ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ധമാക്ക.ജനുവരി 2 നാണ് ചിത്രം തീയ്യറ്ററുകളിൽ എത്തുന്നത്.അരുണും നിക്കിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോളിതാ തനിക്ക് സണ്ണി ലിയോണിനെ വെച്ച്‌ സിനിമയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ അത് മമ്മൂട്ടിയുടെ മധുര രാജ ചിത്രം കാരണം നടന്നില്ലെന്നും വെളിപ്പെടുത്തുകയാണ് ഒമർ ലുലു.ഒരു അഭിമുഖത്തിലായിരുന്നു ഒമറിന്റെ തുറന്നുപറച്ചില്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്.

അഡാറ് ലവ് ഷൂട്ടിങ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം വല്ലാതെ നീണ്ടുപോയെന്നും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമെന്നും ഒമര്‍ പറഞ്ഞു. ഇതോടെ താരങ്ങളുടെ ഡേറ്റ് പ്രശ്നമായി തുടര്‍ന്ന് സണ്ണി ലിയോണ്‍ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു.ആദ്യമായി സണ്ണി ലിയോണിനെ മലയാളത്തില്‍ അഭിനയിപ്പിക്കണമന്നായിരുന്നു ആഗ്രഹം എന്നാല്‍ അതിനിടയ്ക്ക് മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുകയും ചെയ്‌തെതെന്നും ഒമര്‍ പറഞ്ഞു.

സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തികച്ചും ഒരു കോമഡി എന്റെർറ്റൈനെർ ചിത്രം അവതരിപ്പിക്കുകയാണ് ഒമർ ലുലു.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

about omar lulu

The post സണ്ണി ലിയോണെ വെച്ചുള്ള ആ ആഗ്രഹം നടന്നില്ല; കാരണം മമ്മൂട്ടിയുടെ മധുരരാജ! appeared first on metromatinee.com Lifestyle Entertainment & Sports .