കൊച്ചി: സംസ്ഥാനത്തെ സപ്ലൈകോയുടെ ഓണവിപണികളില്‍ സബ്‌സിഡി നല്‍കാന്‍ സാധനങ്ങളില്ല. സബ്‌സിഡി നല്‍കേണ്ട അരിയും വെളിച്ചെണ്ണയും പഞ്ചസാരയും തീര്‍ന്നിട്ട് ദിവസങ്ങളായി. ഇതോടെ സപ്ലൈകോയെ ആശ്രയിച്ച് ഓണമാഘോഷിക്കാമെന്ന സാധാരണക്കാരന്റെ മോഹവും ഇല്ലാതാവുകയാണ്.

ഈ പ്രതിഭാസം ഒരിടത്ത് മാത്രമാണോ എന്ന് ചോദിച്ചാല്‍ അല്ല, സപ്ലൈകോയുടെ ഒട്ടു മിക്ക ഓണവിപണിയിലും ഇത് തന്നെയാണവസ്ഥ. സബ്‌സിഡി കൊടുക്കേണ്ട 13 ഇനങ്ങളില്‍ പകുതി പോലും ഇല്ലാത്ത ഓണവിപണികളും സംസ്ഥാനത്ത് ഉണ്ട്.