തിരൂര്‍: തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധര്‍മ്മവേദി തിരൂര്‍ നല്‍കി വരുന്ന സരസ്വതി പുരസ്‌കാരം ഇത്തവണ ചലച്ചിത്ര സംവിധായകനായ അലി അക്ബറിന്. പതിനായിരത്തൊന്ന് രൂപയാണ് പുരസ്‌കാരം. 22ന് രാവിലെ പത്തിന് കോഴിക്കോട് വെച്ച് സാമൂതിരി രാജ പുരസ്‌കാരം നല്‍കും. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

The post സരസ്വതി പുരസ്‌കാരം അലി അക്ബറിന്; പതിനായിരത്തൊന്ന് രൂപ പുരസ്‌കാരം appeared first on Reporter Live.