ജർമ്മനിയിൽ യഹൂദരുടെ ആരാധനാലയമായ സിന​ഗോ​ഗ് ആക്രമിക്കാൻ പദ്ധതിയിട്ട നാല് പേർ അറസ്റ്റിൽ. 16 വയസ്സുകാരനായ സിറിയൻ ബാലനുൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ജൂതരുടെ വിശുദ്ധ ആഘോഷ സമയത്ത് ​ഹേ​ഗനിലെ സിന​ഗോ​ഗ് ആക്രമിക്കാൻ പദ്ധതിയിട്ടെന്ന വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. ആക്രമണ സാധ്യത കണക്കിലെടുത്ത് സിന​ഗോ​ഗിലെ ആ​ഘോഷപരിപാടികൾ ഒഴിവാക്കി.

ജൂതർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് തടയിടുമെന്ന് ജർമ്മൻ സർക്കാർ വ്യക്തമാക്കി. “ജൂതൻമാർ വീണ്ടും ഇത്തരത്തിൽ ഭീഷണികൾക്കിരയാവുന്നതും അവരുടെ വിശുദ്ധ ആരാധന ദിനം ആഘോഷിക്കാൻ പറ്റാത്തതും അനുവദിക്കാൻ പറ്റുന്നതല്ല”, ജർമ്മൻ നീതികാര്യ മന്ത്രി ക്രിസ്റ്റിൻ ലംബ്രെച് പറഞ്ഞു. ജർമ്മനിയിൽ കഴിഞ്ഞ വർഷങ്ങളിലായി ജൂതർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.