നടൻ ഹരീഷ് പേരടി പങ്കുവെച്ച ഒരു ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രേശ്നങ്ങളിലും അഭിപ്രായങ്ങൾ പങ്കുവെക്കാറുള്ള ആളാണ് പേരടി.സംഘികളേക്കാള്‍ തീവ്ര വിഷമുള്ള സിപിഎമ്മില്‍ നിന്ന് പിരിഞ്ഞു പോയവര്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇവരുടെ ലക്ഷ്യം രാജ്യം, പൗരത്വം, ഒന്നുമല്ല പിണറായി വിരോധമാണെന്നും ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;

സി.പി.എമ്മില്‍ നിന്ന് പിരിഞ്ഞ് പോയവര്‍ സംഘികളെക്കാള്‍ തീവ്ര വിഷവുമായി ഇറങ്ങിയിട്ടുണ്ട്. രാജ്യം, പൗരത്വം, ഒന്നുമല്ല ഞങ്ങളുടെ അജണ്ട…പിണറായി വിരോധം. അവരുടെ പൗര്വതം OK യാണ്..ഒരു ജനകീയ സഖാവിനെ, നേതാവിനെ, ഭരണാധികാരിയെ നാളെ ഒരു ഫാസിസ്റ്റായി ചിത്രീകരിച്ച്‌ ചരിത്രമെഴുതണമെങ്കില്‍ നിലവിലുള്ള വര്‍ഗീയ ഫാസിസ്റ്റകളുമായി ഒത്തുചേരുന്നതാണ് ഏറ്റവും നല്ല Safe Zone എന്നറിയുന്ന അതി ബുദ്ധിമാന്‍മാര്‍…തല്‍കാലം പറയാന്‍ ഒരു UAPA…ശങ്കരാടി സാര്‍ പറഞ്ഞതു പോലെ ഇച്ചിരി ഉളുപ്പ് …

hareesh peradi facebook post

The post സി.പി.എമ്മില്‍ നിന്ന് പിരിഞ്ഞ് പോയവര്‍ സംഘികളെക്കാള്‍ തീവ്ര വിഷവുമായി ഇറങ്ങിയിട്ടുണ്ട്;ശങ്കരാടി സാര്‍ പറഞ്ഞതു പോലെ ഇച്ചിരി ഉളുപ്പ് … appeared first on metromatinee.com Lifestyle Entertainment & Sports .