മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും, എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് സംവിധായകൻ അൻവർ റഷീദ് ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി. ഇപ്പോൾ ഇതാ മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാൾ ആവുന്നതാണ്…അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പർ നടൻമാരായി നിലനിൽക്കുന്നത്.നല്ല നടി നടൻമാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പർതാരങ്ങളുടെ യുഗവും മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ അവസാനിക്കില്ല എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
‘പുതിയ റിയലിസം മലയാള സിനിമകളിൽ അഭിനയിക്കാൻ വെറും പെരുമാറൽ മാത്രം മതിയെന്നാണ് പുതിയ കണ്ടുപിടുത്തം…അതായത് നിങ്ങൾ നിങ്ങളുടെ ലെഹളനെ ആവിഷ്‌കരിക്കുക…അതിന് പ്രത്യേകിച്ച് പഠനമൊന്നും വേണ്ടാ…സാധാരണ ജീവിതത്തിലെ നിങ്ങളുടെ അംഗ ചലനങ്ങളും വർത്തമാന രീതികളും ഏല്ലാ കഥാപാത്രങ്ങളിലേക്കും അടിച്ചേൽപ്പിക്കുക…പക്ഷെ അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാൾ ആവുന്നതാണ്…അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പർ നടൻമാരായി നിലനിൽക്കുന്നത്…ലൂസിഫറും ഷൈലോക്കും സൂപ്പർതാരങ്ങളുടെത് മാത്രമല്ല …

കഥാപാത്രങ്ങൾക്കു വേണ്ട സൂപ്പർ നടൻമാരുടെ പരകായപ്രവേശം കൂടിയാണ്..അതിനാണ് ജനം കൈയടിക്കുന്നത്…നല്ല നടൻമാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകർക്കുണ്ടെങ്കിൽ ഇനിയും ഒരുപാട് നല്ല നടൻമാർ ഇവിടെ സൂപ്പർതാരങ്ങളാവും..അല്ലാതെ ഏല്ലാത്തിലും ഒരു പോലെ പെരുമാറുന്ന നായകൻമാരെ വെച്ച് നിങ്ങൾ എത്ര മാസ് ഉണ്ടാക്കാൻ ശ്രമിച്ചാലും അത് കുറച്ച് ജൂനിയർ ആർട്ടിസ്റ്റുകളെയും അവർ സൂപ്പറാണെന്ന് പറയുന്ന കുറച്ച് സംവിധായകരെയും സൃഷ്ടിച്ചേക്കാം…ഒരു സിനിമക്കുവേണ്ട ഒരു കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് തങ്ങളുടെ കഥാപാത്രത്തെ ഒരു നല്ല നടനിലൂടെ ഒരു നല്ല നടിയിലൂടെ ആവിഷ്‌കരിക്കുക എന്നുള്ളത്..അതിനാൽ നല്ല നടി നടൻമാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പർതാരങ്ങളുടെ യുഗവും മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ അവസാനിക്കില്ലാ…’

Hareesh Peradi

The post സൂപ്പർ സ്‌റ്റാർ യുഗം അവസാനിച്ചുവെന്ന് പറയുന്നവർക്ക് മറുപടിയുമായി ഹരീഷ് പേരടി appeared first on metromatinee.com Lifestyle Entertainment & Sports .