തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്‍റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്.
1975 ജൂലൈ 23ന് ചെന്നൈയിലായിരുന്നു ജനനം. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സൂര്യയുടെ ജന്മദിനം ഓണ്‍ലൈന്‍ ലോകത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിന സ്പെഷല്‍ പോസ്റ്ററുകള്‍ ഓണ്‍ലൈന്‍ ലോകത്ത് തരംഗമായിട്ടുമുണ്ട്.

പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. സൂര്യയുടെ അഭിനയ മികവിനാല്‍ ‘നടിപ്പിന്‍ നായകന്‍’ എന്ന സ്ഥാനം ലഭിച്ചു. നേര്‍ക്കു നേര്‍ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയില്‍ ഉറപ്പിക്കാനായത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു.മാതൃകാ ദമ്പതികളായാണ് സൂര്യയേയും ജ്യോതികയേയും വിശേഷിപ്പിക്കാറുള്ളത്. സ്‌ക്രീനിലെ പ്രണയം യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇരുവരും. സൂര്യയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം വാചാലയാവാറുണ്ട് ജ്യോതിക. എല്ലാ കാര്യത്തിലും പെര്‍ഫെക്റ്റാണ് സൂര്യയെന്ന് ജ്യോതിക പറഞ്ഞിരുന്നു.

about surya

The post സൂര്യയ്ക്ക് ഇന്ന് 45-ാം ജന്മദിനം;ആഘോഷമാക്കി ആരാധകർ! appeared first on metromatinee.com Lifestyle Entertainment & Sports .