മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് ഒരു മാസം പിന്നിട്ടിയിരിക്കുകയാണ്. സംഭവ ബഹുലമാവുകയാണ് ഓരോ എപ്പിസോഡുകളും. ആഴ്ചയുടെ അവസാന വരമായ ശനി, ഞായർ, ദിവസങ്ങളിലാണ് മോഹൻലാൽ ബിഗ് ബോസ് ഹൗസ് അംഗങ്ങളെ കാണാനായി എത്തുന്നത്. ഒരുപാട് സംഭവവികാസങ്ങളായിരുന്നു ഈ ആഴ്ച ഹൗസിനുളളിൽ നടന്നത്. ഇതിനെ കുറിച്ച് മോഹൻലാൽ കൃത്യമായി ചോദിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു മോഹൻലാൽ. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് രജിത്തിന് നേരെ വന്നതാണ് പ്രശനത്തിന്റെ തുടക്കാം

ഇത് തുടർന്ന് ആറാം തമ്പുരാനിലെ മോഹൻലാൽ പറഞ്ഞ ആ ഡയലോഗ് വർഷങ്ങൾക്ക് ശേഷം വീണ്ടും പറയുകയായിരുന്നു .വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ലാലേട്ടൻ തുടങ്ങുന്നത് . രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. എന്നാൽ ലാലേട്ട എനിക്കത് ഓര്‍മ്മയില്ലെന്നാണ് മഞജു ഉത്തരം നൽകുന്നത്.

ഓർമയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് അടുത്തുള്ള ആളിനോട് ചോദിക്കു എന്നാണ് മോഹൻലാൽ പറയുന്നത്. നിങ്ങൾ ഒരുപാട് പേർ അപ്പോൾ അവിടെയുണ്ടായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ അപ്പോഴും മഞ്ജുവിന് കര്യം മനസ്സിലായിട്ടില്ലായിരുന്നു. വീണ്ടും ഓർമയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് ഞാന്‍ എന്താ തമാശ പറയുകയാണോ എന്ന് മോഹന്‍ലാല്‍ ക്ഷുഭിതനാവുകയായിരുന്നു

ഒടുവിൽ രജിത്തിന്റെ ഊഴമെത്തി. രജിത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രജിത്ത് പറയുകയും ചെയ്തു പാത്രം കഴുകി കൊണ്ട് നിൽക്കുമ്പോഴായിരുന്ന മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് വീണതെന്നും നേരത്തെ ഇത് പറയാതെ വിടുകയായിരുന്നു എന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു. എന്നാൽ ഇത് കൊണ്ട് ഒന്നും ലാലേട്ടൻറെ ഡയലോഗ് തീർന്നില്ല. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്ന ഡയലോഗായിരുന്നു അടുത്തത് ഏറ്റവും ഒടുവിൽ താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും മഞ്ജു പറഞ്ഞു. ഒടുവിൽ എല്ലാവരു ചേർന്ന് നൃത്തം ചെയ്തു കൊണ്ടാണ് ആ പ്രശ്നം അവസാനിപ്പിച്ചത്.

big boss malayalam

The post സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം! ബിഗ് ബോസിൽ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍ appeared first on metromatinee.com Lifestyle Entertainment & Sports .