മലയാള സിനിമയിൽ പക്കാ എന്റർടൈൻമെന്റ് ചിത്രങ്ങളുമായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് ഒമർ ലുലു.ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം ധമാക്ക ജനുവരി 2 നു തീയേറ്ററുകളിൽ എത്തുകയാണ്.ഡിസംബർ ചിത്രമായി എത്താനിരുന്ന സിനിമായുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

മാത്രമല്ല ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് എത്തുകയാണെന്ന വിവരമാണ് സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.എന്തായാലും കൂടുതൽ പ്രതീക്ഷയാണ് പ്രേക്ഷകർ ധമാക്കയ്ക്ക് നൽകുന്നത്. ചിത്രത്തിന്റെ ഭാഗമായിറങ്ങിയ ഗാനങ്ങൾക്കൊക്കെ മികച്ച അഭിപ്രായമായിരുന്നു സോഷ്യൽ മീഡിയയിൽ നേടിയത്.ചിത്രത്തിന്റെ ട്രെയ്‌ലർ എത്തുമ്പോൾ പ്രതീക്ഷ ഇരട്ടിയാകുകയാണ്.

ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകനായി എത്തുന്നത്.നിക്കി ഗല്‍റാണിയാണ് നായിക.സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

about dhamakka movie

The post സോഷ്യൽ മീഡിയ ആഘോഷമാക്കാൻ ധമക്കയുടെ ട്രെയ്‌ലർ ഇന്നെത്തും! appeared first on metromatinee.com Lifestyle Entertainment & Sports .