സംവിധായിക വിധു വിൻസ്റ്റിന്റെ രാജിയ്ക്ക് പിന്നാലെ മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കലക്ടീവിനെതിരെ ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ രം​ഗത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നിർമാതാവ് ഷിബു ജി. സുശീലൻ.

ചെയ്ത കൂലിക്കു പ്രതിഫലം കൊടുക്കാത്ത സംവിധായകയ്ക്കെതിരെ ഡബ്ല്യൂസിസി എന്തു നടപടി എടുത്തുവെന്ന് ഷിബു ജി. സുശീലൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷിബു ജി. സുശീലന്റെ കുറിപ്പ് വായിക്കാം:

കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫിക്ക് ആ നായിക മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്പോൾ ഡബ്ലുസിസിയിൽ ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും അത് ശരി അല്ല. പേര് തുറന്നു പറയാൻ ധൈര്യം കാണിക്കണം.

അവസരം തന്നത് ഇവിടെ ഉള്ള നിർമാതാക്കളുംസംവിധായകരും ആണ്, അത് കൊണ്ട് പേര് പറയാൻ മടി കാണിക്കേണ്ട കാര്യം ഇല്ല. ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവർത്തകയോട് ഇങ്ങനെ ആണോ ചെയുന്നത്.

ഇത് ആണോ വനിതാസ്നേഹം ..ഇതിനുള്ള ഒരിടം ആണോ WCC.

ഡയലോഗ് പറഞ്ഞിട്ടോ, ബാനർ പൊക്കി പിടിച്ചു ഡാൻസ് കളിച്ചിട്ടോ കാര്യം ഇല്ല. കൂടെ നിർത്താനുള്ള മനസ്സാണ് വേണ്ടത് .അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരി അല്ല.

സ്റ്റെഫിയെ സിനിമയിൽ വർക്ക്‌ ചെയ്യാൻ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏൽപ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്‌ഷനും, ട്രയലും ചെയ്തുകൊടുത്തു.

എന്നാൽ പ്രതിഫലം ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വർക്ക്‌ ചെയ്യാൻ അവരുടെ അസിസ്റ്റന്റിനെ വിളിക്കുക …അത് വളരെ മോശമായി പോയി. (നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്ട്ചെയ്യാൻ വിളിച്ചാൽ നിങ്ങൾ പ്രതികരിക്കില്ലെ )

ഇക്കാര്യങ്ങളിൽ സ്റ്റെഫി പ്രതികരിച്ചപ്പോൾ, സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് എന്ന ഡയലോഗ് പറയുക ആണോ ചെയേണ്ടത് .ഇതൊക്കെ WCC യിലെ ഒരംഗം പറയുന്നത് ശരി ആണോ ?

സിനിമയിൽ സ്ത്രീകൾക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ WCC–യിലുള്ള ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവർത്തകയോട് പെരുമാറുന്നത്.

സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത് ? ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാൻ WCC എന്ന സംഘടന തയാറാകുമോ ?

പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ നിന്ന് മാറ്റി നിർത്തിയിട്ട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും സ്റ്റെഫിയുടെ പേര് വയ്ക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാൻ സാധിക്കുന്നത്.

സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവിൽ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയ വ്യക്തി ആണ്. 2015 ല്‍ സിനിമാജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതിൽ ഫെഫ്ക യൂണിയന് അഭിമാനിക്കാം.

The post സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത്? appeared first on metromatinee.com Lifestyle Entertainment & Sports .