നടന്‍ സൂര്യയ്ക്കെതിരെ പുതിയ ആരോപണവുമായി നടി മീര മിഥുന്‍. കേരളത്തിലെ സ്വര്‍ണക്കടത്തില്‍ താരത്തിനും കുടുംബത്തിനും ബന്ധമുണ്ടെന്നാണ് മീര പറയുന്നത്. ‘അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തിലെ സ്വര്‍ണക്കടത്തില്‍ സൂര്യയ്ക്ക് ബന്ധമുണ്ട്’ എന്നായിരുന്നു മീരയുടെ ആരോപണം.

ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മീരയ്ക്കെതിരേ കടുത്ത ആക്രമണവുമായി രം​ഗത്ത് എത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയുമായിരിക്കും എന്നാണ് മീര പറയുന്നത്.

The post സ്വര്‍ണക്കടത്ത്;നടൻ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന് മീര appeared first on metromatinee.com Lifestyle Entertainment & Sports .