നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഭരണപക്ഷത്തിനെതിരേയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ കാട്ടി കമ്മ്യൂണിസ്റ്റ് കാരെ പേടിപ്പിക്കേണ്ട നേരത്തെ പലരും അതിന് ശ്രമിച്ചതാണ്, നട്ടെല്ലൊടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരുടെ മുന്നിലും തലകുനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് രൂക്ഷഭാഷയിലായിരുന്നു ചെന്നിത്തലയുടെ മറുപടി. രമേശ് ചെന്നിത്തലയുടെ പ്രതികരണം ഞങ്ങളാരുടേയും നട്ടെല്ല് തകര്‍ക്കാനൊന്നും വന്നിട്ടില്ല. ആരുടേയും നട്ടെല്ല് തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. ആരുടേയും കഴുത്ത തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. കൊലപാതകത്തിന്റെ രാഷ്ടീയം ഞങ്ങള്‍ക്കില്ല.ഞങ്ങളാരേയും കൊന്നിട്ടില്ല, രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സ്വഭാവമില്ല. […]

The post ‘ഹലോ മിസ്റ്റര്‍ പിണറായി…ഞങ്ങളെ പഠിപ്പിക്കാന്‍ നിങ്ങള്‍ വളര്‍ന്നിട്ടില്ല’; ടി പി, ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍; എണ്ണി പറഞ്ഞ രമേശ് ചെന്നിത്തല appeared first on Reporter Live.