അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് മഞ്ജു വാര്യർ. മലയാളികൾ മഞ്ജുവിനെ ഓർക്കുന്നത് അഭിനയിച്ചു ഭലിപ്പിച്ച മികച്ച കഥാപാത്രങ്ങളിലൂടെയാണ്. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂവിലൂടെ മഞ്ജു തിരിച്ചു വരവ് നടത്തി. മഞ്ജുവിന്റെ ഈ തിരിച്ചുവരവിന് കാരണമാകട്ടെ ഹൗ ഓൾഡ് ആർ യൂ വിലെ സംവിധായകൻ റോഷൻ.

ഈ ചിത്രത്തിലേക്ക് മഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്‍രെ നൂറിരട്ടി മഞ്ജു അഭിനയത്തിലൂടെ തിരിച്ച് തരുമെന്ന് റോഷൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു.

‘മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല അടുപ്പമുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ അച്ഛനെ അഭിനയിപ്പിച്ചിരുന്നു.മഞ്ജുവിന്റെ വീട്ടില്‍ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാമ്പഴപ്പുളിശ്ശേരി മഞ്ജുവിന്‍രെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചിയെന്നും അദ്ദേഹം പറയുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. ആ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. മലയാളത്തിലെ മികച്ച അഭിനേത്രിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണ് താനെന്ന് അദ്ദേഹം പറയുന്നു’.

വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നതതെന്ന് മഞ്ജു തന്നെ ഒരിക്കൽ പറയുകയുണ്ടായി

manju

The post ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തി; റോഷൻ ആന്‍ഡ്രൂസ് appeared first on metromatinee.com Lifestyle Entertainment & Sports .