മലയാളികളുടെ പ്രിയ നായികമാരായ നി​ക്കി​ ​ഗ​ൽ​റാ​ണി​യും​ ​നേഹ​ ​സ​ക്‌​സേ​ന​യും​ നാളെ തലസ്ഥാനത്തെത്തുന്നു.​ക്രി​സ്‌​മ​സ് ​ദി​ന​ത്തി​ൽ​ ​വൈ​കി​ട്ട് ​മാ​ൾ​ ​ഒ​ഫ് ​ട്രാ​വ​ൻ​കൂ​റി​ൽ​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ധ​മാ​ക്ക​യു​ടെ​ ​ഓഡിയോ ​ ​ലോ​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാണു ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​രാ​യ​ ​ഇ​രു​വ​രും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

ഒമർ ലുലുവിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക.ഗു​ഡ് ​ലൈ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം.​കെ.​ ​നാ​സ​ർ​ ​നി​ർ​മ്മി​ച്ച് ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ​ ​അ​രു​ണാ​ണ്.​ ​ നാ​യി​ക​മാ​ർ​ക്കൊ​പ്പം​ ​അ​രു​ണും​ ​മു​കേ​ഷും​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​യു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ത്ര​ത്തി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​താ​ര​ങ്ങ​ളും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഗോ​പി​സു​ന്ദ​റും​ ​ത​ല​സ്ഥാ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​ ഓഡിയോ ​ ​ലോ​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കും.​ജ​നു​വ​രി​ ​ര​ണ്ടി​നാ​ണ് ​ധ​മാ​ക്ക​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ധമാക്കയുമായി ഒമർ ലുലു എത്തിയിരിക്കുന്നത് .പതിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

about dhamakka movie

The post ​ക്രി​സ്‌​മ​സിന് ഇനി ഇരട്ടി മധുരം;നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്ത്! appeared first on metromatinee.com Lifestyle Entertainment & Sports .