ലോക സുന്ദരി ഐശ്വര്യ റായിയ്ക്ക് ഇന്നും ഏഴഴകാണ്, 46 വയസ്സായിട്ടും, ഒരു പ്രസവമൊക്കെ കഴിഞ്ഞതിന് ശേഷവും ഐശ്വര്യ ഒരുപോലെ സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പലപ്പോഴും ഇതിന്റെ രഹസ്യമെന്താണെന്ന് അന്വേഷിച്ച് കൊണ്ട് എത്താറുണ്ടെങ്കിലും ഇതെല്ലാം നാച്ചുറല്‍ ബ്യൂട്ടിയാണെന്ന് പറയാതെ തന്നെ അറിയാൻ കഴിയും.

ഇപ്പോഴിതാ അതിനു തെളിവായി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐശ്വര്യയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഫറുഖ് ചോധിയയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഐശ്വര്യയുടെ പഴയ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. അതിലും രസകരമായ ഒരുകാര്യം എന്തെന്നാൽ 26 വര്‍ഷം മുന്‍പുള്ള ഫോട്ടോയാണിതെന്നുള്ളതാണ്. 1993 ലാണ് ഈ ചിത്രമെടുത്തത്.മുമ്പിലുള്ള ഒരു കണ്ണാടിയിൽ കറുപ്പ് നിറമുള്ള വസത്രം ധരിച്ചിരിക്കുന്ന ഐശ്വര്യയാണ് ചിത്രത്തിലുള്ളത്.

അതിസുന്ദരിയായാണ് താരമുള്ളത് കൂടാതെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണിലുള്ള ചിത്രമാണെങ്കിലും ഐശ്വര്യയെ ഗ്ലാമറസായി കാണാന്‍ കഴിയും. ഫോട്ടോ വൈറലയാതോടെ ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. മറ്റൊരു സംവിശേഷത നടിയ്ക്ക് ലോകസുന്ദരിപട്ടം ലഭിക്കുന്നതിനും മുന്‍പുള്ളതാണ് ഈ ഫോട്ടോ. 1994 ലാണ് ഐശ്വര്യ മിസ് ഇന്ത്യ റണ്ണറപ്പാകുന്നതും തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതും.

about aishwarya rai

The post 26 വർഷങ്ങൾക്ക് മുൻപുള്ള ഐശ്വര്യ റായിയുടെ അതിമനോഹരമായ ഫോട്ടോ;ഈ ചിത്രത്തിന് പിന്നിലെ രഹസ്യം ഇതാണ്! appeared first on metromatinee.com Lifestyle Entertainment & Sports .