വളരെ വ്യത്യസ്തമായ കഥാപാത്രംകൊണ്ട് എല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടിയാണ് അമല പോൾ.താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.താരത്തിന്റേതായി ഈ ഇടെ ഇറങ്ങിയ ചിത്രത്തിന് താരത്തിന് ഒരുപാട് പ്രേശ്നങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ടായിരുന്നു.ആടൈ എന്ന ചിത്രം ആയിരുന്നു ഏറെ വിവാദത്തിനു കാരണമായത്.പല കാരണങ്ങൾ കൊണ്ടും എപ്പോഴും താരം മീഡിയയിൽ ചർച്ചയാണ്.എന്നാൽ ആടൈ എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ താരം ചിത്രങ്ങളെകൊണ്ട് തിരക്കിലാണ്.താരത്തിൻറെ ചിത്രത്തിന് നിരവധി പ്രശംസയും പിടിച്ചുപറ്റി.

ഇപ്പോഴിതാ താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചു എത്തിയിരിക്കുകയാണ് താരം.ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം കണ്ട സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.തൻറെ 27 ആം വയസ്സിന്റെ അവസാനത്തെ സായംസന്ധ്യയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം കണ്ടു എന്നാണ് അമല തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.ഒപ്പം തന്നെ താരം ചിത്രവും പങ്കുവെച്ചിട്ട്.ഇന്ന്, ഒക്ടോബര്‍ 26 ന് അമല പോളിന്റെ 28 ആം പിറന്നാളാണ്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇന്‍ഡോനേഷ്യയിലാണ് നടി ഇപ്പോഴുള്ളത്. ഈ വാരം പിറന്നാള്‍ ആഘോഷത്തിന് വേണ്ടിയാണെന്ന് നേരത്തെ ഒരു പോസ്റ്റിലൂടെ അമല അറിയിച്ചിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണത്രെ അമല വീണ്ടുമൊരു യാത്ര ആരംഭിച്ചത്.

ആടൈ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു ഇതുവരെ അമല. ചിത്രത്തിന്റെ പ്രമോഷനുകളിലും മറ്റുമെല്ലാം അമല സജീവമായി തന്നെ പങ്കെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും അമലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നിരുന്നാലും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രമാണ് അടുത്തതായി അമലയുടെ റിലീസ്. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കാണ്ഡവര്‍ ആണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്ന മറ്റൊരു തമിഴ് ചിത്രം. ആടുജീവിതം എന്ന മലയാള ചിത്രത്തിലും നായികയാവുന്നത് അമല പോളാണ്. ലാസ്റ്റ് സ്‌റ്റോറീസ് എന്ന റീമേക്ക് ചിത്രമാണ് തെലുങ്കില്‍ ചെയ്യാനുള്ളത്.

happy birthday amala paul

The post 27 ആം വയസ്സിൻറെ അവസാനത്തെ സായംസന്ധ്യയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം കണ്ടു;അമല പോള്‍! appeared first on metromatinee.com Lifestyle Entertainment & Sports .