പ്രശാന്ത് നീൽ- യഷ് ചിത്രം ‘കെജിഎഫ് ചാപ്റ്റർ 2’വിനെ പ്രശംസിച്ച് സംവിധായകൻ ശങ്കർ. സിനിമ ഈ അടുത്താണ് കണ്ടത് എന്നും മികച്ച അനുഭവം നൽകിയെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ സംവിധായകൻ പ്രശാന്ത് നീലിനും യഷിനും സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ് അൻപറിവിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു.

‘ഒടുവിൽ കെജിഎഫ് 2 കണ്ടു. കട്ടിംഗ് എഡ്ജ് ശൈലിയിലുള്ള കഥപറച്ചിൽ, തിരക്കഥ, എഡിറ്റിംഗുമായിരുന്നു.പവര്‍ഹൗസ് യഷിന് വേണ്ടി മാസിന്റെ പുതിയൊരു സ്റ്റൈല്‍ തന്നെ കൊണ്ടു വന്നു. പ്രശാന്ത് നീൽ ഞങ്ങൾക്ക് ഒരു “പെരിയപ്പ” അനുഭവം നൽകിയതിന് നന്ദി’ അദ്ദേഹം ട്വീറ്റ് ചെയ്തു.

Finally saw #KGF2 Cutting edge style Storytelling,Screenplay&Editing.Bold move to intercut action&dialogue,worked beautifully.Revamped Style of Mass 4 the powerhouse @TheNameIsYash Thanks Dir @prashanth_neel 4 giving us a “periyappa” experience.@anbariv Terrific💥👏💐to the Team

— Shankar Shanmugham (@shankarshanmugh) May 17, 2022

അതേസമയം കെജിഎഫ് ചാപ്റ്റർ 2 ഇതിനകം 1200 കോടി ക്ലബ്ബിലേക്ക് 191 കോടിയാണ്. ഈ ആഴ്ച തന്നെ 1200 കോടിയും കടക്കും എന്നാണ് റിപ്പോർട്ട്. ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ കെജിഎഫ് സ്വന്തമാക്കിയത്. ഇതും മറ്റൊരു ചരിത്ര വിജയം തന്നെയാണ്. ഒപ്പം മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമാണ് കെജിഎഫ് സിനിമയ്ക്ക് നേടാനായത്.

യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

story highlights: shankar praises prashanth neel movie kgf chapter 2