പുല്‍വാമയില്‍ ഒരു വര്‍ഷം മുമ്പ് ഇതേദിവസം ഒരു രാജ്യത്തിന്റെ മുഴുവന്‍ ജനമമനസ്സുകളിലും ജയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ ഉണ്ടാക്കിയ ഒരു മുറിവുണ്ട് ആ മുറിവില്‍ നിന്ന് ഇപ്പോഴും ചോര കിനിയുന്നുണ്ട്. മറക്കില്ല… പൊറുക്കില്ല… നമ്മള്‍…

ജമ്മുകാശ്മീരിലെ അവന്തിപുരയില്‍ വെച്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ സ്‌ഫോഡന വസ്തുനിറച്ച വാന്‍ ഇടിച്ചുകയറ്റുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് 49 എഫ് 637 എന്ന നമ്പറുളള ബസ് വെറും ലോഹക്കഷ്ണങ്ങളായി മാറിയത്. ആക്രമണം ആസുത്രണം ചെയ്തത് ജെയ്ഷെ മുഹമ്മദ്. മസൂദ് അസര്‍ ജന്മം നല്‍കിയ ഭീകരസംഘടനയിലെ ആത്മഹത്യ സ്‌ക്വാഡ് അംഗമായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് ഇന്ത്യന്‍ ജനതയുടെ ഹൃദയം പിളര്‍ത്തിയത്. ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദര പുത്രന്‍ മുഹമ്മദ് ഉമൈറായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാര്‍ ഉള്‍പ്പടെ 40 വീരപുത്രന്‍മാര്‍ ജ്വലിക്കുന്ന ഓര്‍മ്മയായി.

ജവാന്‍മാരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ജവാന്‍മാരുടെ മൃതദ്ദേഹം ചുമലിലേറ്റി രാജ്നാഥ് സിങ് രാജ്യത്തിന്റെ ആദരം അറിയിച്ചു. രാഹുല്‍ ഗാന്ധിയടക്കമുളള പ്രതിപക്ഷ നേതാക്കള്‍ സൈന്യത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു.

ദുഖവും രോക്ഷവും പ്രകടിപ്പിച്ച രാജ്യം തിരിച്ചടിക്ക് തയ്യാറെടുത്തു. 11 ആം ദിവസം ഇന്ത്യ പകരം വീട്ടി. മിറാഷ് വിമാനങ്ങള്‍ പാക് അധീന കശ്മീരിന് മുകളിലൂടെ പറന്ന് ജെയ്ഷ ഭീകര കേന്ദ്രങ്ങള്‍ തരിപ്പണമാക്കി. ബാലാക്കോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം ഉള്‍പ്പടെയുളള സ്ഥലങ്ങള്‍ നാമാവശേഷമായി. ആക്രമണത്തിന് പാക്കിസ്ഥാന്‍ തന്നെ സ്ഥിരീകരണം നല്‍കി. മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു.

പ്രണയദിനത്തിലെ ഒരു സായന്തനത്തിനാലാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് വാഴ്ത്തപ്പെട്ട താഴ്വരയില്‍ ഇത്തരത്തിലൊരു ഭീകരത താണ്ഡവമാടിയത്. രാജ്യത്തിന് കാവലൊരുക്കുന്ന 40 വീര ജീവന്‍മാരുടെ ശരീരം ഭീരുക്കളുടെ ചാവേറാക്രമണത്തില്‍ ചിതറിത്തെറിച്ചപ്പോള്‍ ചിതറിയത് രാജ്യത്തെ 130 കോടി ജനമനസ്സുകളാണ്. ഈ ഒരു അവസരത്തില്‍ മലയാളി ജവാന്‍ വി.വി വസന്തകുമാറുള്‍പ്പടെയുളള 40 സൈനികരുടെ ജീവത്യാഗത്തിന് മുന്നില്‍ പ്രണാമര്‍പ്പിക്കുകയാണ് മലയാളി വാര്‍ത്ത. പുല്‍വാമയില്‍ ഉണ്ടായ മുറിവില്‍ നിന്ന് ഇപ്പോഴും ചോര കിനിയുന്നുണ്ട്. മറക്കില്ല… പൊറുക്കില്ല… നമ്മള്‍…

pulwama attack

The post 40 വീരപുത്രന്‍മാര്‍ ജ്വലിക്കുന്ന ഓര്‍മ്മകൾ..മറക്കില്ല… പൊറുക്കില്ല… നമ്മള്‍… appeared first on metromatinee.com Lifestyle Entertainment & Sports .