Posts in category: Abhaya Hiranmayi
ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം; ഗോപി സുന്ദറിന് 45-ാം ജന്മദിനം ; ആശംസകളുമായി അഭയ ഹിരൺമയ് !

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജന്മദിനാശംസൾ നേർന്ന് ജീവിത പങ്കാളി അഭയ ഹിരൺമയ്. ‘ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം’ എന്ന അടികുറിപ്പോടെയാണ് അഭയ ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ആശംസാകുറിപ്പ് പങ്കുവച്ചത്. യുക്രൈനിലെ കീവിൽ വിനോദയാത്രക്കിടെ എടുത്തൊരു വീഡിയോയാണ് അഭയ ആശംസയോടൊപ്പം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവിൽ കുട്ടികളോടൊപ്പം ആഫ്രിക്കൻ ഡ്രം കൊട്ടി ആസ്വദിക്കുന്ന ഗോപി സുന്ദറെ വീഡിയോയിൽ കാണാം . ഗോപി സുന്ദറിൻറെ 45-ാമാത് പിറന്നാൾ ദിനമാണ് ഇന്ന്. […]

അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്… നന്നായി ഉറങ്ങൂ… നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം; അച്ഛന്‍റെ മരണത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അഭയ ആശ്വാസവാക്കുകളുമായി നിരവധി പേർ

ഗായിക അഭയ ഹിരണ്മയിയുടെ പിതാവ് ജി മോഹൻ കഴിഞ്ഞദിവസമാണ് അന്തരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് ഇപ്പോഴിതാ അച്ഛന്‍റെ മരണത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ അഭയ. പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നവർക്കുള്ള നന്ദിയും, ഒപ്പം അച്ഛനെക്കുറിച്ചുള്ള വരികളും ആണ് അഭയ പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞദിവസവും അഭയ അച്ഛനെക്കുറിച്ചെഴുതിയപ്പോൾ വികാരഭരിതയായിട്ടാണ് സംസാരിച്ചത്. അഭയയുടെ കുറിപ്പ് ഇങ്ങനെയാണ്…. നന്ദി. ഒരുപാടു ഒരുപാടു പേരോട് പറയാനുണ്ട് വല്യച്ഛന്റെ ഒരു ഫോൺ കാളിൽ തന്നെ […]

‘എന്റെ പാഴായിപ്പോയ ശ്രമം!’ ഗോപീസുന്ദറുമായുള്ള വീഡിയോ പങ്കിട്ട് അഭയ ഹിരണ്‍മയി

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു ഡാന്‍സ് വീഡിയോ ആണ് അഭയ പങ്കു വച്ചിരിക്കുന്നത്. ദളപതി വിജയ്യുടെ ഹിറ്റ് സിനിമയായ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് അഭയ. കൈകള്‍ കൊണ്ട് താളം പിടിക്കുന്ന ഗോപി സുന്ദറിനെയും വീഡിയോയില്‍ കാണാം. ”അദ്ദേഹത്തെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,” എന്നാണ് അഭയ വീഡിയോ […]

റെഡും പിങ്കും കലർന്ന ഗൗണിൽ മത്സ്യ കന്യകയെപോലെ അഭയ ഹിരൺമയി

ഗായിക അഭയ ഹിരൺമയി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. റെഡും പിങ്കും കലർന്ന അതിമനോഹരമായൊരു ഗൗണാണ് അഭയ ധരിച്ചിരിക്കുന്നത്. മത്സ്യ കന്യകയെ പോലെയെന്നാണ് പലരും ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അഭയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ […]

കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്… ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞ് അഭയ്‌ക്ക് ഒപ്പമാണ് ഗോപി സുന്ദർ താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഇപ്പോൾ ഇതാ ഈ പ്രണയ ദിനത്തിൽ ഗോപി സുന്ദറിന് പ്രണയാശംസകൾ നേർന്ന് അഭയ ഹിരണ്‍മയി “പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൽ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. […]

മോശമാണ് നിങ്ങളുടെ വസ്ത്രധാരണം; അഭയ ഹിരണ്‍മയിയ്ക്ക് ആരാധകരുടെ വിമർശനം!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി.ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.എങ്കിലും താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷണങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയതിനൊപ്പം തന്നെ വിമര്‍ശനങ്ങളും നേരിട്ടിരിക്കുകയാണ്. വളരെ മോശമാണ് നിങ്ങളുടെ വസ്ത്രധാരണമെന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെയും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് ഇവര്‍. വിവാദങ്ങളില്‍ പതറാതെ ശക്തമായ മറുപടിയുമായാണ് അഭയ പിന്നീട് എത്തിയത്. വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി […]

‘ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങൾ’ 2019 ലെ ക്രിസ്മസ് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും ആഘോഷിച്ചത് ഇങ്ങനെ!

സിനിമ സിരിയൽ താരങ്ങളുടെ വിശേഷങ്ങളും ആഘോഷങ്ങളും അറിയാൻ പ്രേക്ഷർക്ക് വലിയ താൽപര്യമാണ്.2019 ലെ ക്രിസ്മസ് ഒട്ടുമിക്ക താരങ്ങളും ആഘോഷമാക്കുകയും ചെയ്തു.ഇപ്പോളിതാ ക്രിസ്മസ് ഒന്നിച്ചാഘോഷിച്ച സന്തോഷം പങ്കുവെക്കുകയാണ് ഗോപി സുന്ദറും അഭയഹിരണ്‍മയിയും.ഇരുവരുമൊന്നിച്ചുള്ള പ്രണയനിമിഷങ്ങളിലെ ഒരു വീഡിയോ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. തബലയിലും മൃദംഗത്തിലും പ്രാവീണ്യമുള്ള ഗോപിസുന്ദര്‍ താളമിടുമ്പോള്‍ അഭയ അതിനൊപ്പം ചേരുന്ന ഒരു ഗാനമാലപിക്കുന്നതായാണ് വീഡിയോയില്‍. എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം.. ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍.. എന്ന കുറിപ്പിനോടൊപ്പം ഈ വീഡിയോ അഭയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.വീഡിയോയില്‍ ഗോപി […]