Posts in category: Actor Vijay
മാസ്റ്റർ റിലീസ് 13 ന്; ‘സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് 6 കോടിക്ക്’: ലിസ്റ്റിൻ സ്റ്റീഫൻ

വിജയ് ചിത്രം മാസ്റ്റർ പതിമൂന്നിന് തന്നെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നു. അതെ സമയം കേരളത്തിലെ തീയറ്ററുകയിൽ ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രാൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തീയറ്ററുകയിൽ നിന്നും നാല് കോടിയ്ക്ക് […]

ആരാധകർക്കൊപ്പം തീയറ്ററിൽ ഇരുന്ന് സിനിമ കാണുമോ? നടൻ വിജയിയെ വെല്ലുവിളിച്ച് ട്വിറ്റർ കുറിപ്പ്

തമിഴ്‌നാട്ടിൽ തീയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. വിജയിയുടെ ‘മാസ്റ്റർ’ സിനിമയുടെ റിലീസിന് മുന്നോടിയായാണ് തീയറ്ററുകൾ തുറക്കുവാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നായിരുന്നു തീയറ്ററുകളിൽ നൂറു ശതമാനം സീറ്റുകൾ അനുവദിച്ചുള്ള തീരുമാനം ഉണ്ടായത്. എന്നാൽ ആരാധകർക്കൊപ്പം നടൻ വിജയ് തീയറ്ററിൽ ഇരുന്നുകൊണ്ട് സിനിമ കാണുവാനുള്ള ധൈര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു മാധ്യമപ്രവർത്തകന്റെ ടവെട് ഇപ്പോൾ ചർച്ചയാവുകയാണ്. The post ആരാധകർക്കൊപ്പം തീയറ്ററിൽ ഇരുന്ന് […]

വിജയിയുടെ ‘മാസ്റ്റര്‍ സെല്‍ഫി’ ട്വിറ്ററിൽ നമ്പർ വൺ

2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ലഭിച്ച ഇന്ത്യയിലെ സെലിബ്രിറ്റി ട്വീറ്റെന്ന നേട്ടം സ്വന്തമാക്കി ഇളയ ദളപതി വിജയ് . മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ സെല്‍ഫിക്ക് 1,55,000 റീട്വീറ്റുകളാണ് ലഭിച്ചത്. ആരാധര്‍ക്കൊപ്പമുള്ള നടന്‍ വിജയുടെ സെല്‍ഫിയാണ് അപൂർവ നേട്ടത്തിന് അർഹമായത്. 3.76 ലക്ഷത്തില്‍ അധികം ലൈക്കുകയും സെല്‍ഫിക്ക് ലഭിച്ചു. The post വിജയിയുടെ ‘മാസ്റ്റര്‍ സെല്‍ഫി’ ട്വിറ്ററിൽ നമ്പർ വൺ appeared first on Reporter Live.

ആരാണ് ഒറിജിനൽ ഇളയ ദളപതി? നടൻ വിജയ്ക്ക് മുൻപ് ഈ പേരിന് അവകാശി മറ്റൊരു നടൻ

തമിഴ് സിനിമയുടെ പ്രിയ നായകനായ വിജയിയുടെ 28 വർഷം നീണ്ട സിനിമ ജീവിതത്തെ ആരാധകർ സോഷ്യൽ മീഡിയയിൽ ഉടനീളം ആഘോഷിച്ചിരുന്നു. ഇളയ ദളപതി എന്നാണ് വിജയിയെ ആരാധകർ വിളിക്കുന്നത്. എന്നാൽ ‘ഇളയദളപതി’ എന്ന പേരിനെ ബന്ധപ്പെടുത്തി കൗതുകകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഈ പേര് ശീർഷകമായി സ്വീകരിച്ച ആദ്യ നടനല്ല വിജയ് എന്നതാണത്. വിജയ് ഈ പേര് സ്വീകരിക്കും മുൻപ് മറ്റൊരു നടനായിരുന്നു ഈ പേരിനു അവകാശി. 1991 ൽ, പുറത്തിറങ്ങിയ ‘വൈദേഹി വന്താച്ച്’ എന്ന തമിഴ് […]

വിജയ്‌യുടെ ശ്രീലങ്കയിലെ സ്വത്തുക്കൾ അപകടത്തിലെന്ന് വാർത്തകൾ; വിശദീകരണവുമായി അടുത്ത വൃത്തങ്ങൾ

ഭാര്യയുടെ ആവശ്യപ്രകാരം വിജയ് ശ്രീലങ്കയിൽ വസ്തുക്കൾ വാങ്ങിയിരുന്നു. ഈ വസ്തുക്കൾ ശ്രീലങ്കയിലെ ചില നിർമ്മാതാക്കൾ കണ്ടുകെട്ടാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ പരക്കുന്നത്. The post വിജയ്‌യുടെ ശ്രീലങ്കയിലെ സ്വത്തുക്കൾ അപകടത്തിലെന്ന് വാർത്തകൾ; വിശദീകരണവുമായി അടുത്ത വൃത്തങ്ങൾ appeared first on Reporter Live.

ഖുഷി ആവർത്തിക്കുമോ? നടൻ വിജയിയും സംവിധായകൻ എസ്. ജെ സൂര്യയും ഒരുമിക്കുന്നതായി റിപ്പോർട്ട്

നടൻ വിജയിയുടെ കരിയറിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഖുഷി. എസ്. ജെ സൂര്യയായിരുന്നു ഖുഷി സംവിധാനം ചെയ്തത്. ഇപ്പോൾ ദളപതി 65 എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒരുമിക്കുന്നതായി റിപ്പോർട്ട്. സിനിമയുടെ കഥ സംവിധായകൻ എസ്. ജെ സൂര്യ വിജയിയോട് പറഞ്ഞതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനു മുൻപ് സംവിധായകൻ എ. ആർ മുരുഗദോസ്സും സിനിമയുടെ ചർച്ചകൾക്കായി നടൻ വിജയിയെ കണ്ടിരുന്നു. എന്നാൽ ഇരുവരും തമ്മിൽ ചില വാഗ്വാദങ്ങൾ നടന്നതായാണ് അണിയറകഥകൾ. The post ഖുഷി ആവർത്തിക്കുമോ? […]

‘മാസ്റ്ററി’ല്‍ വിജയ് കൊളേജ് പ്രൊഫസറോ? പൊലീസുകാരനോ?

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ ടീസര്‍ നവംബര്‍ 14ന് പുറത്ത് വരുമെന്ന വാര്‍ത്തയുടെ പിന്നാലെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഒരു കൊളേജ് പ്രൊഫസറായെത്തുന്ന രഹസ്യ പൊലീസുകാരന്റെ വേഷത്തിലാണ് വിജയ് എത്തുക എന്നതാണ് പുതിയ വിവരം. ചിത്രത്തില്‍ അമിത മദ്യപാനം മൂലം വിജയ്‌യുടെ കാഴ്ച്ച നഷ്ടപ്പെടുകയും പിന്നീട് കൊളേജ് കുട്ടികളുടെ സഹായത്തോടെ കേസ് തെളിയിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റ പ്രമേയം. മഹേഷ് ബാബുവിന്റെ പോക്കിരി എന്ന തെലുഗ് […]

തിയറ്ററില്‍ കളിച്ച് ‘ബിഗില്‍’ ; പോണ്ടിച്ചേരിയില്‍ റി-റിലീസ്

വിജയ് നായകനായെത്തിയ ആറ്റ്‌ലി ചിത്രം ബിഗില്‍ പോണ്ടിച്ചേരിയില്‍ വീണ്ടും പ്രദര്‍ശനത്തിന്. 2019 ഒക്ടോബര്‍ 25നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. ചിത്രം ഇറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ബിഗില്‍ വീണ്ടും തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. വിജയ് ഡബില്‍ റോളിലെത്തിയ ചിത്രം പോണ്ടിച്ചേരി ഷണ്‍മുഖ തിയറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്ട്‌സ് ഡ്രാമയായ ചിത്രം ഒരു ദിവസം മൂന്ന് തവണയാണ് തിയറ്റിറില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയായിരുന്നു വിജയ്‌യുടെ നായിക.റീബ മോണിക്ക ജോര്‍ജ്ജ്, കതിര്‍, ജാക്കി ഷ്രോഫ്, ഡാനിയല്‍ ബാലാജി, വിവേക്, ആനന്ദ് […]

കോര്‍പ്പറേറ്റ് ഭീകരനായി ഇളയദളപതി; സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി

വിജയ്‌യുടെ അറുപത്തിരണ്ടാമത് ചിത്രമാണ് സര്‍ക്കാര്‍. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. The post കോര്‍പ്പറേറ്റ് ഭീകരനായി ഇളയദളപതി; സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

തലൈവയ്ക്ക് രണ്ടാം ഭാഗം വരുമോ? ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി എഎല്‍ വിജയ്

നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മനസുതുറന്നത്. The post തലൈവയ്ക്ക് രണ്ടാം ഭാഗം വരുമോ? ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി എഎല്‍ വിജയ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.