Posts in category: Actress Attacked Case
നടിയെ ആക്രമിച്ചകേസില്‍ വിചാരണകോടതി മാറ്റില്ല; ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ജഡ്ജിയെ അനാവശ്യമായി വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കരിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. The post നടിയെ ആക്രമിച്ചകേസില്‍ വിചാരണകോടതി മാറ്റില്ല; ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം appeared first on Reporter Live.

‘എന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത്’; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിന് ദിലീപ് തടസ ഹര്‍ജി നല്‍കി. തന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത് എന്നാണ് ദിലീപിന്റെ വാദം. വിചാരണക്കോടതി ജഡ്ജിയെ മാറ്റേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. കോടതി മാറ്റുന്നതിന് […]

‘മുന്നണിയില്‍ തുടരണോ?’; ഗണേഷ്‌കുമാറിന്റെ ഓഫീസ് റെയ്ഡിനും മുന്‍ പിഎയുടെ അറസ്റ്റിനുമെതിരെ കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍

സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി പാലക്കാട് ഘടകം. എല്‍ഡിഎഫില്‍ തുടരണോയെന്ന കാര്യം സംസ്ഥാന നേതൃത്വം ആലോചിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് മോന്‍സി തോമസ് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തുകയും മുന്‍ പിഎയെ അറസ്റ്റ് ചെയ്യുകയുമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ പ്രാധാന്യം നല്‍കിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് […]

‘ഒരു സ്ത്രീ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞാല്‍ എതിര്‍കക്ഷിയെ വെടിവെച്ച് കൊല്ലണോ? ദിലീപ് എന്താ എന്റെ തന്തയാണോ?’: നടിയെ ആക്രമിച്ച കേസില്‍ പിസി ജോര്‍ജ്

കൊച്ചി: ഏതെങ്കിലും സ്ത്രീ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നയുടനെ എതിര്‍കക്ഷിയെ വെടിവെച്ച് കൊല്ലണോയെന്ന് എംഎല്‍എ പിസി ജോര്‍ജ്. അങ്ങനെയാണെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ വെടിവെച്ചു കൊല്ലാം എന്നും പിസി ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോര്‍ണിംഗ് റിപ്പോര്‍ട്ടിലായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ‘എന്ത് ഊളത്തരമാണ് കേരളത്തില്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലേ?’യെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. കേസില്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസെടുക്കുകയും തുടര്‍ന്ന് വനിതാ ജഡ്ജിയെ വേണമെന്ന ആവശ്യപ്രകാരം അതും അംഗീകരിച്ചു, എന്നാല്‍ […]

ഗണേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്; നടപടി മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പൊലീസ് നടപടി. എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തുന്നത്. ഗണേഷ് കുമാറിന്റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തുകയാണ്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപിന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പൊലീസ് നീക്കം. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്തുകയാണ് റെയ്ഡ് നടത്തുന്ന പത്തനാപുരം പൊലീസിന്റെ ലക്ഷ്യം. മിന്നല്‍ പരിശോധന […]

നടിയെ ആക്രമിച്ച കേസ്: ഇന്ന് പരിഗണിക്കും, സര്‍ക്കാര്‍ സുപ്രീംകോടതിയലേക്ക്‌?

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും The post നടിയെ ആക്രമിച്ച കേസ്: ഇന്ന് പരിഗണിക്കും, സര്‍ക്കാര്‍ സുപ്രീംകോടതിയലേക്ക്‌? appeared first on Reporter Live.

‘ദിലീപിന്റെ അഭിഭാഷകന്‍ മുഖേന പണം വാഗ്ദാനം’; പ്രതിഭാഗം സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം. പ്രതിഭാഗത്തെ അനുകൂലിച്ചാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്ന വാഗ്ദാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സണ്‍ പോലീസില്‍ പരാതി നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസര്‍ ആണ് വിളിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു ജിന്‍സണ്‍. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി […]

‘പക്ഷപാതപരമായി പെരുമാറുന്നു’; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യം. ആവശ്യം ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നിലവില്‍ വാദം കേള്‍ക്കുന്ന വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി സമര്‍പ്പിച്ച ഹരജിയിലെ ആരോപണം. കേസില്‍ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്ത് നിന്നും മാനസികമായി വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹരജയില്‍ പറയുന്നു. വാദം മറ്റൊരു കോടതിയേക്ക് മാറ്റുന്നതിന് പുറമേ മൊഴി രേഖപ്പെടുത്തുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തി, ഇന്‍-ക്യാമറ നടപടികളുണ്ടായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ […]

നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം; പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം ഇന്നലെ പ്രോസിക്യൂഷന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു. The post നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം; പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും appeared first on Reporter Live.

‘ജഡ്ജിനെ മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ മുഖ്യമന്ത്രി ഇടപെടണം’; ഇനിയുമുള്ള അനിശ്ചിതത്വം ദുരന്തമെന്ന് ഡബ്യുസിസി

നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പൊതുസമൂഹവും അടിയന്തരമായി ഇടപെടണം. മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. ‘ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല, ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യുസിസി കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു […]