Posts in category: actress
എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്, എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്; ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്; തുറന്നടിച്ച് മല്ലിക സുകുമാരൻ!

മലയാളികൾക്ക് ആമുഖം ഒന്നും ആവശ്യമില്ലാത്ത നടിയാണ് മല്ലിക സുകുമാരൻ . ഇപ്പോഴിതാ കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം മല്ലികാ സുകുമാരന്‍. എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്. ചിലയിടങ്ങളില്‍ ഈ വിഭാഗത്തിന് കൂടുതല്‍ വോട്ടുകള്‍ ഉണ്ടെന്നുള്ളത് കൊണ്ടാണെന്നും മല്ലികാ സുകുമാരന്‍ ആരോപിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ […]

ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല; കൈ കാണിക്കുന്നതോ വയറ് കാണിക്കുന്നതോ അല്ല പ്രശ്‌നം; ഐറ്റം ഡാന്‍സിനോടുള്ള വിയോജിപ്പിനുള്ള കാരണം ഇതാണ്: തുറന്ന് പറഞ്ഞ് രജിഷ വിജയന്‍!

ടി വി ഷോകളിൽ അവതാരികയായി എത്തി പിന്നീട് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സകവർന്ന നടിയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ നായിക കൂടിയാണ് രജിഷ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴിലും രജിഷ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.2020ല്‍ പുറത്തിറങ്ങിയ ആസിഫ് അലിയും രജീഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ ‘എല്ലാം ശരിയാകും’ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് […]

മമ്മൂക്കയില്‍ നിന്നും കിട്ടിയ റാഗിങ് ഇതാണ് ; രസകരമായ അനുഭവം പറഞ്ഞ് നിഖില വിമല്‍!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. നിഖില വിമല്‍, മാത്യു തോമസ്, നസ്‌ലിന്‍ കെ.ഗഫൂര്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമായ ‘ജോ ആന്‍ഡ് ജോ’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മലയാളത്തിലെ ഏറ്റവും സീനിയറായ മമ്മൂട്ടിയെപ്പോലുള്ള നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചവരാണ് നിഖിലയും മാത്യുവും.അത്തരത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിഖിലയും മാത്യുവും. ജോ […]

തിരിച്ചുവരാന്‍ ഞാന്‍ എവിടെപ്പോയി? എല്ലാവരും ഡെലിവറിക്ക് വേണ്ടി ലീവ് എടുക്കുന്നത് മാത്രമേ ഞാനും എടുത്തുള്ളൂ; അല്ലാത്ത സമയത്തൊക്കെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു; മിയ പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ . ഇപ്പോഴിതാ തിരിച്ചുവരാന്‍ താന്‍ സിനിമയില്‍ നിന്നും എവിടേക്കും പോയിട്ടില്ലെന്നും സാധാരണ ജോലിയില്‍ നിന്നും എല്ലാവരും എടുക്കുന്ന പ്രസവാവധി മാത്രമാണ് താനും എടുത്തതെന്നും പറയുകയാണ് നടി മിയ. തന്റെ പുതിയ ചിത്രമായ പ്രൈസ് ഓഫ് പൊലീസിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്ത സമയത്ത് മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു താരം.”തിരിച്ചുവരാന്‍ ഞാന്‍ എവിടെപ്പോയി. എല്ലാവരും ഡെലിവറിക്ക് വേണ്ടി ലീവ് എടുക്കുന്നത് മാത്രമേ ഞാനും എടുത്തുള്ളൂ. അല്ലാത്ത സമയത്തൊക്കെ ഞാന്‍ ഇവിടെത്തന്നെ […]

ഇതുവരെ ചെയ്യാത്ത കാര്യം ചെയ്യാൻ ഭാവന! റിപ്പോർട്ടുകൾ സത്യമാകുന്നു; നടി ഞെട്ടിക്കും

മലയാളികൾക്ക് ഭാവനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്നാണ് നമ്മൾ. അതിന് ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയുടെ ഭാഗമാവുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ഇടയ്ക്ക് പുറത്തുവന്നിരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഷറഫുദ്ധീൻ നായകനായെത്തുന്ന ചിത്രം […]

‘ സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല… വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’; ചിത്രത്തിന് താഴെ അശ്ലീല കമന്റ്; അമേയ മാത്യു നൽകിയ മറുപടി കണ്ടോ?

തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. കരിക്കിലെ ഭാസ്കരൻ പിള്ള ടെക്നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്. സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയായ താരമാണ് നടി. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ച് എത്തിയതായിരുന്നു താരം. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം അമേയ പങ്കുവച്ചു. ഈ ചിത്രത്തിന് താഴെ ‘കോണ്ടം […]

കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും;ലേശം പോലും വിഷമിക്കണ്ട, കാരണം ഇത് കേരളമാണ് !നേരുള്ള സമൂഹം,അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ! നിഖിലയെ പിന്തുണച്ച് മാലാ പാർവതി!

ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന അഭിമുഖത്തിനിടെ നിഖില വിമലിന്റെ പ്രസ്താവന ഏറെ ചർച്ചയിരിക്കുകയാണ്. പിന്നാലെ സൈബർ ആക്രമണം നേരിടുന്ന നടി നിഖില വിമലിനെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്ത് എത്തിയിരിക്കുകയാണ് . . .ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവർ , എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുതെന്ന് മാലാ പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു. . സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ എന്ന […]

ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല, ഒരാളുടെ സ്വഭാവം മോശമാണെന്ന് ഒരു തവണ കൊണ്ട് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോയത്; വിജയ് ബാബു വിഷയത്തിൽ മല്ലിക സുകുമാരൻ

വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ഒരാളുടെ സ്വഭാവം മോശമാണെന്ന് ഒരു തവണ കൊണ്ട് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു.പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് […]

ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത് ; ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്! നിഖിലയെ കുറിച്ച് വൈറല്‍ കുറിപ്പ്!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ജോ ആന്‍ഡ് ജോ എന്ന പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ നിഖിലയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില. അവതാരകന്റെ ഒരു ചോദ്യത്തിന് വ്യക്തമായ മറുപടി നടി പറയുകയും നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ചിലരതിനെ വിമര്‍ശിക്കുകയും മറ്റ് ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു. വിഷയത്തില്‍ സന്ദീപ ദാസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ […]

ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല; തുറന്ന് പറഞ്ഞ് കീർത്തി !

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം. പ്രിയദർശന്റെ ആവശ്യപ്രകാരമാണ് കീർത്തി ​ഗീതാഞ്ജലിയിൽ നായികാ വേഷം ചെയ്തത്. ​ഗീതാഞ്ജലിക്ക് മുമ്പ് കുബേരൻ അടക്കമുള്ള സിനിമകളിൽ ബാലതാരമായി കീർത്തി അഭിനയിച്ചിരുന്നു. അതിനിടയിൽ ഗ്ലാമർ റോളുകൾ ചെയ്യില്ല എന്ന് കീർത്തി സുരേഷ് പ്രഖ്യാപിച്ചതായി ഒരു വാർത്ത വന്നു. എന്നാൽ അതിന് ഒരു വ്യക്തത വരുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് കീർത്തിഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു […]