Posts in category: ak balan
എകെ ബാലന്റെ മരുമകളില്‍ നിന്നും പണം തട്ടാന്‍ ശ്രമം; സംശയം തോന്നിയത് കവര്‍ച്ചക്കാരന്റെ ‘ഇംഗ്ലീഷ് പ്രാവീണ്യം’

യുഎഇ എംബസിയുടെ പേരില്‍ മുന്‍ മന്ത്രി എകെ ബാലന്റെ മകന്റെ ഭാര്യയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി. പെര്‍മിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് നമിത പറയുന്നു. സംഭവത്തില്‍ സൈബസര്‍ സെല്‍ കേസെടുത്തു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് പ്രമോദും നമിതയും കേരളത്തിലെത്തിയത്. എന്നാല്‍ കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് മടങ്ങിപോക്ക് നടന്നില്ല. നമിതയുടെ വിസാ കാലാവധി കഴിയുന്നതോടെയാണ് ഇരുവരും മടങ്ങി പോകുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഇത് സംബന്ധിച്ച് മെയില്‍ അയച്ചതോടെ ഓണ്‍ലൈന്‍ പെര്‍മിറ്റിന് പണം […]

‘സുധാകരന്റെ പരാമര്‍ശം കലാപത്തിനുള്ള മുന്നൊരുക്കം, ഭീഷണി ബിജെപി നേതാവ് പറഞ്ഞതിന് പിന്നാലെ’; എല്ലാം ബോധപൂര്‍വമെന്ന് എകെ ബാലന്‍

പിണറായിക്ക് മാഫിയാ ബന്ധമുണ്ടെന്നും അതുകൊണ്ട് വ്യക്തിപരമായ ആക്രമണം തുടരുമെന്നും സുധാകരന്‍ പറഞ്ഞിരിക്കുന്നത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമാണെന്ന് എകെ ബാലന്‍.ബിജെപി നേതാവ് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ ഭീഷണിയെന്നും ഇതുവരെ സുധാകരന്‍ പറഞ്ഞത് യാദൃശ്ചികമല്ല, ബോധപൂര്‍വമാണെന്നും എകെ ബാലന്‍ പറഞ്ഞു. ഇന്നലത്തെ പത്രസമ്മേളനത്തോടെ സുധാകരന്‍ പൊതുസമൂഹത്തില്‍ തുറന്നുകാട്ടപ്പെട്ടു. സിപിഐഎം ഈ വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണ്. എന്നാല്‍ പൊതുബോധം എതിരായപ്പോള്‍ പഴയ ശൈലിയിലേക്ക് തിരിച്ചുപോവുകയും കലാപശ്രമം നടത്തുകയുമാണ് സുധാകരന്‍. കോണ്‍ഗ്രസ് നേതൃത്വം ഇതിനോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് എകെ ബാലന്‍ ആവശ്യപ്പെട്ടു. […]

മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് എകെ ബാലന്‍; ‘പരാതി കൊടുക്കാതെ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്, എത്തുന്നവരെയും നേരിടും’

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് എകെ ബാലന്‍. പിണറായി വിജയനോട് ഇക്കാര്യം പറഞ്ഞ വ്യക്തി തന്നോടും വിവരം പറഞ്ഞിട്ടുണ്ടെന്ന് എകെ ബാലന്‍ പറഞ്ഞു. കെ സുധാകരനുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെയാണ് ഈ വിവരം അറിഞ്ഞ ശേഷം തങ്ങളോട് പറഞ്ഞതെന്നും എകെ ബാലന്‍വെളിപ്പെടുത്തി. എകെ ബാലന്‍ പറഞ്ഞത്: ”പിണറായി വിജയന്റെ മക്കളെ തട്ടികൊണ്ട് പോകാന്‍ പദ്ധതിയുണ്ടെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. പിണറായിയോട് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് തന്നെ എന്നോടും പറഞ്ഞു. […]

മുഖ്യമന്ത്രിക്ക് നാളെ മറുപടിയെന്ന് സുധാകരന്‍; അതിന് വേറെയും മറുപടിയുണ്ടാകുമെന്ന് എകെ ബാലന്‍

തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, സുധാകരന്‍ നാളെ മറുപടി പറയുമ്പോള്‍ അതിന് വേറെ മറുപടി പിന്നെയും ഉണ്ടാകുമെന്ന് എകെ ബാലന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് കൊണ്ട് താന്‍ അഭ്യാസിയാണ്. വിജയനെ ചവിട്ടി താഴെയിട്ടെന്ന് ഏതെങ്കിലും നേതാവ് പറയുമോയെന്നും എകെ ബാലന്‍ ചോദിച്ചു. എകെ ബാലന്‍ പറഞ്ഞത്: ”കെ […]

‘ബാലന്‍ എന്നെ ഉപദേശിക്കണ്ട, എന്നെ രാഷ്ട്രീയം പഠിപ്പിക്കാനൊന്നും വളര്‍ന്നിട്ടില്ല’; കെ സുധാകരന്‍

പുതിയ കെപിസിസി അധ്യക്ഷന്റെ ശൈലി അധികം വാഴില്ലെന്ന എ.കെ ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു സുധാകരന്റെ പ്രസ്താവന. The post ‘ബാലന്‍ എന്നെ ഉപദേശിക്കണ്ട, എന്നെ രാഷ്ട്രീയം പഠിപ്പിക്കാനൊന്നും വളര്‍ന്നിട്ടില്ല’; കെ സുധാകരന്‍ appeared first on Reporter Live.

‘ഏത് ഘട്ടത്തിലും അത്താണി, ബ്രണ്ണൻ കോളേജ് ജീവിതത്തിൽ പിണറായിയുടെ സഹായം മറക്കാൻ കഴിയുന്നതല്ല’; പിറന്നാൾ ആശംസകൾ നേർന്ന് എകെ ബാലൻ

സമീപനം, പ്രവർത്തന ശൈലി, പെരുമാറ്റം, സംസാരം, ഭക്ഷണരീതി തുടങ്ങി എല്ലാ കാര്യങ്ങളിലും മൗലികതയുള്ള നേതാവാണ് പിണറായി. എകെ ബാലൻ കുറിച്ചു. The post ‘ഏത് ഘട്ടത്തിലും അത്താണി, ബ്രണ്ണൻ കോളേജ് ജീവിതത്തിൽ പിണറായിയുടെ സഹായം മറക്കാൻ കഴിയുന്നതല്ല’; പിറന്നാൾ ആശംസകൾ നേർന്ന് എകെ ബാലൻ appeared first on Reporter Live.

‘നായന്മാരെല്ലാം നിങ്ങളുടെ പോക്കറ്റിലല്ല’; സുകുമാരന്‍ നായര്‍ക്കെതിരെ എകെ ബാലന്‍

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി എകെ ബാലന്‍. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്നാണ് സുകുമാരന്‍ നായര്‍ ധരിച്ചിരുന്നതെന്നും അതെല്ലാം തെറ്റാണെന്ന് മനസിലായില്ലെയെന്നും എ കെ ബാലന്‍ പറഞ്ഞു. നായന്മാര്‍ എല്ലാവരും തന്റെ പോക്കറ്റിലാണെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സുകുമാരന്‍ നായര്‍ബിജെപിയിലേക്കോ, കോണ്‍ഗ്രസിലേക്കോ പോകുന്നതിലോ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതിനോ എതിരല്ല. എന്നാല്‍ സുകുമാരന്‍ നായര്‍ നല്‍കിയ സന്ദേശം തെറ്റാണ്. നിരിശ്വരവാദികളും ഈശ്വരവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന തെറ്റായിരുന്നു. ALSO READ: […]

‘പറഞ്ഞത് പാര്‍ട്ടി നിലപാട് തന്നെ’; ജലീലിന്റെ രാജിയില്‍ ബേബിയെ തള്ളി എകെ ബാലന്‍; ഭിന്നത

ബന്ധുനിയമന വിവാദത്തിലെ രാജിയില്‍ കെടി ജലീലിനെ ന്യായീകരിച്ച് മന്ത്രി എകെ ബാലന്‍ രണ്ടാമതും രംഗത്ത്. പാര്‍ട്ടിയുടെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നും ഒരു മനുഷ്യനെ വേട്ടയാടണമെന്ന് തീരുമാനിച്ചാല്‍ അത് ആര്‍ക്ക് വേണമെങ്കിലും ചെയ്യാം, എന്നാല്‍ തെളിവുകള്‍ വേണമെന്നും എകെ ബാലന്‍ പ്രതികരിച്ചു. ലോകായുക്ത വിധിയില്‍ കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന എകെ ബാലന്റെ വാക്കുകള്‍ നേരത്തെ സിപിഐഎം പിബി അംഗം എംഎ ബേബി തള്ളിയിരുന്നു. ഇതിനോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു തന്റെത് പാര്‍ട്ടി നിലപാടാണെന്ന് എകെ ബാലന്റെ ന്യായീകരണം. ഇതോടെ ജലീലിന്റെ […]

കെടി ജലീല്‍ രാജിവെക്കേണ്ടതില്ല എന്ന എകെ ബാലന്റെ വാക്കുകള്‍ തള്ളി എംഎ ബേബി; ‘സിപിഐഎം നിലപാടല്ല അത്’

തിരുവനന്തപുരം: ലോകായുക്ത വിധിയില്‍ കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന എകെ ബാലന്റെ വാക്കുകള്‍ തള്ളി സിപിഐഎം പിബി അംഗം എംഎ ബേബി. രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് എംഎ ബേബിയുടെ പ്രതികരണം. ബാലന്റേത് നിയമമന്ത്രി എന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ്. പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും എംഎ ബേബി പറഞ്ഞു. കോടതി വിധി വന്നാല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു എകെ ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ […]

കെടി ജലീലിന് സര്‍ക്കാര്‍ പിന്തുണ; ‘രാജി വെക്കേണ്ടതില്ല, ആ സമ്പ്രദായം ഇല്ല’

ബന്ധുനിയമനത്തിലെ ലോകായുക്താ നിലപാടില്‍ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് സര്‍ക്കാര്‍. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍ കൂട്ടിചേര്‍ത്തു. ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നുമുള്ള ലോകായുക്ത ഉത്തരവിലാണ് എകെ ബാലന്റെ പ്രതികരണം. ‘മഞ്ഞളാംകുഴി അലി ഡെപ്യൂട്ടേഷനില്‍ ആളെ എടുത്തിട്ടുണ്ട്. ബന്ധു ആയിരിക്കില്ല. ആണോയെന്നുള്ളത് എനിക്ക് അറിയില്ല. കെ എം മാണി സാറും ഇതേ […]