Posts in category: Alappuzha
തോമസ് ഐസക്കിനെതിരെ കെഎസ് മനോജിനെ പരിഗണിച്ച് കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയേറെ

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി മുന്‍ എംപി കെഎസ് മനോജിന്റെ പേരും. തോമസ് ഐസക്ക് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണെങ്കില്‍ മികച്ച എതിര്‍ സ്ഥാനാര്‍ത്ഥിയാവും കെഎസ് മനോജ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരുടെയും അഭിപ്രായം. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് കെഎസ് മനോജ് എംപിയായത്. അതിന് ശേഷം മനോജ് കോണ്‍ഗ്രസ് രാഷ്ട്രീയം സ്വീകരിച്ചിരുന്നു. പക്ഷെ വൈകാതെ വിദേശത്തേക്ക് ജോലിക്കായി പോവുകയായിരുന്നു. എട്ട് വര്‍ഷത്തോളം വിദേശത്ത് ഡോക്ടറായി ജോലി […]

‘തെരഞ്ഞെടുപ്പെത്താറായി, ഒരുമാസം കൂടി കാക്കും’; ബൈപ്പാസ് ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയോട് ജി സുധാകരന്‍

ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് ഇനിയും പ്രധാനമന്ത്രിയെ കാത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജി സുധാകരന്‍. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താല്‍പര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും ഒരും പ്രതികരണവുമില്ല. ഇനിയും ഒരുമാസം കൂടി കാത്തു നില്‍ക്കും. ഇല്ലെങ്കില്‍ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്നും ജി സുധാകരന്‍ പറഞ്ഞു. ‘നവംബര്‍ 20 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉദ്ഘാടനം ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്നറിയിച്ച് കത്ത് ലഭിക്കുന്നത്. ഇതില്‍ സന്തോഷമുണ്ടെന്ന് മറുപടി നല്‍കി. പിന്നീട് ഇത് സംബന്ധിച്ച് ഒരുവിവരവുമില്ല. എത്രയും വേഗം ഉദ്ഘാടന […]

ഇക്കുറി തോമസ് ഐസക് മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ ആര്? പകരക്കാരനാവാന്‍ കെ.ടി മാത്യു?

ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചനകള്‍ നല്‍കി ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം വളരെ നീണ്ട കാലയളവാണ്. മറ്റെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും ജയം ഐസക്കിനൊപ്പമായിപുന്നു. വിഎസ്-പിണറായി മന്ത്രിസഭകളിലായി പത്തുവര്‍ഷം ധനനമന്ത്രിയായി. അഞ്ചാംവട്ട മത്സരത്തിലേക്കില്ലെന്ന സൂചനകളാണ് തോമസ് ഐസക്ക് നല്‍കുന്നത്. ‘എന്നോട് ചോദിച്ചിട്ടല്ല പാര്‍ട്ടിയെന്ന എംഎല്‍എയും മന്ത്രിയുമാക്കിയത്. അതുപോലെത്തന്നെ മൊത്തം സ്ഥിതിഗതികളൊക്കെ മനസിലാക്കി പാര്‍ട്ടി തീരുമാനിക്കും’, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ […]

നിര്‍ദേശിച്ചയാളെ ഡ്രൈവറാക്കിയില്ല; സൈക്കിളിലെത്തി നഗരസഭാ അധ്യക്ഷന്‍

താന്‍ നിര്‍ദേശിച്ചയാളെ താല്‍ക്കാലിക ഡ്രൈവറാക്കി നിയമിക്കാന്‍ നഗരസഭ കൗണ്‍സില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാവേലിക്കര നഗരസഭാ അധ്യക്ഷന്‍ കെവി ശ്രീകുമാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്വന്തം സൈക്കിളിലാണ് നഗരസഭാ ഓഫീസിലെത്തിയത്. താല്‍ക്കാലിക ഡ്രൈവറെ നിയമിക്കാന്‍ അനുമതി തേടിയുള്ള അജണ്ട എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ പാസാക്കാനായിരുന്നില്ല. ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്‍കിയാണ് കെവി ശ്രീകുമാര്‍ മടങ്ങിയത്. രണ്ടരകിലോമീറ്ററാണ് അദ്ദേഹം സൈക്കില്‍ ചവിട്ടി നഗരസഭയിലെത്തിയത്. […]

സ്ഥാനാര്‍ത്ഥി തോറ്റു; ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം 36 പേരെ പുറത്താക്കി സിപിഐഎം

ആലപ്പുഴയിലെ അരുക്കുറ്റിയില്‍ സിപിഐഎം നേതാക്കള്‍ അടക്കം 36 പേര്‍ക്കെതിരെ അച്ചടക്ക നടപടി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റിയംഗം എന്നിവരടക്കമാണ് 36 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയത്. അരുക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റതാണ് നടപടിക്ക് കാരണം. വാര്‍ഡിലെ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ദേശിച്ച കെഎ മാത്യൂവിനെ തളളി ലോക്കല്‍ കമ്മിറ്റി പുതിയ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കെ എ മാത്യൂ വിമതനായി മത്സരിച്ച് 128വോട്ടിന് വിജയിച്ചിരുന്നു. വിമതന്‍ ജയിച്ചത് കൂടാതെ പഞ്ചായത്ത് ഭരണവും യുഡിഎഫ് […]

‘ബൈജു കലാശാല ഡിസിസി ജനറല്‍ സെക്രട്ടറിയല്ല, തെരഞ്ഞെടുപ്പിന് ശേഷം സജീവമല്ല’; കോണ്‍ഗ്രസ്

ആലപ്പുഴ: കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന ബൈജു കലാശാല ഡിസിസി ജനറല്‍ സെക്രട്ടറിയല്ലായിരുന്നുവെന്ന് കോണ്‍ഗ്രസ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് ഓഫീസ് ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി ജി സഞ്ജീവ് ഭട്ട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബൈജു കലാശാല പാര്‍ട്ടിയില്‍ സജീവമല്ലായിരുന്നുവെന്നും സഞ്ജീവ് ഭട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ബൈജു കലാശാല. ബൈജു കലാശാലക്കൊപ്പം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെ അശോക് കുമാറും […]

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 38000 താറാവുകളെ കൊല്ലും, മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്ന് കെ രാജു

ആലപ്പുഴയിലും കുട്ടനാടും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണ്. ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. The post സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 38000 താറാവുകളെ കൊല്ലും, മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്ന് കെ രാജു appeared first on Reporter Live.

തദ്ദേശ അദ്ധ്യക്ഷ പദവി തര്‍ക്കം; സുധാകരപക്ഷത്തിന് തിരിച്ചടി

ആലപ്പുഴയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംബന്ധിച്ച് സിപിഐഎമ്മിലെ തര്‍ക്കത്തില്‍ ജി സുധാകരപക്ഷത്തിന് തിരിച്ചടി. സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെട്ട് മരാരിക്കുളം ഏരിയാ കമ്മറ്റി നിര്‍ദ്ദേശിച്ച ജില്ലാ കമ്മറ്റി അംഗത്തെ തന്നെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധ പ്രകടനം നടന്നതില്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി. മന്ത്രി ജി സുധാകരന്‍ നയിക്കുന്ന ജില്ലാ നേതൃത്വം സ്വജനപക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം […]

മാരാരികുളത്ത് സിപിഐഎമ്മില്‍ വിഭാഗീയത; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വേണമെന്ന് സുധാകര പക്ഷം

ആലപ്പുഴ മാരാരികുളത്തും സിപിഐഎമ്മില്‍ വിഭാഗീയത. സിപിഐഎം ജില്ലാ കമ്മറ്റി അംഗത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍ നീക്കം. ഇതോടെയാണ് കാര്യങ്ങള്‍ പൊട്ടിതെറിയിലേക്ക് നീങ്ങുന്നത്. പ്രസിഡണ്ടാക്കണമെങ്കില്‍ മാരാരിക്കുളം ഏരിയാ സെക്രട്ടറി സ്ഥാനം സുധാകരപക്ഷത്തിന് നല്‍കണമെന്ന് ആവശ്യം. ആലപ്പുഴയില്‍യില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സംബന്ധിച്ച് പരസ്യപ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി പതാക ഉയര്‍ത്തി വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധ റാലി നടത്തുന്നത്. ആലപ്പുഴമാണ് പരസ്യപ്രതിഷേധത്തിലേക്ക് എത്തിയത്. കെ ജയമ്മ, സൗമ്യ രാജ് എന്നിവരെ സംബന്ധിച്ചാണ് തര്‍ക്കം.ആലപ്പുഴ […]

ആലപ്പുഴ സിപിഐഎമ്മില്‍ തര്‍ക്കം; പാര്‍ട്ടി പതാകയേന്തി പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം

ആലപ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധം. പാര്‍ട്ടി പതാക ഉയര്‍ത്തി വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധ റാലി നടത്തുന്നത്. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സംബന്ധിച്ച് തര്‍ക്കമാണ് പരസ്യപ്രതിഷേധത്തിലേക്ക് എത്തിയത്. കെ ജയമ്മ, സൗമ്യ രാജ് എന്നിവരെ സംബന്ധിച്ചാണ് തര്‍ക്കം.ആലപ്പുഴ ഏരിയാകമ്മിറ്റി അംഗം കെ ജയമ്മയെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വെച്ചത് സൗമ്യാ രാജന്റെ പേരും. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. പിന്നാലെ സിപിഐഎം ആലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസില്‍ അടിയന്തര പാര്‍ലമെന്റെറി […]