Posts in category: Alphonse Puthren
ഈ നമ്പറിൽ വിളിക്കുന്നത് ഞാനല്ല; തന്റെ പേരില്‍ ഏതെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്ന പോലെ സ്വകാര്യ വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ കൈമാറരുത്

തന്റെ പേരില്‍ ഫോണ്‍ ചെയ്തു തട്ടിപ്പു നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമ രംഗത്തുള്ള നടിമാരേയും മറ്റു സ്ത്രീകളേയും അല്‍ഫോണ്‍സ് പുത്രനാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. ടെലിഫോണ്‍ നമ്പറുകൾ അടക്കം വെളിപ്പെടുത്തികൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി സംവിധായകന്‍ മുന്നറിയിപ്പ് നൽകുന്നത്. 9746066514, ‘9766876651 എന്നീ നമ്ബരുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് അല്‍ഫോണ്‍സ് തന്റെ പോസ്റ്റില്‍ പറയുന്നു. ഈ നമ്ബരുകളിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോണ്‍സ് പുത്രനാണ് സംസാരിക്കുന്നതെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും പറയുകയുണ്ടായി. ഇതേതുടര്‍ന്ന് […]

‘ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതും അല്‍ഫോണ്‍സ് പുത്രന്‍”; തന്റെ പേരില്‍ നടിമാരെ വിളിക്കുന്ന വ്യാജനെതിരെ പരാതിയുമായി സംവിധായകന്‍

ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിമാരെയും മറ്റ് സ്ത്രീകളെയും തന്റെ പേര് പറഞ്ഞു വിളിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ അവര്‍ വിളിക്കാനുപയോഗിക്കുന്ന നമ്പര്‍ ഉള്‍പ്പടെ പങ്ക് വെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. തന്റെ പേര് പറഞ്ഞു ഈ നമ്പറില്‍ നിന്ന് നിരവധി നടിമാരെയും മറ്റ് സ്ത്രീകളെയും വ്യാജന്‍ വിളിക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് പുത്രന്‍ വെളിപ്പെടുത്തി. ‘ഈ നമ്പറിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോന്‍ണ്‍സ് പുത്രന്‍ ‘എന്ന് പറഞ്ഞാണ് തന്നെയും പരിചയപ്പെടപത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ […]

അൽഫോൻസ് പുത്രന്റെ ‘പാട്ട്’ വരുന്നു; നായകൻ ഫഹദ് ഫാസിൽ

നേരം, പ്രേമം ത്തിന് ശേഷം അൽഫോൻസ് പുത്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. അൽഫോൻസ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘എന്റെ അടുത്ത സിനിമയുടെ പേര്‌ “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ […]

തൊബാമ കാണും എന്റെ പടം നീയും കാണണേയെന്ന് വിനീത്, നമ്മളെല്ലാം ഒരേ ടീമല്ലേയെന്ന് അല്‍ഫോന്‍സിന്റെ മറുപടിയും

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമായ തൊബാമ നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇതിന് മുന്നോടിയായി അല്‍ഫോന്‍സ് പുത്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രസകരമായ ഒരു കുറിപ്പിട്ടു. നാളെ അവഞ്ചേഴ്‌സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതില്‍ അഭിനയിക്കുന്ന നായകന്റെ പ്രതിഫലത്തിന്റെ എണ്‍പതിലൊന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ ആകെ ബജറ്റെന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് മറുപടിയായി വിനീത് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. നിന്റെ പടം ഞാന്‍ കാണും എന്റെ […]

അല്‍ഫോന്‍സ് പുത്രന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധരെ കൊണ്ട് ചില കാര്യങ്ങള്‍ പരിശോധിപ്പിക്കേണ്ടി വന്നതിനാലാണ് കൂടുതല്‍ സമയം ചോദ്യം ചെയ്യാനായി വേണ്ടി വന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. അതേസമയം ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച അല്‍ഫോന്‍സ് പുത്രന്‍ മാധ്യമങ്ങളോട് രൂക്ഷമായാണ് സംസാരിച്ചത്. തന്നെപ്പറ്റി എല്ലാവരും കള്ളക്കഥകള്‍ മെനയുകയാണ് […]