Posts in category: appani sarath
എനിക്കേറ്റവും പ്രിയപ്പെട്ടവളായി നീ മാറിയിരിക്കുന്നു; മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് അപ്പാനി ശരത്

ലോക്ഡൗണിനിടയില്‍ മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന്‍ അപ്പാനി ശരത്. 2017ലാണ് രേഷമയെ വിവാഹം കഴിക്കുന്നത് ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഭാര്യ രേഷ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു. ‘നമ്മള്‍ ഇന്ന് വിവാഹവാര്‍ഷിക ആഘോഷിക്കുകയാണ്. എനിക്കേറ്റവും പ്രിയപ്പെട്ടവളായി മാറിയതിന് നന്ദി രേഷ്മാ.. എന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ച്ചകളില്‍ നീയെന്നെ പൊന്നുപോലെ നോക്കി.. ഇത്രയും നല്ലൊരു ജീവിത പങ്കാളിയെ എനിക്കു നല്‍കിയതിന് ദൈവത്തോടും നന്ദി…’ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറച്ച നടനാണ് […]

ആദ്യ സിനിമ ഇറങ്ങിയപ്പോൾ വന്ന കമന്റ് വല്ലാതെ വേദനിപ്പിച്ചു-അപ്പാനി ശരത്!

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലിഡയറീസ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. എന്നാൽ പലർക്കും തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നാണ് അപ്പാനി പറയുന്നത്.തന്റെ ആദ്യ സിനിമയുടെ ടീസര്‍ ഇറങ്ങിയ സമയത്ത് വല്ലാതെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വന്നിരുന്നുവെന്ന് അപ്പാനി ശരത് പറയുന്നു. അപ്പാനി ശരതിന്റെ വാക്കുകള്‍ ‘ലൗ എഫ്എം തന്നെ സിനിമയുടെ റിലീസിന്റെ തലേദിവസമാണ് തിയറ്റര്‍ തന്നെ ശരിയാകുന്നത്. അങ്ങനെ കിട്ടുന്ന സിനിമ ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ […]