Posts in category: arrest
നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം, നടിയ്‌ക്കെതിരെ പ്രതിക്ഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധായകന്‍ ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആരാധനാലയത്തില്‍ ചെരുപ്പ് ധരിച്ചു കയറി എന്നാരോപിച്ച് തൃഷയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു ഷൂട്ടിംഗ്. ഇന്‍ഡോറിലെ പുരാതരനമായ ആരാധനാലയങ്ങളില്‍ ഒന്നില്‍ വെച്ചായിരുന്നു ചിത്രീകരണം നടക്കുന്നത് എന്നാണ് വിവരം. നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള രംഗങ്ങളാണ് അവിടെ ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തൃഷ ആരാനാലയത്തില്‍ ചെരുപ്പ് ധരിച്ച് കയറി എന്നാണ് ആരോപണം. തുടര്‍ന്ന് നടിക്കെതിരെ സംഘപരിവാര്‍ […]

200 കോടി തട്ടിയെടുത്ത കേസ്; നടിയും മോഡലുമായ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത് പോലീസ്, മക്കോക്ക ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സുകേഷ് നിലവില്‍ രോഹിണി ജയിലിലാണ്. സാമ്പത്തിക തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്. ലീനയെ നാളെ […]

സംഗീതസംവിധായകനെ വാളെടുത്ത് വീശി ആക്രമിച്ച സംഭവം; പതിനെട്ടുകാരന്‍ അറസ്റ്റില്‍, മറ്റ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ്

സംഗീതസംവിധായകന്‍ ആയ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവത്തില്‍, സംഘത്തിലുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്. വൈക്കം മുച്ചയൂര്‍കാവ് സ്വദേശി അര്‍ജുനാണ് (18) പിടിയിലായത്. അക്രമി സംഘത്തിലെ മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ അക്രമിക്കാന്‍ ഉപയോഗിച്ച വാക്കത്തിയും പൊലീസ് കണ്ടെത്തി. തന്നെ അക്രമിച്ചതിനെക്കുറിച്ച് ജയ്സണ്‍ സമൂഹ മാധ്യമങ്ങിലൂടെ പോസ്റ്റും പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച രാത്രികല്ലറ – ഇടയാഴം റോഡില്‍ രാത്രി കാറില്‍ സഞ്ചരിക്കവെയാണ് മൂന്നംഗ സംഘം ജയ്സണ്‍ ജെ.നായരെ ആക്രമിച്ചത്. അക്രമികള്‍ വാളെടുത്ത് വീശുകയും മുഖത്ത് […]

ദലിത് വിരുദ്ധ പരാമര്‍ശം; ആത്മഹത്യ ഭീഷണിയ്ക്കും അലറിക്കരച്ചിലിനും ഒടുവില്‍ നടിയെ കേരളത്തില്‍വെച്ച് അറസ്റ്റ് ചെയ്ത് പോലീസ്

ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നടിയും മോഡലുമായ മീര മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നടിയുടെ വിവാദ പരാമര്‍ശം. ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും പിന്നോക്ക വിഭാഗങ്ങളായിരിക്കും എന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്‌ക്കരിക്കണമെന്നുമായിരുന്നു നടിയുടെ പരാമര്‍ശം. നിമിഷ നേരം കൊണ്ടാണ് നടിയുടെ വീഡിയോ വൈറലായി മാറിയത്. ഇതേ തുടര്‍ന്ന് വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്. എസ് […]

സ്വന്തം മരണം വീഡിയോ ആക്കി ഫോളോവേഴ്‌സിനെ കബളിപ്പിക്കാന്‍ ശ്രമം, ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറെ കയ്യൊടെ പിടികൂടി പോലീസ്; ഒടുവില്‍ മാപ്പ് പറച്ചില്‍!

സ്വന്തം മരണം വീഡിയോ ആക്കി ഫോളോവേഴ്‌സിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഇര്‍ഫാന്‍ ഖാന്‍ (ഇഫി ഖാന്‍) ആണ് സ്വന്തം മരണം ചിത്രീകരിച്ച് ഫോളോവേഴ്സിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 44,000 ത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്ലുവന്‍സറാണ് 28കാരനായ ഇഫി ഖാന്‍. സ്വന്തം മരണം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകി തന്റെ പ്രണയം നിരസിച്ചുവെന്നും മരിക്കാനായി റെയില്‍വേ ട്രാക്കില്‍ ഇരുന്നതുമാണ് വീഡിയോ ആയി ഷൂട്ട് ചെയ്തത്. ട്രെയിന്‍ തട്ടിയെന്ന ധാരണ നല്‍കാനായി […]

റെയില്‍വേ ട്രാക്കില്‍ ആത്മഹത്യരംഗം ചിത്രീകരിച്ച് വീഡിയോ; യൂട്യൂബര്‍ അറസ്റ്റില്‍

ആത്മഹത്യാരംഗം സാഹസികമായി ചിത്രീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബര്‍ അറസ്റ്റില്‍. ആയിരകണക്കിന് ഫോളേവേഴ്‌സുള്ള യുട്യൂബര്‍ ഇഫി ഖാനാണ് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ രംഗം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെ അറസ്റ്റിലായത്. മുംബൈയിലെ ബാന്ദ്രയിലാണ് ഇഫി ഖാന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. ബന്ദ്രയിലേയും ഖാരിലേയും റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലെ റെയില്‍വേ ട്രാക്കുകളിലാണ് വിവാദ ആത്മഹത്യ രംഗങ്ങള്‍ ഖാന്‍ ചിത്രീകരിച്ചത്. ഒരു സാമൂഹമാധ്യമ ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് കേസെടുക്കുകയും ഖാനെ […]

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; മൂന്നാം പ്രതിയുടെ ഭാര്യയുടെ മൊഴി, പണവും സ്വര്‍ണവും പിടിച്ചെടുത്തു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് അറസ്റ്റിലായത്. കവര്‍ച്ചയിലും ഗൂഢാലോചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. മലപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഇതിനിടെ കേസിലെ മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കല്‍ നിന്ന് കവര്‍ച്ച പണമുപയോഗിച്ച് വാങ്ങിയതെന്ന് സംശയിക്കുന്ന ഒമ്പതര പവന്‍ സ്വര്‍ണ്ണം കണ്ടെത്തി. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് […]

കങ്കണ റണാവത്തിന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡ് പീഡനക്കേസില്‍ അറസ്റ്റില്‍, പിടികൂടിയത് പത്ത് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡ് കുമാര്‍ ഹെഡ്ജിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പരാതിക്കാരി രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍നെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി കുമാര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച്ചയാണ് കര്‍ണ്ണാടകയിലെ മധ്യ ജില്ലയിലെ ഹെഗ്ദ്ധവല്ലി ഗ്രാമത്തില്‍ നിന്ന് കുമാറിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ട് വരുകയും ചെയ്തു. മുപ്പത്കാരിയായ ബ്യൂട്ടീഷനെ വിവാഹ വാഗ്ദാനം നല്‍കി ലൈം ഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതി. […]

ദ്വീപില്‍ അറസ്റ്റിലായ ഒരാള്‍ക്ക് കൊവിഡ്; ‘എല്ലാവരെയും താമസിപ്പിച്ചത് ഒരു മുറിയില്‍’, അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുള്‍ ഖൊഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനെതുടര്‍ന്ന് അറസ്റ്റിലായ സംഘത്തിലൊരാള്‍ക്ക് കൊവിഡ്. കഴിഞ്ഞദിവസം കില്‍ത്താന്‍ ദ്വീപില്‍ നിന്ന് അറസ്റ്റിലായ മുഹമ്മദ് റാസിക്കിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഹമ്മദ് റാസിക്ക് ഉള്‍പ്പടെ അറസ്റ്റിലായ 12 പേരെയും ഒരേ മുറിയിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍ ഒപ്പമുള്ള മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടോ എന്ന് സംശയം നിലനില്‍ക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരുന്നു ഇവരുടെ അറസ്റ്റ് എന്നും ആരോപണമുണ്ട്. അതേസമയം, ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് ഇതുവരെ ഒരു വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ല. പ്രതിഷേധങ്ങള്‍ തുടരുന്ന […]

‘ഡല്‍ഹിയിലെ സുല്‍ത്താന്‍മാര്‍’ക്ക് തോല്‍വി അംഗീകരിക്കാനാവുന്നില്ല’; ബംഗാള്‍ മന്ത്രിമാരുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ബംഗാളില്‍ രണ്ടു മന്ത്രിമാരെയും ഒരു തൃണമൂല്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്തതിനെ ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷം. ബംഗാള്‍ നിയമസഭാ തോല്‍വിയുമായി താതാത്മ്യം പ്രാപിക്കണമെന്ന് പ്രതിപക്ഷം ബിജെപിയോട് ആവശ്യപ്പെട്ടു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെയും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. ബിജെപി നേതാവിനെപ്പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ അഭിപ്രായപ്പെട്ടു. നാരദാ ഒളിക്യാമറാക്കേസില്‍ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീമും സുബ്രദാ മുഖര്‍ജിയുടെയും അടങ്ങിയ ടിഎംസി നേതാക്കളുടെ അറസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഭയപ്പെടുത്താനുള്ള ലജ്ജാകരമായ ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ […]