Posts in category: article 370
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും വരെ പോരാടുമെന്ന് ഫാറൂഖ് അബ്ദുള്ള; കശ്മീരിന്റെ ഭാഗമാകണമെന്നുണ്ടെങ്കിൽ 1947 തന്നെ ആകാമായിരുന്നു

ആർട്ടിക്കിൾ 370 റദ്ദാക്കിയ ബിജെപി സർക്കാരിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. കശ്മീരിന് പാകിസ്ഥാന്റെ ഭാഗമാകണമെന്നുണ്ടെങ്കിൽ അത് 1947 തന്നെ ആകാമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. The post ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും വരെ പോരാടുമെന്ന് ഫാറൂഖ് അബ്ദുള്ള; കശ്മീരിന്റെ ഭാഗമാകണമെന്നുണ്ടെങ്കിൽ 1947 തന്നെ ആകാമായിരുന്നു appeared first on Reporter Live.

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്യുന്നവര്‍ക്ക് ബീഹാറിനോട് വോട്ട് ചോദിക്കാന്‍ കഴിയുന്നതെങ്ങനെ?’; ബീഹാറില്‍ മോദി, പ്രചരണ വേദികളില്‍ ജമ്മുകശ്മീര്‍ വീണ്ടും ചര്‍ച്ചയാക്കി ബിജെപി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രചരണ റാലിയില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് തന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍, അധികാരത്തിലെത്തിയാല്‍ പ്രത്യേക പദവി തിരികെ നല്‍കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. അത് ജനങ്ങളോട് നടത്തുന്ന ക്രൂരതയാണെന്നും മോദി പറഞ്ഞു. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ എല്ലാവരും കാത്തിരിക്കുമ്പോള്‍, എന്നെങ്കിലും അധികാരത്തില്‍ വന്നാല്‍ അത് തിരിച്ചുകൊണ്ടുവരുമെന്നാണ് അവര്‍ പറയുന്നത്’,മോദി പരിഹാസ രൂപേണ പറഞ്ഞു. ജെഡിയു നേതാവും […]

‘ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കും’; ലഡാക്കിലെ കടന്നുകയറ്റത്തിന് പിന്നില്‍ അതെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ചൈനീസ് പ്രകോപനത്തിന് കാരണം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചൈന ഒരിക്കലും അംഗീകരിക്കില്ല. പ്രത്യേകാധികാരം ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ‘ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ അവരെന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയത് കാരണമാണ്. അതവരൊരിക്കലും അംഗീകരിക്കില്ല. ചൈനയുടെ പിന്തുണയോടെ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 […]

ജമ്മു-കാശ്മീർവിഷയത്തിൽ മോദിയെ പിന്തുണച്ച് നടി അമല പോൾ

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ തെന്നിന്ത്യൻ നടി അമല പോള്‍ രംഗത്ത് . ഇതുപോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ ചങ്കൂറ്റം വേണമെന്നാണ് അമല പറയുന്നത്. ട്വിറ്ററിലൂടെയാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചു കൊണ്ട് അമല രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും അനിവാര്യമായ, ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് മോദിയെപ്പോലെ ചങ്കൂറ്റമുള്ള നേതാക്കള്‍ വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അമല ട്വീറ്ററില്‍ കുറിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ […]