Posts in category: Ashiq Abu
ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി!

കരുണ സംഗീത നിശാ വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ദുരിതാശ്വാസ നിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആഷിഖ് അബുവിനെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. അഴിമതി പുറത്തുവന്നപ്പോൾ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രക്ഷപ്പെടാനാണ് ആഷിഖ് അബുവും കൂട്ടരും ശ്രമിച്ചതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധ മാർച്ച് […]

ഞാന്‍ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല!

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത സദസ്സുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല.മറിച്ച്‌ പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന വ്യക്തിയാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങനെ: ഗ്യാങ്സ്റ്റര്‍ എന്ന ഒരു സിനിമയിലാണ് ഞാന്‍ ആഷിക്കിന്റെ കൂടെ വര്‍ക്ക് ചെയ്തത്.ഞാന്‍ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല.മറിച്ച്‌ പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു […]

4000 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 3000 പേരും സൗജന്യ പാസിലാണ് പരിപാടിക്കു കയറിയത്;കണക്ക് നിരത്തി കരുണ ഭാരവാഹികൾ!

കൊച്ചി കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി സംഘാടക സമിതി. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളായ ബിജിബാല്‍, ഷഹബാസ് അമന്‍, ആഷിഖ് അബു, ട്രഷറര്‍ മധു സി നാരായണന്‍, മറ്റ് അംഗങ്ങളായ ശ്യാം പുഷ്‌കരന്‍, കമല്‍ കെ.എം എന്നിവരാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നല്‍കിയത്.കൊച്ചി ആസ്ഥാനമാക്കി ഒരു രാജ്യാന്തര സംഗീത മേള വര്‍ഷം തോറും നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കെ എം എഫ് രൂപപ്പെട്ടതെന്ന് ബിജിബാല്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഒരു തുക […]

സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ആഷിഖ് അബുവിനെ പിന്തുണച്ച് നടി മാലാ പാർവതി!

കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് വിവാദങ്ങൾ കടുക്കുകയാണ്.ഇപ്പോളിതാ സംവിധായകൻ ആഷിഖ് അബുവിനെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്.ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് താരം പറയുന്നു. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർഥവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മാല പാർവതിയുടെ കുറിപ്പ് ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ […]

ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പെടുത്തണം; ആഷിഖ് അബു മുഖ്യമന്ത്രിക്കു കത്തയച്ചു!

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണം ശക്തമായി തുടരുകയാണ്.കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ ഉൾപ്പടെയുള്ളവർ പ്രേതിക്ഷേധിച്ച് രംഗത്തെത്തിയിരുന്നു.എന്നാൽ ഇപ്പോളിതാ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുടെ പണമിടപാടുകളെ പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പെടുത്തണമെന്ന് പരിപാടിയുടെ സംഘാടകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. പ്രധാന സംഘാടകരായ ബിജിബാല്‍, ഷഹബാസ് അമന്‍, […]

സംഭാവന തുക കൈമാറിയത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷം; ആഷിക് അബുവിനെതിരെ ഹൈബി ഈഡന്‍!

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണം ശക്തമായി തുടരുകയാണ്.കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ ഉൾപ്പടെയുള്ളവർ പ്രേതിക്ഷേധിച്ച് രംഗത്തെത്തിയിരുന്നു.എന്നാൽ ആഷിക് അബു സംഭവത്തിന്റെ വിശദീകരണവുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് ആഷിക് അബു നല്‍കിയ വിശദീകരണത്തിന് മറുപടിയുമായി ഹൈബി ഈഡന്‍ എം.എല്‍.എ. രംഗത്തെത്തിയത്. സംഭാനവ നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് […]

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തി-തെളിവ് നിരത്തി സന്ദീപ് വാര്യര്‍!

ഒരിടവേളക്ക് ശേഷം സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവുംവിനും റിമ കല്ലിങ്കലിനും നേരെ തിരിഞ്ഞ്  യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ്  സന്ദീപ് ജി. വാരിയര്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ‘അവരോടൊപ്പമുള്ള സംഘവും’ നാട്ടുകാരുടെ പണം പിരിച്ച്‌ ‘പുട്ടടിച്ചു’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ആരോപിക്കുന്നത്. […]

ആരെടാ നാറി നീ; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച്‌ ഇന്നലെ യുവമോര്‍ച്ച്‌ സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്ത് എത്തിയിരുന്നു. സന്ദീപ് ജി.വാര്യർക്ക് ആഷിഖ് അബു മറുപടി നൽകിയതിന് പിന്നാലെ ഇപ്പോൾ നടി റിമ കല്ലിങ്കല്‍. വിഡ്ഡികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം, എന്നായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതോടൊപ്പം തന്നെ ‘ആരെടാ നാറി നീ’ എന്ന നടി ഫിലോമിനയുടെ സംഭാഷണവും ചിത്രവും പോസ്റ്റിനൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്. നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കം ചില […]

‘ചാണകത്തിൽ ചവിട്ടില്ല’; സന്ദീപ് ജി വാര്യർക്ക് ചുട്ട മറുപടിയുമായി ആഷിക് അബു!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച്‌ ഇന്നലെ യുവമോര്‍ച്ച്‌ സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി സംവിധായകൻ ആഷിക് അബുവും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒറ്റവാക്കിലൂടെയാണ് സന്ദീപിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ചാണകത്തിൽ ചവിട്ടില്ല എന്ന ഒറ്റവാക്കാണ് ആശിഖ് അബു കുറിച്ചത്. അറിവിന്റെ കല എന്നു പറയുന്നത്. അവഗണിക്കേണ്ടതിനെ അറിയുക എന്നതാണ്. വാചകവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണം […]

ആഷിക് അബുവിന്റെ അടുത്ത നായകന്‍ കിംഗ് ഖാന്‍. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി…..

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഷാരൂഖ് ഖാനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഒറു സിനിമ എന്നു കേട്ടാല്‍ എന്തു തോന്നും. എത്ര നല്ല നടക്കാത്ത സ്വപ്‌നം എന്നാവും എല്ലാവരും കരുതുക. എന്നാല്‍ അത് ചിലപ്പോള്‍ സംഭവിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനത്തിന് വേണ്ടി ആരാകര്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുമ്പോള്‍ താരത്തെ മുംബൈയിലെ വീട്ടില്‍ ചെന്ന് കണ്ടതിന്റെയും രണ്ടുമണിക്കൂറോളം സമയം ചര്‍ച്ച നടത്തിയതിന്റെയും വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ട്്്മാസമായി […]