Posts in category: assembly session
‘സതീശന്‍ സാര്‍ സ്വരാജിന് കൊടുത്ത ക്ലാസിന്റെ ടെക്സ്റ്റ് ബുക്ക് ഇന്ത്യന്‍ ഭരണഘടനയാണ്’; സ്റ്റേറ്റ് എന്നതിന് അര്‍ത്ഥം ഇതാണ്; കുറിപ്പ്

എം സ്വരാജ് എംഎല്‍എയും വി ഡി സതീശന്‍ എംഎല്‍എയും നിയമസഭയില്‍ തമ്മിലടിച്ച ‘സ്റ്റേറ്റ്’ എന്താണെന്ന ചര്‍ച്ചയിലാണ് സോഷ്യല്‍മീഡിയ. വിഷയത്തില്‍ കോണ്‍ഗ്രസ് അനുകൂല ബ്ലോഗറായ താര ടൊജോ അലക്‌സ് എഴുതിയ കുറിപ്പ്. വി ഡി സതീശന്‍ സാര്‍ നിയമസഭയില്‍ സ്വരാജിന് കൊടുത്ത ക്ലാസിന്റെ ടെക്സ്റ്റ് ബുക്ക് ആണ് ഇന്ത്യന്‍ ഭരണഘടന! Meaning of State under Article 12:Article 12 of the Indian Constitution states that,‘Definition in this part, unless the context otherwise […]

ആര്‍ട്ടിക്കിള്‍ 12ലെ സ്റ്റേറ്റും ആര്‍ട്ടിക്കിള്‍ 293ലെ സ്റ്റേറ്റും തമ്മിലെന്ത്? സ്വരാജിന്റെയും സതീശന്റെയും ‘പോരാട്ട’ത്തെക്കുറിച്ച് വിദഗ്ദര്‍ പറയുന്നു

എം സ്വരാജ് എംഎല്‍എയും വി ഡി സതീശന്‍ എംഎല്‍എയും നിയമസഭയില്‍ തമ്മിലടിച്ച ഭരണഘടനയുടെ 12-ാം വകുപ്പ് പ്രകാരമുള്ള ‘സ്റ്റേറ്റ്’ എന്താണെന്ന വ്യക്തമാക്കി ജനീവയില്‍ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്ന ദീപക് രാജു. മുന്നൊരുക്കമില്ലാത്തതുകൊണ്ട് വിഡി സതീശന്‍ ഒരു അബദ്ധപ്രസ്താവന നടത്തി എന്നത് പൊറുക്കാവുന്ന കാര്യമാണ്. പക്ഷേ ആ വിവരക്കേടെടുത്ത് ആഘോഷമാക്കുന്ന അണികളെ പിന്നീടെങ്കിലും തിരുത്താന്‍ ഒരു നിയമ ബിരുദധാരി എന്ന നിലയ്ക്ക് അദ്ദേഹത്തിന് ബാദ്ധ്യതയുണ്ടെന്നും ദീപക് രാജു പറഞ്ഞു. ദീപക് രാജുവിന്റെ വാക്കുകള്‍: കിഫ്ബിക്ക് സ്വന്തം ഹൈക്കോടതി […]

മൈതാനപ്രസംഗമെന്ന് ബല്‍റാം, മറുപടിയുമായി സ്വരാജ്; അത് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണമെന്ന് ബല്‍റാമിന്റെ കൗണ്ടര്‍

അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ ഭരണപക്ഷത്ത് നിന്ന് ഉയര്‍ന്നത് മൈതാന പ്രസംഗമാണെന്ന് പറഞ്ഞ വിടി ബല്‍റാമിന് മറുപടിയുമായി എം സ്വരാജ്. സ്വരാജ് സംസാരിച്ചതിന് പിന്നാലെയായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. തുടര്‍ന്നാണ് മറുപടിയുമായി സ്വരാജ് രംഗത്തെത്തിയത്. ”തൃത്താല എംഎല്‍എ വിടി ബല്‍റാം മൈതാന പ്രസംഗം എന്ന വാക്ക് ഉപയോഗിച്ചത് ആക്ഷേപത്തോടെയാണ്. ലോകത്തിലെയും ഇന്ത്യയിലെയും മഹതായ പല പ്രസംഗങ്ങളും നടന്നത് മൈതാനങ്ങളിലാണ്. മഹാത്മ ഗാന്ധി, എബ്രഹാം ലിങ്കണ്‍ തുടങ്ങിയവര്‍ നടത്തിയ ചരിത്രപ്രസംഗങ്ങള്‍ മൈതാനത്താണ് നടന്നത്. അതിനാല്‍ ദുസൂചനയോടെ ബല്‍റാം ഉപയോഗിച്ച വാക്ക് നിയമസഭാ രേഖകളില്‍ […]

സിഎജി റിപ്പോര്‍ട്ട് സഭയോടുള്ള അനാദരവെന്ന് തോമസ് ഐസക്ക്; ‘പ്രതിപക്ഷത്തിന് വിഭ്രാന്തി, അധികാരത്തിന്റെ ഏഴയലത്ത് വരാന്‍ അവരെ ജനം അനുവദിക്കില്ല’

തിരുവനന്തപുരം: കിഫ്ബിയിലൂടെ വിസ്മയകരമായ മാറ്റങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സിഎജി റിപ്പോര്‍ട്ട് നിയമസഭയോടുള്ള അനാദരവാണെന്നും മന്ത്രി പറഞ്ഞു. അധികാരത്തിന്റെ ഏഴയലത്ത് വരാന്‍ യുഡിഎഫിനെ ജനം അനുവദിക്കില്ലെന്നും അതിന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കും. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്ന് യുഡിഎഫ് ജനങ്ങളോട് പറയണം. സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ല. അത് ബോഡി കോര്‍പറേറ്റാണെന്നും മന്ത്രി പറഞ്ഞു. സിഎജിയുടെ ഗൂഢനീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. […]

യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി; ബംഗളുരു ജയിലില്‍ കിടക്കുന്നത് ആരെന്ന് നോക്കിയാല്‍ ബന്ധങ്ങള്‍ മനസിലാകുമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരികടത്ത് കേസുകളില്‍ നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. അതിനിടെ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പരാമര്‍ശം സഭയില്‍ ബഹളം സൃഷ്ടിച്ചു. സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളിലടക്കം ലഹരി ഉപയോഗം വല്ലാതെ വര്‍ധിച്ചെന്നും ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് […]