ഇന്ത്യയിലെ ആദ്യത്തെ ഓസ്കാര്‍ ജേതാവായ കോസ്റ്റിയും ഡിസൈനര്‍ ഭാനു അതയ്യ അന്തരിച്ചു.രോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം, 91 വയസായിരുന്നു. 1983ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന ചിത്രത്തിലെ ഭാനുവിന്റെ കോസ്റ്റിയൂം ഡിസൈനാണ് ഓസ്കാര്‍ ലഭിച്ചത്. വസ്ത്രാലങ്കാര മേഖലയ്ക്ക് ഭാനുവിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് ഫാഷന്‍ ഡിസൈനര്‍ നീത ലുല്ല പറഞ്ഞു.നിരവധി പ്രമുഖരാണ് ഭാനുവിന് അന്ത്യമോപചാരം അര്പ്പിച്ചെത്തിയിരിക്കുന്നത്. ഓസ്കാറിന് പുറമെ ബിഎഎഫ്ടിഎ അവാര്‍ഡും ഗാന്ധിയിലെ കോസ്റ്റിയൂമിന് ഭാനുവിന് ലഭിച്ചിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ‘ലേക്കിന്’ 2001ല്‍ പുറത്തിറങ്ങിയ ‘ലഗാന്‍’ എന്നീ ചിത്രങ്ങളിലെ വസ്ത്രാലങ്കാരത്തിന് […]