Posts in category: Bigboss
ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരിക്കുമോ? മറുപടിയുമായി ‘ഉയരെ’ താരം

ബിഗ് ബോസ് മലയാളം സീസൺ 3 പ്രഖ്യാപിച്ചത് മുതൽ ആരൊക്കെയാവും മത്സരാർഥികൾ എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് . സിനിമ സീരിയൽ താരങ്ങളുടെ പേരുകളൊക്കെ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും മത്സരാർഥികളെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല. മത്സരാർഥികളെക്കുറിച്ചുള്ള നിഗമനങ്ങൾ പുരോഗമിക്കുമ്പോൾ നടി അനാർക്കലി മരിക്കാരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുക്കൊണ്ട് അനാർക്കലി തന്നെ മറുപടിയുമായി രംഗത്തെത്തി. ‘ഞാൻ ബിഗ് ബോസ് സീസൺ ത്രീയിൽ പങ്കെടുക്കുന്നതായുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടോയെന്നു എന്നോട് ചോദിച്ചിരുന്നു. […]

‘ആരുമറിയാതെ എന്റെ കല്യാണം കഴിഞ്ഞു’; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഷിയാസ്

ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധികരിച്ച് മോഡലിങ് ചെയ്തിരുന്ന ഷിയാസ്, ബിഗ് ബോസിന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. പരിപാടിയിലെ അവതാരികയായ ലക്ഷ്മി നക്ഷത്ര ഷിയാസിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴുണ്ടായ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വീട്ടിലെത്തിയ ഉടനെ ബിഗ് […]

ബിഗ്‌ബോസിൽ നടി വസുന്ധര ദാസും…ഒട്ടും പ്രതീക്ഷിച്ചില്ലന്ന് ആരാധകർ ..ഇനി എന്താകുമോ എന്തോ..

കൊറോണ വന്നതോടെ മലയാളം ബിഗ്‌ബോസ് താൽകാലികമായി നിർത്തിവച്ചെങ്കിലും തെലുങ്ക്, തമിഴ് ഇന്‍ഡസ്ട്രികളില്‍ കൊവിഡ് കാലത്തും ബിഗ് ബോസ് നടക്കുകയാണെന്നുള്ളതാണ് രസകരമായ വിവരം. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം സീസണിനെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. നാലാം തവണയും കമല്‍ ഹാസന്‍ തന്നെ അവതാരകനാകുമെന്നാണ് അറിയുന്നത്. ഷോ വരുമെന്ന് അറിഞ്ഞതോടെ അതിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായിരുന്ന വനിത വിജയകുമാര്‍, റിയോ രാജ്, ലക്ഷ്മി മേനോന്‍ തുടങ്ങിയ […]

ബിഗ് ബോസ് വീണ്ടും എത്തുന്നു, ആദ്യ എപ്പിസോഡ് അടുത്ത മാസം

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ 14-ാം സീസണ്‍ ഉടന്‍ എത്തുന്നു. അടുത്ത മാസം 27-ാം തിയതി സീസണിലെ ആദ്യ എപ്പിസോഡ് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ എപ്പിസോഡ് ടെലിക്കാസ്റ്റിന് രണ്ട് ദിവസം മുമ്ബ് ഷൂട്ടിങ് ആരംഭിക്കും. മുംബൈ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സെറ്റ് ഒരുങ്ങുന്നത്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സജ്ജീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ബിഗ് ബോസ് പ്രമോയ്ക്കായി ഈ മാസം സല്‍മാന്‍ ഖാന്‍ ഷൂട്ടിങ്ങിനെത്തും. കോവിഡും സാമൂഹിക അകലവുമെല്ലാം പ്രമോയില്‍ പ്രമേയമാക്കുമെന്നാണ് ലഭിക്കുന്ന […]

ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ കെട്ടിപിടിച്ച് കാണിക്ക്;രജിത് കുമാറിനെ വെല്ലുവിച്ച് ദയ അശ്വതി!

ബിഗ്‌ബോസ് പരിപാടി അവസാനിപ്പിച്ചിട്ടും മത്സരാത്ഥികളെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും സമൂഹമദായമങ്ങളിൽ വാർത്തയാകുകയാണ്.സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായവരാണ് രജിത് കുമാറും ദയ അശ്വതിയു.ഇപ്പോളിതാ രജിത്കുമാറിനെതിരെ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടിരിക്കുകയാണ് ദയ.ലൈവിലൂടെ രജിത് കുമാറിനെ വെല്ലുവിളിച്ചിരിക്കുകയാണ് ദയ. ഇപ്പോഴാണ് ഒരു മാധ്യമത്തില്‍ രജിത് സാറിനെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് കാണാന്‍ ഇട ആയത്. രജിത് സാര്‍ പറഞ്ഞു എന്നറിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആണ് അദ്ദേഹം അത് പറഞ്ഞത്. ദൈവ വിശ്വാസിയായ എനിക്ക് കൊറോണ തൊട്ട് തീണ്ടില്ല. അപ്പോ മറ്റുള്ളവര്‍ക്ക് […]

അവർ പറ്റിക്കുകയായിരുന്നു;ബിഗ്‌ബോസ് ഹൗസിലെ അനുഭവങ്ങളെക്കുറിച്ച് അമൃതയും അഭിരാമിയും പറയുന്നത് ഇങ്ങനെ!

ബിഗ് ബോസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിരാമിയും അമൃതയും. ഇരുവരും ഇതേക്കുറിച്ച് തുറന്നുപറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലെ ആദ്യദിനം മുതല്‍ ഇറങ്ങുന്ന ദിവസം വരെയുള്ള ഓരോ കാര്യവും മറക്കാന്‍ കഴിയാത്തതാണ്. പ്രതീക്ഷിച്ചിരുന്നില്ല ഇത് പോലൊരു അനുഭവം. കാണുമ്പോഴുള്ള ചിരി തമാശയും വഴക്കും മാത്രമല്ല പ്രത്യേകമായൊരു അനുഭവമാണ്. ഇത്തരമൊരു ഷോയുടെ ഭാഗമാവാന്‍ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നതെന്നുമാണ് ഇരുവരും പറയുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇമോഷണലാവുന്നവരാണ് ബിഗ് ബോസിലുണ്ടായിരുന്നത്. ക്യാമറ സ്‌പേസ് കിട്ടാന്‍ വേണ്ടിയാണോ ഇങ്ങനെ […]

നിയന്ത്രണങ്ങൾ അനുസരിച്ചില്ല,വിമാനത്താവളത്തിൽ ആഘോഷം,രജിത്തിനെതിരെ കേസ്!

ബിഗ്‌ബോസിൽ നിന്ന് രജിത് കുമാറിനെ പുറത്താക്കിയത്  വലിയ പ്രതിക്ഷേധമാണ് സോഷ്യൽ  മീഡിയയിൽ    ഉണ്ടാക്കിയത്.ഇപ്പോളിതാ ഇതിന് പിന്നാലെ രജിത്തിനെതിരെ കേസ് എടുത്തിരിക്കുകയാണെന്ന് വാർത്തകളാണ്  പുറത്തുവരുന്നത്. കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാഅറിയാവുന്ന  75 പേർക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രജിത് ബിഗ്‌ബോസിൽ നിന്ന് പുറത്തായതറിഞ്ഞ് […]

വീണ തിരിച്ചു വരുന്ന ദിവസം ആ പേരുകള്‍ വെളിപ്പെടുത്തും;വീണയ്ക്കും കുടുംബത്തിനും നേരെ വ്യാപക സൈബർ ആക്രമണം!

ബിഗ്‌ബോസ്സ് ഹൗസിലെ വളരെ ബോൾഡ് ആയിട്ടുള്ള ഒരു മത്സരാർത്ഥിയാണ് വീണ നായർ.എന്നാൽ പുറത്ത് വീണനായർക്ക് നേരെ വലിയ സൈബർ ആക്രമണങ്ങളാണ് ഉയരുന്നത്.ഇപ്പോളിതാ നടിയുടെ ഭര്‍ത്താവ് അമന്‍ ഇക്കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. അമലിന്റെ കുറിപ്പ് ഇങ്ങനെ.. എല്ലാവര്‍ക്കും നമസ്‌ക്കാരം, ആദ്യമേ പറയട്ടെ, ഈ പേജിന്റെ അഡ്മിനില്‍ ഒരാളാണ് എഴുതുന്നത്. അഡ്മിനില്‍ ഉപരി വീണയുടെ ഭര്‍ത്താവാണ് ഞാന്‍. ബിഗ് ബോസ് ഭാഷയില്‍ പറഞ്ഞാല്‍ വീണയുടെ ‘കണ്ണേട്ടന്‍’. ആത്മാര്‍ത്ഥമായും, സ്‌നേഹത്തോടെയും, പരിഹാസത്തോടെയും പിന്നെ ഇങ്ങനൊന്നും അല്ലാതെ […]

പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു; രജിത്തിനെ വിമർശിച്ച് ജസ്ല!

ബിഗ്‌ബോസ് സീസൺ 2 ഇപ്പോൾ നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.രജിത്താണ് ബിഗ്‌ബോസിൽ ചർച്ചാവിഷയമാകുന്നത്.ഇപ്പോളിതാ രജിത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജസ്ല. ടാസ്‌ക്കിന് മുന്നേ രജിത് തന്നെ കെട്ടിപ്പിടിച്ചെന്ന ആരോപണമാണ് ജസ്ല ഉന്നയിക്കുന്നത്. ടാസ്‌കില്‍ എതിര്‍ ഗ്രൂപ്പുകളില്‍ ആയിരുന്നു ജസ്ലയും രജിത്തും. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിരാളികളായ ജസ്ല ഉള്‍പ്പെടെ ഉള്ളവരെ കീഴ്പ്പെടുത്തി പ്രതിമയില്‍ ബന്ധിപ്പിച്ച പൂട്ടുകള്‍ അഴിക്കുകയായിരുന്നു ടാസ്‌ക്. എന്നാല്‍ ബസര്‍ മുഴുങ്ങുന്നതിന് മുന്നേ ഇരു ഗ്രൂപ്പുകളിലും ഉള്‍പ്പെട്ടവര്‍ മത്സരത്തിനായി നിലയുറപ്പിച്ചു. ഇതിനിടെയാണ് ജസ്ലയെ രജിത് വട്ടത്തില്‍ ചുറ്റിപിടിച്ച് എടുത്ത് […]

ക്യാപ്റ്റന്‍സി ടാസ്‌ക്കിൽ റെജിത്ത് കുമാറിനെ കൂട്ടമായി ആക്രമിച്ചു;വീണത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്ന് വീണ!

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് സീസൺ 2 മൂന്നാം വാരം പിന്നിടുകയാണ്.ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പരിപാടി ചൂടുപിടിക്കുകയാണ്.ആദ്യമൊക്കെ ശാന്തമായി പരിപാടി മുന്നോട്ട് പോയെങ്കിലും പതിയെ പതിയെ ചേരി തിരിഞ്ഞ് പോരിടുന്നതാണ് ഇപ്പൊ കാണുന്നത്. ക്യാപ്റ്റന്‍സി ടാസ്‌കാണ് ബിഗ്‌ബോസിലെ മറ്റെല്ലാ ടാസ്കിനെക്കാളും രസകരമായത്.ക്യാപ്റ്റനാകാൻ വീട്ടിനുള്ളിൽ എല്ലാവരും പരസ്പരം പോരിടുന്നത് വരെ കാണാൻ.ക്യാപ്റ്റനായാൽ പിന്നെ എലിമിനേഷനില്‍ നിന്നും രക്ഷപ്പെടാമെന്നുള്ള ഗുണവുമുണ്ട്.നിലവില്‍ പ്രദീപ് ചന്ദ്രനായിരുന്നു ക്യാപ്റ്റന്‍. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ പുതിയ ആഴ്ചയിലേക്ക് ക്യാപ്റ്റനെ കണ്ടെത്തുന്നതിനായി ടാസ്‌ക് കൊടുത്തിരുന്നു. ബിഗ്‌ബോസിലെ മൂന്ന് പ്രധാന […]