ബിഗ് ബോസ് മലയാളം സീസൺ 3 പ്രഖ്യാപിച്ചത് മുതൽ ആരൊക്കെയാവും മത്സരാർഥികൾ എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് . സിനിമ സീരിയൽ താരങ്ങളുടെ പേരുകളൊക്കെ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും മത്സരാർഥികളെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല. മത്സരാർഥികളെക്കുറിച്ചുള്ള നിഗമനങ്ങൾ പുരോഗമിക്കുമ്പോൾ നടി അനാർക്കലി മരിക്കാരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുക്കൊണ്ട് അനാർക്കലി തന്നെ മറുപടിയുമായി രംഗത്തെത്തി. ‘ഞാൻ ബിഗ് ബോസ് സീസൺ ത്രീയിൽ പങ്കെടുക്കുന്നതായുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടോയെന്നു എന്നോട് ചോദിച്ചിരുന്നു. […]
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂര്‍. റിപ്പോര്ട്ടലൈവിനോടാണ് മത്സരിക്കുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. ബോബി ചെമ്മണ്ണൂര്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബോബി തന്നെ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി തന്നിരിക്കുകയാണ്. അടുത്തിടെ നടന്ന നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോചെ സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരാര്‍ത്ഥികള്‍ ആരൊക്കെയെന്ന സാധ്യത പട്ടികയില്‍ ബോബിയുടെ പേര് വരാന്‍ കാരണം. മോഹന്‍ലാലാണ് ബിഗ് ബോസ് സീസണ് 3ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്റ്റാര്‍ സിങ്ങര്‍ സീസണ് 8ന്റെ വേദിയില്‍ […]
ബിഗ് ബോസ് സീസണ് 3ല്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ മത്സരാര്‍ഥിയാകുമെന്ന് സൂചന. ബോബി ചെമ്മണ്ണൂരിന്റെ അടുത്ത വൃത്തങ്ങളാണ് റിപ്പോര്‍ട്ടര്‍ ലൈവിനോട് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ നടന്ന നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോബി സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. സമൂഹമാധ്യമത്തില്‍ എന്നും ചര്‍ച്ച വിഷയമാണ് ബോബി എങ്കിലും രാജന്റെ മക്കള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന് ട്രോളന്മാര് വരെ അഭിനന്ദനമറിയിച്ചിരുന്നു. ബിഗ് ബോസില്‍ ഭാഗമാവുകയാണെങ്കില്‍ നൂറ് ദിവസത്തോളം തന്റെ ബിസിനസ് തിരക്കുകളില്‍ നിന്ന് ബോബി ചെമ്മണ്ണൂരിന് മാറി നില്‍ക്കേണ്ടി വരും. മോഹന്‍ലാലാണ് ബിഗ് ബോസ് […]