Posts in category: Bihar Assembly Elections 2020
ജെഡിയു പിന്തുണച്ചേക്കില്ല; രാം വിലാസ് പാസ്വാന്റെ രാജ്യസഭാ സീറ്റിലേക്ക് ബിജെപി മത്സരിച്ചേക്കും

പട്‌ന: എല്‍ജെപി നേതാവും എംപിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മത്സരിച്ചേക്കും. ഈ സീറ്റിലേക്ക് രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന്‍ മത്സരിക്കുമെന്ന് പ്രചരിച്ചിരുന്നുവെങ്കിലും ബിജെപി തീരുമാനിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് എല്‍ജെപിയുടെ നിലപാട്. ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടെയായിരുന്നു ബിജെപി-എല്‍ജെപി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. നിതീഷ് കുമാറില്‍ അതൃപ്തിയുണ്ടായിരുന്ന ചിരാഗ് പാസ്വാന്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എല്‍ജെപിയുടെ നീക്കം നിതീഷ് കുമാറിന് കനത്ത […]

അസദുദ്ദീന്‍ ഒവൈസിയുടെ വളര്‍ച്ച; ഹിന്ദുത്വ രാഷ്ട്രീയം കാത്തിരുന്ന സുവര്‍ണനിമിഷം

ബിജെപിയെ വീണ്ടും വോട്ടുചെയ്ത് അധികാരത്തിലെത്തിക്കുന്നതുവഴി രാജ്യത്തെ ഹിന്ദു ഭൂരിപക്ഷം മതേതരത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി തള്ളിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങളും ഇതേ രീതീയിലത് നിരര്‍ഥകമാണെന്ന് കരുതുകയാണെങ്കില്‍ അത് ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്ന മതേതര ഇന്ത്യയെന്ന ആശയത്തിന്റെ അന്ത്യമാണ് The post അസദുദ്ദീന്‍ ഒവൈസിയുടെ വളര്‍ച്ച; ഹിന്ദുത്വ രാഷ്ട്രീയം കാത്തിരുന്ന സുവര്‍ണനിമിഷം appeared first on Reporter Live.

ബീഹാറില്‍ കോണ്‍ഗ്രസിന്റെ പരാജയം ഏറ്റെടുത്ത് അഖിലേഷ് പ്രസാദ്; രാഹുലുമായി കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിംഗ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുളള നേതാവ് കൂടിയാണ് അഖിലേഷ് പ്രസാദ് സിംഗ്. ഇദ്ദേഹം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നതായാണ് സൂചന. ‘കോണ്‍ഗ്രസ് സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചു. രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്ക് ഒരുങ്ങുകയാണ്. സംഘടനക്ക് സംഭവിച്ച അപചയം പരിഹരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശിക്കും.’ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു. ബീഹാറില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം […]

‘അതിന് കത്തെഴുതിയവരെ ബീഹാറില്‍ പ്രചരണത്തിന് അനുവദിച്ചിരുന്നില്ലല്ലോ’; അധിര്‍ രഞ്ജനോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് കപില്‍ സിബലിന്റെ വിശ്വസ്തര്‍, കോണ്‍ഗ്രസ് വീണ്ടും പൊട്ടിത്തെറിയിലേക്കോ?

പാര്‍ട്ടി പ്രത്യേകം ആവശ്യപ്പെട്ടവരല്ലാത്ത ആരും പ്രചരണത്തിന് പോയിട്ടില്ല’, സിബലിന്റെ വിശ്വസ്തര്‍ വ്യക്തമാക്കി. The post ‘അതിന് കത്തെഴുതിയവരെ ബീഹാറില്‍ പ്രചരണത്തിന് അനുവദിച്ചിരുന്നില്ലല്ലോ’; അധിര്‍ രഞ്ജനോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് കപില്‍ സിബലിന്റെ വിശ്വസ്തര്‍, കോണ്‍ഗ്രസ് വീണ്ടും പൊട്ടിത്തെറിയിലേക്കോ? appeared first on Reporter Live.

‘കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു’; അടിത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പി ചിദംബരം

ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേയും മധ്യപ്രദേശിലേതടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളിലേയും ഫലങ്ങള്‍ പാര്‍ട്ടി ദുര്‍ബലപ്പെട്ടുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അടിത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ സാനിധ്യം ഇല്ലാതാവുകയോ ദുര്‍ബലപ്പെടുകയോ ചെയ്‌തെന്നായിരുന്നു ചിദംബരത്തിന്റെ നിരീക്ഷണം.ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. ‘ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ വളരെ ആശങ്കപ്പെട്ടിരിക്കുകയാണ്. ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അടിത്തട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാനിധ്യം ഇല്ലാതായി അല്ലെങ്കില്‍ ദുര്‍ബലപ്പെട്ടുവെന്നതാണ്.’ ചിദംബരം പറഞ്ഞു. ബീഹാറില്‍ […]

‘കേവല സംസാരം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല, പ്രവര്‍ത്തിക്കണം’; കപില്‍ സിബലിനെതിരെ തിരിഞ്ഞ് അധിര്‍രജ്ഞന്‍ ചൗധരി

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ കോണ്‍ഗ്രസ് എംപി അധിര്‍രജ്ഞന്‍ ചൗധരി. കേവലമായ സംസാരം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്ന് അധിര്‍രജ്ഞന്‍ ചൗധരി കുറ്റപ്പെടുത്തി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അധിര്‍രജ്ഞന്‍ ചൗധരിയുടെ പ്രതികരണം. ‘കപില്‍ സിബല്‍ കുറച്ച് കാലമായി ഇക്കാര്യം ആവര്‍ത്തിക്കുകയാണ്. അദ്ദേഹം പാര്‍ട്ടിയെ കുറിച്ച് ആശങ്കാകുലനാണ്. പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും കപില്‍ സിബല്‍ പറയുന്നു. എന്നാല്‍ ബീഹാറിലോ മധ്യപ്രദേശിലോ […]

കോണ്‍ഗ്രസ് യോഗം ഇന്ന്; ബീഹാര്‍ അജണ്ടയാകില്ലെന്ന് പാര്‍ട്ടി; സോണിയ പങ്കെടുക്കില്ല

ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് യോഗം ചേരും. വൈകിട്ട് 5 നാണ് യോഗം ചേരുന്നത്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം എന്നാണ് സൂചന. എന്നാല്‍ ഇത് പതിവ് യോഗമാണെന്നും പ്രാദേശിക സംഘടനാ പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. ഇന്നത്തെ യോഗത്തിന് […]

നിതീഷ് കുമാര്‍ നാലാം തവണയും ബീഹാര്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: തുടര്‍ച്ചയായി നാലാം തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് ജെഡിയു നേതാവ് നിതീഷ് കുമാര്‍. പട്‌നയില്‍ രാജ് ഭവനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്തിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് ആര്‍ജെഡി വിട്ടുനിന്നു. ഞായറാഴ്ച ഗവര്‍ണറെ കണ്ടതിന് പിന്നാലെ ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയില്‍ ബിജെപിക്ക് 60 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലുകള്‍. ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ തര്‍കിഷോര്‍ പ്രസാദും രേണു […]

‘ആറു വര്‍ഷമായി ഉണ്ടാകാത്ത ആത്മപരിശോധയാണോ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി തകര്‍ച്ചയിലാണെന്ന് തിരിച്ചറിയുകയാണ് കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടതെന്നും അതില്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആഗ്രഹിക്കുന്ന ഫലത്തിലെത്തിക്കാനാകില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു The post ‘ആറു വര്‍ഷമായി ഉണ്ടാകാത്ത ആത്മപരിശോധയാണോ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍ appeared first on Reporter Live.

നാലാം തവണ മുഖ്യമന്ത്രി പദത്തിലേക്ക്; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട തര്‍കിഷോര്‍, ഉപനേതാവ് രേണു എന്നിവര്‍ക്കാണ് ഉപമുഖ്യപദത്തിലേക്ക് സാധ്യത The post നാലാം തവണ മുഖ്യമന്ത്രി പദത്തിലേക്ക്; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന് appeared first on Reporter Live.