പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സംസ്ഥാനത്ത് മഹാസഖ്യം അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്ന് സുശില്‍കുമാര്‍ മോദി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സുശില്‍കുമാര്‍ മോദി രംഗത്തെത്തിയത്. ഒരു മൊബൈല്‍ നമ്പര്‍ കൂടി പങ്കുവെച്ചായിരുന്നു ട്വീറ്റ്. ‘ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്നും (8051216302) ഈ നമ്പര്‍ ഉപയോഗിച്ച് എന്‍ഡിഎ എംഎല്‍എമാരെ വിലക്ക് വാങ്ങാനുള്ള ശ്രമം […]
പട്ന: ബീഹാര്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജെഡിയുവിനെ തിരിച്ചടി. നേരത്തെയുണ്ടായിരുന്ന മൂന്ന് സീറ്റില്‍ ജെഡിയുവിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോടാണ് ജെഡിയു പരാജയപ്പെട്ടത്. അതേസമയം ബിജെപി, സിപിഐ, കോണ്‍ഗ്രസ് എന്നിവര്‍ അവരുടെ സീറ്റ് നിലനിര്‍ത്തി. പട്ന, കോഷി, ദര്‍ഭംഗ, തിര്ഹട് തുടങ്ങിയ ഗ്വാജ്വേറ്റ് മണ്ഡലങ്ങളിലും പട്ന ദര്‍ഭംഗ, തിര്ഹട്, സരന്‍ തുടങ്ങിയ അധ്യാപക മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെണ്ണല്‍ വെള്ളിയാഴ്ച്ചയായിരു നടന്നത്.മെയ് മാസത്തില്‍ ഒഴിവുവന്ന ഈ സീറ്റിലേക്ക് ഒക്ടോബര്‍ 22 നാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊവിഡിനെ […]
വോട്ടെണ്ണലില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. പാറ്റ്ന ഹൈക്കോടിയെയോ, സുപ്രീം കോടതിയെയോ സമീപിക്കാനാണ് മഹാസഖ്യം ആലോചിക്കുന്നത്. ഇതിനെപ്പറ്റി നിയമ വിദ്ഗധരുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്ന് ആര്‍ജെഡി പറഞ്ഞു. ബിഹാറില്‍ നടന്ന വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച തന്നെ ആര്‍ജെഡി പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് നിഷേധിച്ചു. വിജയിച്ചു എന്ന് സ്ഥാനാര്‍ത്ഥികളെ ആദ്യം അറിയിക്കുകയും പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകുകയും ശേഷം തോറ്റെന്ന് അറിയിക്കുകയുമായിരുന്നു എന്നാണ് പരാതി. സമാന ആരോപണം […]
ബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. കേവലഭൂരിപക്ഷത്തിലും അധികം സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. എന്‍ഡിഎയ്ക്ക് 125 സീറ്റും മഹാസഖ്യത്തിന് 110 സീറ്റുമാണ് ലഭിച്ചത്. ഇതോടെ നിതീഷ് കുമാര്‍ ഏഴാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയയേക്കും. 19 ല്‍ അധികം മണിക്കൂര്‍ നീണ്ട നിന്ന വേട്ടെണ്ണലിന് ശേഷമാണ് ബീഹാറില്‍ ഫല പ്രഖ്യാപനം. ബിജെപിക്ക് 74 സീറ്റും, ജെഡിയുവിന് 43 സീറ്റും ലഭിച്ചു. ഇതിന് പുറമേ വിഐപിക്ക് എച്ച്എഎമ്മിനും 4 സീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ആര്‍ജെഡി 75 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായി. […]
പട്ന: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ത്ഥിയും സിപിഐഎംഎല്‍ ലിബറേഷന്‍ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് സൗരവിന് വിജയം. പാലിഗഞ്ച് മണ്ഡലത്തില്‍ നിന്നും ജെഡിയു സ്ഥാനാര്‍ത്ഥി ജയ്വര്ധന് യാദവിനെതിരെയാണ് സന്ദീപ് സൗരവിന്റെ വിജയം. സന്ദീപ് സൗരവിന് പുറമേ മനോജ് മന്‍സില്‍, അഫ്താബ് ആലം, രഞ്ജിത് റാം, ജിതേന്ദ്ര പസ്വാന്, അജിത് കുശ്വാഹരേ (സിപിഐഎംഎല്‍) എന്നിലരാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍. ഇതിനകം ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐ എംഐഎം സംസ്ഥാനത്ത് സീമാഞ്ചല്‍ മേഖലയില്‍ അഞ്ച് സീറ്റുകള്‍ നേടിയിട്ടുണ്ട്. അമൂര്‍, കൊച്ചദമം, ജോക്കിഹത്, […]
ദില്ലി: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം മുന്നേറുകയാണ്. നിലവില്‍ 243 നിയമസഭാ സീറ്റുകളില്‍ എന്‍ഡിഎ 127 മഹാസഖ്യത്തിന് 104, , എല്‍ജെപി 2 എന്നിങ്ങനെയാണ് ലീഡ്. എന്നാല്‍ മഹാസഖ്യം വിജയം പ്രതീക്ഷയില്‍ തന്നെയാണ്. ഞങ്ങള്‍ എന്താണോ പറഞ്ഞത് അത് നിങ്ങള്‍ക്ക് തെളിയിച്ചു തരുമെന്ന് ആര്‍ജെഡി എംപി മനോജ് ഝാ പ്രതികരിച്ചു. കുറച്ച് മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 4 കോടി വോട്ടുകളില്‍ 1 കോടിയിലധികം വോട്ടുകള്‍ മാത്രമാണ് എണ്ണികഴിഞ്ഞത്. ഫലം […]
2006ലെ തെരഞ്ഞെടുപ്പില്‍ ജെഡിയു അദ്ധക്ഷന്‍ നിതീഷ് കുമാര്‍ ബിഹാറിനോട് ചെയ്തതുതന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി പഞ്ചാബിനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെക്കുറിച്ച് പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. The post ‘എന്നിട്ട് പ്രധാനമന്ത്രി നിങ്ങളെല്ലാവരുമായി ചായകുടിച്ചോ?’ ചമ്പാരനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി- ജെഡിയു സഖ്യത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി appeared first on Reporter Live.
ബൈക്കിലെത്തിയ സംഘം നാരായണ്‍ സിംഗിനും അനുയായികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. The post ബിഹാറില്‍ ജെഡിആര്‍ സ്ഥാനാര്‍ഥിയെ വെടിവെച്ചു കൊന്നു; രണ്ട് പേര് കസ്റ്റടിയില്‍ appeared first on Reporter Live.
പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികളും സ്മാര്‍ട്ട് വില്ലേജുകളുമടങ്ങുന്ന പത്ത് വാഗ്ദാനങ്ങളടങ്ങുന്നതാണ് പത്രിക. The post പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍, സ്മാര്‍ട്ട് വില്ലേജുകള്‍; ആര്‍ജെഡി പ്രകടനപത്രിക പുറത്തുവിട്ട് തേജസ്വി യാദവ് appeared first on Reporter Live.
ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന പ്രശ്നം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം തുടങ്ങിയവയാണ് രാഹുലിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ വിഷയങ്ങളായത്. ബീഹാറിലെ ഹിസുവയിലായിരുന്നു രാഹുലിന്റെ പ്രചരണ റാലി. ‘ബീഹാറിലെ ജവാന്മാര് വീരമൃത്യു വരിക്കുമ്പോള്‍ പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം’, രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാര്‍ തങ്ങളുടെ ജനങ്ങളെ അതിര്‍ത്തി കാക്കാന്‍ അയക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു രാഹുലിന്റെ പരിഹാസം. ‘ചൈന നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ വരുമ്പോള്‍, […]