Posts in category: Bihar Grand Alliance
വേണ്ടത് 12 സീറ്റുകള്‍ക്കൂടി; ചെറുപാര്‍ട്ടികളെ അടര്‍ത്തിയെടുക്കാന്‍ ഒരുങ്ങി ആര്‍ജെഡി, ഉപമുഖ്യമന്ത്രി സ്ഥാനമടക്കം വാഗ്ദാനം

ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിര്‍ണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ആര്‍ജെഡി. ചെറുപാര്‍ട്ടികളെ അടര്‍ത്തിയെടുക്കാന്‍ ആര്‍ജെഡി ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഐപി അടക്കമുള്ളവരെ കൂട്ടിപ്പിടിക്കാനാണ് ആര്‍ജെഡിയുടെ നീക്കം. സഖ്യത്തില്‍നിന്നും വിട്ടുപോയ വിഐപിയെയും എച്ച്എഎമ്മിനെയും തിരികെ എത്തിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വിഐപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ജിതന്‍ റാം മഞ്ചിയുടെ എച്ച്എഎമ്മിന് രണ്ട് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ 110 സീറ്റുകളാണ് മഹാസഖ്യത്തിനുള്ളത്. 12 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പ്രവേശിക്കാം. വിഐപിയുടെയും എച്ച്എഎമ്മിന്റെയും കൂടെ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ […]

‘മത്സരിക്കാന്‍ ലഭിച്ചതിലേറെയും തോല്‍ക്കുന്ന സീറ്റുകള്‍’; ബീഹാര്‍ വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മറുപടി

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം പരാജയപ്പെട്ടപ്പോള്‍ വിമര്‍ശമങ്ങളേറെ ഏറ്റത് കോണ്‍ഗ്രസിനാണ്. 70 സീറ്റുകളില്‍ മത്സരിച്ചിട്ട് ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രമാണ്. മുഖ്യകക്ഷികളില്‍ ഏറ്റവും കുറഞ്ഞ വിജയശതമാനവും കോണ്‍ഗ്രസിനാണ്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗതെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. മഹാസഖ്യത്തിലെ രണ്ടാം കക്ഷിയായ തങ്ങള്‍ക്ക് ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും അതിലേറെയും എന്‍ഡിഎക്ക് സ്വാധീനമുള്ള മണ്ഡലങ്ങളായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. 70 സീറ്റുകള്‍ ലഭിച്ചതില്‍ 45ഉം എന്‍ഡിഎയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങളായിരുന്നു ഇവയെന്നും നേതാക്കള്‍ […]

ചന്ദ്രശേഖറിന്റെ മണ്ണില്‍ വിജയിച്ച് സിപിഐഎംഎല്‍ ലിബറേഷന്‍; തോല്‍പ്പിച്ചത് കൂറ് മാറിയ പഴയ നേതാവിനെ

ചന്ദ്രശേഖറിന്റെ സ്വന്തം നാടെന്ന നിലക്കാണ് സിവാന്‍ ജില്ലയും ദിവാറേ നിയോജക മണ്ഡലം രാഷ്ട്രീയ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. ജെഎന്‍യുവിലെ തീപ്പൊരി നേതാവായിരുന്നു ഐസയുടെ ചന്ദ്രശേഖര്‍. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനായിരുന്നു ചന്ദ്രശേഖര്‍. പഠനശേഷം തന്റെ നാടായ സിവാനില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ചന്ദ്രശേഖറിന്റെ തീരുമാനം. സിപിഐഎം എംഎല്‍ ലിബറേഷന്‍ നേതാവായി പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രശേഖര്‍ വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടി. 1997ല്‍ സിവാനില്‍ ഒരു തെരുവ് യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ ഒരു കൂട്ടം ആളുകള്‍ ചന്ദ്രശേഖറിനെ […]

ബീഹാറില്‍ എന്‍ഡിഎയുടെ ലീഡ് ഇടിഞ്ഞു, നിലമെച്ചപ്പെടുത്തി മഹാസഖ്യം, ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി; ഈ മണിക്കൂറിലെ കണക്കുകള്‍ ഇങ്ങനെ

ബീഹാറില്‍ 60 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകവെ, എന്‍ഡിഎയുടെ ലീഡ് ഇടിഞ്ഞു. പല മണ്ഡലങ്ങളിലും മുന്നണിക്ക് ലീഡ് നഷ്ടമായി. നിലവില്‍ 123 സീറ്റുകളിലാണ്േ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. അതേസമയം മഹാസഖ്യം ലീഡ് നില മെച്ചപ്പെടുത്തി. 112 ഇടങ്ങളില്‍ മുന്നണിയാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. ഈ മണിക്കൂറിലെ കണക്കനുസരിച്ച് ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 75 സീറ്റുകളില്‍ ആര്‍ജെഡി മുന്നിലാണ്. ബിജെപി 72 ഇടങ്ങളില്‍ ലീഡുണ്ട്. ജെഡിയു 41 സീറ്റുകളിലും കോണ്‍ഗ്രസ് 19 സീറ്റുകളിലും സിപിഐഎംഎല്‍ ലിബറേഷന്‍ 12 സീറ്റുകളിലും ലീഡ് […]

‘കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ തേജസ്വി മുഖ്യമന്ത്രിയായേനെ’; തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേന

ബീഹാറില്‍ മഹാസഖ്യത്തിന് നേരിടുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേന. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവാകുമായിരുന്നു ബീഹാറിന്റെ മുഖ്യമന്ത്രിയെന്ന് ശിവസേന പറഞ്ഞു. ടൈംസ് നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ സംസാരിച്ച ശിവസേനയുടെ പ്രതിനിധിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്. അതിനിടെ, ബീഹാറില്‍ ആദ്യ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ദര്‍ഭംഗ റൂറല്‍ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ ലളിത് യാദവാണ് വിജയിച്ചത്. എന്‍ഡിഎയാണ് ഇപ്പോള്‍ മുന്നില്‍. 129 സീറ്റുകളിലാണ് മുന്നണി മുന്നിലെത്തിയത്. ബിജെപി 73 സീറ്റുകളിലും ജെഡിയു […]

സീമാഞ്ചലില്‍ മൂന്ന് സീറ്റുകളില്‍ മുന്നിലെത്തി ഉവൈസിയുടെ പാര്‍ട്ടി; മേഖലയില്‍ മുന്നില്‍ എന്‍ഡിഎ

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്ത് വരവേ സീമാഞ്ചല്‍ മേഖലയില്‍ എന്‍ഡിഎക്ക് നേട്ടം. കൂടുതല്‍ സീറ്റുകളില്‍ എന്‍ഡിഎ ലീഡ് നേടി കുതിക്കവേ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം മൂന്ന് സീറ്റുകളില്‍ മുന്നിലാണ്. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍ പരമ്പരാഗതമായി ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമാണ് മുന്നിലെത്താറുള്ളത്. എന്നാല്‍ ഇക്കുറി സീമാഞ്ചല്‍ മേഖലയിലെ 24 സീറ്റില്‍ 14 സീറ്റിലാണ് എഐഎംഐഎം മത്സരിക്കുന്നത്. ഇതില്‍ മൂന്ന് സീറ്റുകളിലാണ് മുന്നില്‍. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം പ്രതീക്ഷയോടെ കണ്ടിരുന്ന സീമാഞ്ചല്‍ പ്രദേശത്ത് പല സീറ്റിലും പിന്നിലാണ്. […]

മഹാസഖ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിച്ച് സിപിഐഎംഎല്‍; ഒപ്പം സിപിഐഎമ്മും സിപിഐയും

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തോടൊപ്പം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി വോട്ടെണ്ണല്‍ പ്രവണതകള്‍ സൂചിപ്പിക്കുന്നു. ഇടതുപാര്‍ട്ടികള്‍ മത്സരിച്ച 29 സീറ്റുകളില്‍ ഇരുപതോളം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുകയാണ്. ബിജെപിക്കെതിരെ മതേതര ശക്തികളുടെ വോട്ട് ശിഥിലമാകാതിരിക്കാന്‍ ഇത് ആദ്യമായാണ് ഇടതുകക്ഷികള്‍ കോണ്‍ഗ്രസിനോടും ആര്‍ജെഡിയോടും ചേര്‍ന്ന് രാഷ്ട്രീയ സഖ്യമുണ്ടാക്കി മത്സരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് സിപിഐഎംഎല്‍ ലിബറേഷന്‍ 14ഉം സിപിഐ മൂന്നിടത്തും സിപിഐഎം രണ്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ ലീഡ് പിടിച്ചിരുന്നു. […]

നാലിലൊന്നു പോലും എണ്ണിക്കഴിഞ്ഞിട്ടില്ല, ഇപ്പോള്‍ വരുന്നത് നഗരപ്രദേശങ്ങളില്‍ നിന്നുള്ള ലീഡ്; ഗ്രാമപ്രദേശങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ആര്‍ജെഡിയും മഹാസഖ്യവും

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മന്ദഗതിയില്‍. ആകെയുള്ള വോട്ടിന്റെ നാലിനൊന്നു പോലും ഇപ്പോഴും എണ്ണിയിട്ടില്ല എന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 243 സീറ്റുകളില്‍ 126 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയാണ് മുമ്പില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വോട്ടെണ്ണുന്നതിനാലാണ് മന്ദഗതിയിലാവുന്നതിന്റെ കാരണം.നഗരപ്രദേശങ്ങളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണികഴിഞ്ഞിട്ടുള്ളത്. നഗരപ്രദേശങ്ങള്‍ എന്‍ഡിഎക്കാണ് ലീഡ് നല്‍കിയത്. 24 സീറ്റുകളില്‍ ഭൂരിപക്ഷം 500ന് താഴെ ആണ്. 23 സീറ്റുകളില്‍ ലീഡ് നില ആയിരത്തിന് താഴെയാണ്. ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ നില മാറുമെന്നാണ് ആര്‍ജെഡി പ്രതീക്ഷിക്കുന്നത്. […]

ബീഹാറില്‍ എന്‍ഡിഎ മുന്നില്‍; എട്ട് സീറ്റുകളുമായി പാസ്വാന്‍, മഹാസഖ്യം പിന്നിലേക്ക്

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്ത് വരവേ എന്‍ഡിഎ മുന്നില്‍. 119 സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍.116 സീറ്റിലാണ് മഹാസഖ്യം മുന്നില്‍. എന്‍ഡിഎ മുന്നേറുമ്പോള്‍ തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ പ്രകടനം മോശമാണ്. 49 സീറ്റില്‍ മാത്രം ജെഡിയു മുന്നേറുമ്പോള്‍ ബിജെപി മുന്നേറുന്നത് 61 സീറ്റിലാണ്. വിഐപി നാല് സീറ്റിലും എച്ച്എഎം രണ്ട് സീറ്റിലുമാണ് മുന്നില്‍. എല്‍ജെപി എട്ട് സീറ്റില്‍ മുന്നേറുന്നത് എന്‍ഡിഎയ്ക്ക് പ്രതീക്ഷയേകുന്ന ഒന്നാണ്. ആര്‍ജെഡി 79 സീറ്റുകളിലും കോണ്‍ഗ്രസ് 23 സീറ്റിലും മുന്നിലാണ്. ഇടതുകക്ഷികള്‍ […]

ഇടതുപക്ഷം 12 സീറ്റില്‍ മുമ്പില്‍; ബീഹാറില്‍ മഹാസഖ്യം മുന്നില്‍

ബീഹാര് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവേ 126 സീറ്റുകളില്‍ മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 107 സീറ്റുകളിലാണ് ലീഡ് നേടുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡി 87 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടതുപക്ഷം 12 സീറ്റുകളിലും മുമ്പിലാണ്. എന്‍ഡിഎയില്‍ ജെഡിയു 49 സീറ്റിലും ബിജെപി 56 സീറ്റുകളിലും മുന്നിലാണ്. വിഐപി നാല് സീറ്റുകളിലും എച്ച്എഎം 2 സീറ്റുകളിലുമാണ് മുന്നില്‍. എല്‍ജെപി 4 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും മുന്നിലാണ്. The post ഇടതുപക്ഷം 12 സീറ്റില്‍ മുമ്പില്‍; ബീഹാറില്‍ […]