Posts in category: Bineesh Kodiyeri
ബിനീഷ് 13 ദിവസം മുമ്പ് വാങ്ങിയിരുന്നെങ്കില്‍ ‘കോടിയേരി’ വീട് കണ്ടുകെട്ടില്ലായിരുന്നു; ഇഡിയുടെ നീക്കത്തില്‍ വീണത് തലനാരിഴയ്ക്ക്

ബെംഗളുരു ലഹരി മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ ‘കോടിയേരി’ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിയ്ക്ക് കേന്ദ്ര ഏജന്‍സി കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ പൂര്‍ത്തീകിക്കുകയാണ് സ്വാഭാവിക നടപടിക്രമം. […]

‘ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല’; സിദ്ദിഖിനെ പരിഹസിച്ച് രേവതി സമ്പത്ത്

അമ്മ താര സംഘടന വെള്ളിയാഴ്ച്ച ചേര്‍ന്ന ഭാരവാഹി യോഗത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അത്തരത്തിലുള്ള ഒരു വിമര്‍ശനമാണ് രേവതി സമ്പത്ത് നടന്‍ സിദ്ദിക്കിനെതിരെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. The post ‘ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല’; സിദ്ദിഖിനെ പരിഹസിച്ച് രേവതി സമ്പത്ത് appeared first on Reporter Live.

‘ബിനീഷിന്റെ കാര്യത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കണ്ട’; മുമ്പ് തിരുത്തേണ്ടി വന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനായ അമ്മ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. വിഷയത്തില്‍ കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്. അതിന്‌ശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട […]

പുറത്ത് പോകേണ്ടത് ദിലീപോ ബിനീഷോ അല്ല..പുറത്താക്കേണ്ടത് ആ സ്ഥാനത്ത് ഇരിക്കുന്നവരെ…

താരസംഘടനയായ അമ്മയില്‍ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കണം എന്ന ആവശ്യം കഴിഞ്ഞ ദിവസം ഉയർന്നു കേട്ടിരുന്നു. എന്നാല്‍ ഗണേഷും മുകേഷും ബിനീഷിനെ പുറത്താക്കുന്നതിനെ എതിര്‍ത്തു രംഗത്തെത്തിയതും വാർത്തയായി..ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടന്‍ ഷമ്മി തിലകൻ. ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച് സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ് എന്ന് ഷമ്മി തിലകൻ പറയുന്നു. ഷമ്മി തിലകന്റെ വാക്കുകൾ: ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങൾ വേറെയുണ്ട്. തിലകന്റെ പ്രശ്നം, പാർവതി തിരുവോത്തിന്റെ രാജി, എന്റെ […]

ബിനീഷിനോട് വിശദീകരണം തേടിയാല്‍ മതിയെന്ന് മോഹന്‍ലാല്‍; പാര്‍വ്വതിയുടെ രാജി സ്വീകരിച്ചും ബാബുവിനെതിരെ നടപടിയെടുക്കാതേയും അമ്മ

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടതില്‍ ബിനീഷ് കോടിയേരിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് താരസംഘടനയായ അമ്മ. ശ്രീ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം തേടുവാന്‍ തീരുമാനിച്ചെന്ന് അമ്മ പത്രക്കുറിപ്പില്‍ അറിയിച്ചു. ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം ശക്തമായ ആവശ്യം ഉന്നയിക്കുകയും ഇതിനേച്ചൊല്ലി വാക്കേറ്റമുണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യോഗം കഴിഞ്ഞ് ഇറങ്ങിയ അമ്മ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. യോഗത്തില്‍ എട്ട് പേര്‍ […]

ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്ന് സിദ്ദിഖ്; അമ്മ യോഗത്തില്‍ വാക്കേറ്റം; മൗനം തുടര്‍ന്ന് മോഹന്‍ലാല്‍

ബിനീഷ് കോടിയേരി വിഷയത്തില്‍ അമ്മ ഭാരവാഹി യോഗത്തില്‍ വാക്കേറ്റം. ബിനീഷിനെ പുറത്താക്കണമെന്ന ഭൂരിഭാഗത്തിന്റെ ആവശ്യം നടനും സിപിഐഎം എംഎല്‍യുമായ മുകേഷ് ശക്തമായി എതിര്‍ത്തതോടെയാണ് അഭിപ്രായ ഭിന്നത വാക്കേറ്റത്തിന് വഴി മാറിയത്. ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ലഹരിക്കേസില്‍ പ്രതിയായ ആളെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിദ്ദിഖും ബാബുരാജും പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരെയുള്ള നടപടി ഉടന്‍ വേണ്ടെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ […]

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം. ബിനീഷിനെ പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ പുറത്താക്കണമെന്ന ആവശ്യത്തെ എല്‍ഡിഎഫ് എംഎല്‍എമാരും അമ്മ ഭാരവാഹികളുമായ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം, ബിനീഷിന്റെ അംഗത്വം റദ്ദാക്കലില്‍ […]

ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ തെളിവുകളുമായി ഇഡി

ബംഗളൂര്‍ മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായി 11 ദിവസം ഇഡി ബിനീഷിനെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ബംഗളൂര്‍ സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്. ബിനീഷിന്റെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ച വിവരം ഉള്‍പ്പടെ കോടതിയെ ഇഡി അറിയിക്കുമെന്നാണ് കരുതുന്നത്. ബിനീഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടുന്നതിനായി എന്‍സിബിയും കോടതിയില്‍ അപേക്ഷ […]

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. The post ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍ appeared first on Reporter Live.

ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികളും കടലാസ് കമ്പനികള്‍; അന്വേഷണം ഊര്‍ജിതമാക്കി ഇഡി

ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ട്രേറ്റ് അന്വേഷിക്കുന്നു. ബംഗളൂരുവില്‍ ബിനീഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ കടലാസ് കമ്പനികളാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരുന്നത്. ഈ മൂന്ന് കമ്പനികളുടെയും ഡയറക്ടര്‍ ബിനീഷാണ്. ഇഡിയുടെ അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് തെളിഞ്ഞു. ഇഡി […]