Posts in category: Birthday Celebrations
താര കുടുംബത്തിൽ മറ്റൊരു പിറന്നാളാഘോഷം കൂടി; ഏറ്റെടുത്ത് ആരാധകർ!

പ്രിയ മോഹന്‍റെ മകനായ വര്‍ധാന്‍റെ പിറന്നാളാഘോഷമായിരുന്നു അടുത്തിടെ കഴിഞ്ഞത്. ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടയില്‍ വേദുവിനെ എടുത്ത് നില്‍ക്കുന്നതും അമ്മയ്‌ക്കൊപ്പം അച്ഛനുമൊപ്പവുമൊക്കെയായുള്ള ചിത്രവും പ്രാര്‍ത്ഥന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പൂര്‍ണ്ണിമയുടെ അടുത്ത സുഹൃത്തായ ഗീതുമോഹന്‍ദാസിന്‍റേയും രാജീവ് രവിയുടേയും മകളായ ആരാധനയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പൂര്‍ണ്ണിമയും പ്രാര്‍ത്ഥനയും. ആരാധനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. ആരാധന ജനിച്ചതും എടുത്ത് നടക്കുന്നതുമൊക്കെ തനിക്ക് ഓര്‍മ്മയുണ്ടെന്നും 7 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നുമായിരുന്നു പ്രാര്‍ത്ഥന കുറിച്ചത്. നച്ചുവിനേക്കാളും ഏറെയിഷ്ടം തന്നോടാണെന്ന സീക്രട്ടിനെക്കുറിച്ച്‌ തനിക്കറിയാമെന്നും താരപുത്രി കുറിച്ചിട്ടുണ്ട്. […]

എനിക്കു നീയും ഈ ദിവസവും വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ

ജന്മദിനത്തില്‍ പ്രിയ പത്‌നി രഞ്ജിനിയ്ക്ക് ആശംസകളേകി മലയാളികളുടെ പ്രിയ താരം സണ്ണി വെയ്ന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പത്നിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. സണ്ണിയുടെ വാക്കുകൾ ഇങ്ങനെ :- ‘നിനക്കറിയാം, എനിക്കു നീയും ഈ ദിവസവും എത്ര സ്‌പെഷ്യലാണെന്ന്.. എന്റെ ജീവിത സഖിയ്ക്ക് ജന്മദിനാശംസകള്‍..’ സ്‌നേഹത്തോടെ സണ്ണി വെയ്ന്‍ കുറിച്ചു. ഇരുവരും കടലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് സണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇരുവരും മാലിദ്വീപില്‍ അവധിയാഘോഷത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് നര്‍ത്തകിയായ കോഴിക്കോട് […]