Posts in category: bjp kerala
‘കൊടകരയിലെ കള്ളപ്പണം സുരേന്ദ്രന്റെ അറിവോടെ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് സംശയം’; തുടരന്വേഷണം ആവശ്യമെന്നും കുറ്റപത്രം

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണം കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെയെന്ന് കുറ്റപത്രം. ബംഗളൂരുവില്‍ നിന്നാണ് ബിജെപിക്കായി പണം കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് പണം എത്തിച്ചതെന്ന് സംശയമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തട്ടിയെടുത്ത പണത്തിന്റെ ബാക്കി കണ്ടെത്താനുണ്ടെന്നും ഇക്കാര്യങ്ങളില്‍ തുടരന്വേഷണം ആവശ്യമാണെന്നും പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. 625 പേജുള്ള കുറ്റപത്രമാണ് […]

കൊടകര കേസില്‍ സുരേന്ദ്രനും ബിജെപി നേതാക്കളും സാക്ഷികള്‍; മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം

കൊടകര കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ അടക്കം 19 ബിജെപി നേതാക്കള്‍ സാക്ഷികള്‍. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 22 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം നാളെ ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ആകെ 200 സാക്ഷികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും […]

‘എന്‍സിപി അന്വേഷിക്കാനാണെങ്കില്‍ പിന്നെ പൊലീസും കോടതിയും എന്തിന്’; മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നെന്ന് കെ സുരേന്ദ്രന്‍

സ്ത്രീപീഡന കേസില്‍ നിന്നും എന്‍സിപി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. പിണറായി വിജയനും സര്‍ക്കാരും വേട്ടക്കാര്‍ക്കൊപ്പമാണ് എന്ന് നിരന്തരം തെളിയിക്കുകയാണ് എന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രന്‍ ഉടന്‍ രാജിവെക്കണം. ഇല്ലെങ്കില്‍ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് […]

‘ഡല്‍ഹിയില്‍ പോയി ചര്‍ച്ച ചെയ്തിട്ടും മാറ്റമില്ല’; ബിജെപി അധിക്ഷേപം ഇനിയും പൊറുക്കാനാകില്ലന്ന് ബിഡിജെഎസ്

കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത രൂക്ഷമാവുന്നു. എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷി ബിഡിജെഎസിന് തക്കതായ പരിഗണന ലഭിക്കുന്നില്ലെന്ന വിഷയമാണ് ഭിന്നത രൂക്ഷമാക്കുന്നത്. കടുത്ത അവഗണന നേരിട്ട് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ വിഷയം ബിജെപി ദേശീയ നേതൃത്വത്തെ ഉള്‍പ്പെട നേരിട്ട് അറിയിച്ചിട്ടും നിലപാടില്‍ മാറ്റമില്ലെന്നതും അതൃപ്തി രൂക്ഷമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണിയില്‍ നേരിട്ടത് കടുത്ത അധിക്ഷേപമാണെന്ന പൊതു നിലപാടാണ് ബിഡിജെഎസിന് ഉള്ളിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂരുള്‍പ്പെടെ ബിഡിജെഎസിന് അവകാശപ്പെട്ട […]

‘കവര്‍ച്ചാ കേസ് മാത്രം’; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാവില്ല

കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട കോടതിയില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. എന്നാല്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും. കൊടകര കേസിലെ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നു എന്നാണ് അന്വേഷണ സംഘം നേരത്തെ […]

പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്; സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ബിജെപി

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിപിഐഎം നേതൃത്വവും ശ്രമിക്കുകയാണെന്ന് ബിജെപി ആരോപണം. 2016 മുതല്‍ പട്ടികജാതി വിഭാഗത്തിലെ ഭവന രഹിതര്‍ക്ക് വീട് വെക്കാനും, വിവാഹ സഹായത്തിനും, പഠന ചെലവിനുമെല്ലാമായി അനുവദിച്ച കോടികളാണ് സിപിഐഎമ്മിന്റെ ഉദ്യോഗസ്ഥ-ഭരണ നേതൃത്വങ്ങള്‍ ഒരുമിച്ച് തട്ടിയെടുത്തത്. ഈ തട്ടിപ്പില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ പ്രസ്താവനയില്‍ ആരോപിച്ചു. പാര്‍ട്ടി നോമിനികളായി നിയമിച്ച എസ് സി പ്രമോട്ടര്‍മാര്‍ വഴിയാണ് […]

‘സഹായിച്ചില്ലേലും ഉപദ്രവിക്കരുത്’; ഒ രാജഗോപാലിനെ വിടാതെ സുരേന്ദ്രന്റെ അനുകൂലികള്‍, പൊങ്കാല

മോദി സര്‍ക്കാരിലെ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ലഭിച്ച മലയാളി വ്യവസായി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച ബിജെപി മുന്‍ എം.എല്‍.എ ഒ രാജഗോപാലിന് വിമര്‍ശനം. പാര്‍ട്ടി അണികളില്‍ നിന്ന് തന്നെയാണ് മുതിര്‍ന്ന നേതാവിനെതിരെ പ്രതികരണങ്ങളുണ്ടായിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് രാജഗോപാലിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരെന്നാണ് സൂചന. പൊങ്കാലയിടുന്നവരില്‍ ഭൂരിഭാഗം പേരും കേരളാ ബിജെപി ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. ആശംസകള്‍ നല്‍കി ഉപദ്രവിക്കരുതെന്ന് ചിലര്‍ രാജഗോപാലിനെ കുറ്റപ്പെടുത്തി. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും, വികസന സാധ്യതകളെക്കുറിച്ചും രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചതായി രാജഗോപാല്‍ […]

‘പൃഥ്വിരാജിനെ രാജ്യദ്രോഹിയാക്കിയാല്‍ കെ. സുരേന്ദ്രനും കൂട്ടരും പൂജ്യത്തില്‍ നിന്ന് മൈനസാവും’

ലക്ഷദ്വീപിലെ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ നടന്‍ പൃഥ്വിരാജിനെ പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്ന സൂചന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിഷയത്തില്‍ ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉള്‍പ്പെടെയുള്ള ബിജെപി കരുനീക്കങ്ങള്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പൃഥ്വിയെ ചോദ്യം ചെയ്താല്‍ കേരളത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന. സംഘപരിവാര്‍ ചായ്വുള്ള ജനം ടിവിയില്‍ പൃഥ്വി വ്യക്തിപരമായി അപമാനിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത് ഉള്‍പ്പെടെ ബിജെപിക്കെതിരെ ജനരോഷത്തിന് കാരണമായിരുന്നു. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നായിരുന്നു ജനം […]

‘കീറിയ ഡ്രെസ് പണ്ടേ അയ്യനിഷ്ടമല്ലല്ലോ’… നെയ്മറിന്റെ അഭിനയം ‘രാഷ്ട്രീയമായി’ ആഘോഷിച്ച് ട്രോളന്മാര്‍

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ജയിച്ചാലോ ബ്രസീല്‍ ജയിച്ചാലോ സംസ്ഥാന ബി.ജെ.പി. ഘടകത്തിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല. എന്നാല്‍ ദോഷമോ അത് അങ്ങേയറ്റം കുത്തിനോവിക്കുന്നതാകും താനും… ഇത്തരമൊരു അവസ്ഥയിലായിരിക്കും ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ കൈയിലെങ്ങാനും ഇപ്പോള്‍ ബ്രസീല്‍ നായകന്‍ നെയ്മറിനെ കിട്ടിയാല്‍ എന്താകും അവസ്ഥ എന്നു ചിന്തിക്കാനേ കഴിയുന്നില്ല!!!! ഇന്നു രാവിലെ നടന്ന കോപ്പാ അമേരിക്ക ഫൈനലിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സുരേന്ദ്രനെക്കൂടി ‘എയറില്‍’ കയറ്റുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു […]

കസവ് മുണ്ടുടുത്ത് മലയാളിയായി പുതിയ കേന്ദ്ര മന്ത്രി; യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആദ്യമന്ത്രിസഭാ യോഗത്തില്‍ മുണ്ടുടുത്തെത്തി മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മലയാളി ശൈലിയില്‍ കസവുമുണ്ടുടുത്താണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ പരിഗണക്കപ്പെട്ട ഏക മലയാളി കൂടിയാണ് ഇലക്ട്രോണിക്ക്, ഐ ടി നൈപുണി വികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത രാജീവ് ചന്ദ്രശേഖര്‍. അതേസമയം രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതുള്‍പ്പെടെ കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത […]