Posts in category: BJP
‘താണ്ഡവ്’ മതവികാരം വൃണപ്പെടുത്തുന്നു; വെബ് സീരീസിനെതിരെ കേസ്

സെയ്ഫ് അലി ഖാൻ നായകനാകുന്ന ആമസോൺ പ്രൈമിലെ ‘താണ്ഡവ്’ എന്ന വെബ് സീരിസിനെതിരെ എഫ് ഐ ആർ ഫയൽ ചെയ്തു. വെബ് സീരീസിന്റെ സംവിധായകനും നിർമ്മാതാവിനുമെതിരെയാണ് കേസ്. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. The post ‘താണ്ഡവ്’ മതവികാരം വൃണപ്പെടുത്തുന്നു; വെബ് സീരീസിനെതിരെ കേസ് appeared first on Reporter Live.

ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് ഡിവൈഎഫ്‌ഐയില്‍; മാറ്റം 21 വര്‍ഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന് ശേഷം

ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് 21 വര്‍ഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന് ശേഷം ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗര്‍ പ്രസിഡന്റും ആര്‍എസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്ന വിഷ്ണു വല്ലമാണ് ഇടത് യുവജന സംഘടനയില്‍ ചേര്‍ന്നത്. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിരുന്നു. വിഷ്ണുവിനെ സിപിഐഎം ഓഫീസില്‍ നേതാക്കള്‍ ചുവന്നമാലയിട്ട് സ്വീകരണം നല്‍കി. കൊട്ടാരക്കര അബ്ദുള്‍ മജീദ് സ്മാരകത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് ആര്‍ അരുണ്‍ ബാബു വിഷ്ണു […]

‘കേരളം ചെറിയ പ്രതലം’; മടങ്ങിവരവിനെക്കുറിച്ച് പിഎസ് ശ്രീധരന്‍പിള്ള

താന്‍ ഇപ്പോഴുള്ള തലം ഒരു സാഗരം പോലെയാണെന്നും കേരള രാഷ്ട്രീയം എന്നത് ഒരു ചെറിയ പ്രതലമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. The post ‘കേരളം ചെറിയ പ്രതലം’; മടങ്ങിവരവിനെക്കുറിച്ച് പിഎസ് ശ്രീധരന്‍പിള്ള appeared first on Reporter Live.

ശ്രീധരന്‍ പിള്ള മുസ്ലീം സംഘടനയുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ച നടന്നില്ല

മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയും മുസ്ലീം സംഘടനകളുമായി തീരുമാനിച്ചിരുന്ന ചര്‍ച്ച റദ്ദാക്കി. കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ ശനിയാഴ്ച്ച വൈകിട്ടോടെ നടത്താന്‍ തീരുമാനിച്ചിരുന്ന ചര്‍ച്ചയാണ് ചില കാരണങ്ങളാല്‍ നടക്കാതെ പോയത്. The post ശ്രീധരന്‍ പിള്ള മുസ്ലീം സംഘടനയുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ച നടന്നില്ല appeared first on Reporter Live.

‘മാപ്പും പറയില്ല, ഒരു കോപ്പും പറയില്ല’; ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് തന്നെയെന്നാവര്‍ത്തിച്ച് റിജില്‍ മാക്കുറ്റി; ‘നിയമനടപടി നേരിടും’

ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന പ്രസ്താവനയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയ്ക്ക് വക്കീല്‍ നോട്ടീസ്. ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും പീറ കടലാസിന്റെ വില പോലും നോട്ടീസിന് കല്‍പിക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പ്രതികരിച്ചു. ‘ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണ്’ എന്ന വാചകം റിജില്‍ ആവര്‍ത്തിച്ചു. “ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീല്‍ […]

‘It’s good for big man in this season’; പുല്‍വാമ, ബാലക്കോട്ട് അക്രമങ്ങളെക്കുറിച്ചുള്ള അര്‍ണബിന്റെ സന്ദേശത്തിലെ വലിയ മനുഷ്യന്‍ ആര്? തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന മറുപടി ആരെക്കുറിച്ച്?

പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങളെക്കുറിച്ച് റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസാമിയും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തയും നടത്തിയ ചാറ്റുകളിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തെക്കുറിച്ചും അതിന് തിരിച്ചടിയായി നല്‍കിയ ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചുമുള്ള ഇരുവരുടെയും സന്ദേശങ്ങളാണ് പുറത്തുവന്നത്. പുല്‍വാമ ആക്രമണത്തില്‍ അര്‍ണബ് സന്തോഷം പ്രകടിപ്പിക്കുന്നത് ചാറ്റില്‍ വ്യക്തമാണ്. വലിയ വിജയം എന്നാണ് സംഭവത്തെക്കുറിച്ച് പാര്‍ത്തോദാസിനോട് അര്‍ണബ് പറയുന്നത്. പുല്‍വാമ ആക്രമണം മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് റിപ്പബ്ലിക്ക് ടിവിക്ക് നല്‍കാന്‍ […]

കേരളത്തില്‍ പിണറായി വിജയന്‍ തരംഗമുണ്ടാക്കിയെന്ന് സര്‍വ്വേ; ജനപ്രീതിയേറിയ ആദ്യ പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴു പേരും ബിജെപി ഇതരര്‍

ന്യൂദല്‍ഹി: രാജ്യത്ത് ജനപ്രീതിയുള്ള പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴ് പേരും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. ജനപ്രീത കുറഞ്ഞ പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴ് പേരും ബിജെപിയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ ആണ്. ഐഎഎന്‍എസ് സീ വോട്ടര്‍ സര്‍വ്വേയിലാണ് ഈ ഫലം. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണഅ രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി. രണ്ടാമത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. മൂന്നാം സ്ഥാനത്ത് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ്. ഇവര്‍ മൂന്ന് പേരും ബിജെപി ഇതര കക്ഷികളുടെ […]

സഭാ മുദ്ര വര്‍ഗീയ പ്രചാരണത്തിന്; മാപ്പ് പറഞ്ഞ് ബിജെപി; കനത്ത തിരിച്ചടി

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി. പാര്‍ട്ടി നിയോഗിച്ചതനുസരിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനും കെസിബിസി ആസ്ഥാനത്തെത്തിയാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞത്. കെസിബിസി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയെ കണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ സഭാ മുദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ച ന്യൂനപക്ഷ മോര്‍ച്ച മുന്‍ അധ്യക്ഷനും ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ടുമായ നോബിള്‍ മാത്യൂ സംഘത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന […]

‘അര്‍ണബ് ജയിലില്‍ കിടക്കും’; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്, ‘എഎസ്’ അമിത് ഷായോ?

റിപബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയുമായി അര്‍ണബ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. ടിആര്‍പി റേറ്റിംഗ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന ചാറ്റുകളില്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ […]

ശതാബ്ദിയും ബിജെപിയിലേക്ക്?; അന്തിമ തീരുമാനം നാളെ 2 മണിക്ക്

പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശതാബ്ദി റോയിയും ബിജെപിയിലേക്കെന്ന് സൂചന. അന്തിമതീരുമാനം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രഖ്യാപിക്കുമെന്ന് ശതാബ്ദി അറിയിച്ചു.ടിഎംസിയില്‍ തനിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും പാര്‍ട്ടിയില്‍ തുടരുമോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് ശതാബ്ദി റോയ് മാധ്യമങ്ങളോട് പറഞ്ഞത്. പൊതുപരിപാടികളില്‍ നിന്ന് പാര്‍ട്ടി തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുകയാണ്. ഇതില്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് താനെന്നും ശതാബ്ദി പറഞ്ഞു. ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച ശതാബ്ദി അമിത് ഷായെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള അംഗമാണ് […]