Posts in category: Bollywood
‘ഭംഗിയുള്ള മുഖം മാത്രമല്ല, കഴിവുമുണ്ട്’; കേരളത്തില്‍ ഫുട്‌ബോള്‍ കളിച്ച് സണ്ണി ലിയോണ്‍

കുറച്ച് ദിവസം മുമ്പാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. താന്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചു. സണ്ണിയുടെ ഭര്‍ത്താവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തനിക്ക് ഭംഗിയുള്ള മുഖം മാത്രമല്ല കഴിവുമുണ്ടെന്നാണ് താരം വീഡിയോക്ക് കാപ്ക്ഷന്‍ കൊടുത്തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം […]

കാമുകന് 14 വയസ് കൂടുതലെന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടി നൽകി മുഗ്ധ !

ബോളിവുഡ് നടിയും മോഡലുമായ മുഗ്ധ ഗോഡ്‌സെയും നടന്‍ രാഹുല്‍ ദേവും കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി പ്രണയത്തിലാണ്. പ്രായവ്യത്യാസത്തിന്റെ പേരിലാണ് ഇവരുടെ പ്രണയം വാര്‍ത്തകളില്‍ നിറയുന്നത്. മുഗ്ധയെക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോള്‍ പ്രായ വ്യത്യാസത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. നിങ്ങള്‍ പ്രണയത്തിലാവുകയാവുകയാണെങ്കില്‍ നിങ്ങള്‍ പ്രണയിക്കുക തന്നെയാവും. പ്രായം ആ സമയത്ത് ഒരു പ്രശ്‌നമേ ആകില്ല. രാഹുലിന് ചിലപ്പോള്‍ എന്നേക്കാള്‍ 14 വയസ് കൂടുതലായിരിക്കാം എന്നാല്‍ വയസ് എന്നുപറയുന്നത് വെറും നമ്പര്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. […]

നഗ്‌നയല്ലാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചാല്‍ അതിക്രമമല്ലെന്ന് വിധി; ഇതിനൊക്കെ എന്ത് പറയുമെന്ന് തപ്‌സി

നഗ്നയല്ലാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചാല്‍ അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം തപ്‌സി പന്നു. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് 12 വയസുള്ള പെണ്‍കുട്ടിക്കെതിരെ നടന്ന ലൈംഗീക അതിക്രമണ കേസിന്‍റെ വിധി പറഞ്ഞത്. ഇത്തരമൊരു വിധിക്കെല്ലാം എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചത്. ഞാന്‍ ഇതിനോട് പ്രതികരിക്കാന്‍ ഒരുപാട് ശ്രമിച്ചു. വിധി വായിച്ച ശേഷം എനിക്കുണ്ടായ വികാരം എങ്ങിനെ പറയണമെന്ന് അറിയില്ല. തപ്‌സി പന്നു ദേശീയ ബാലിക ദിനമായതിനാലാണ് ഇത്തരത്തിലൊരു വിധി വന്നതെന്ന് തനിക്ക് […]

കങ്കണ റൗണൗട്ടിന് ഹൃത്വിക് റോഷനോട് അമിതലൈംഗികാസക്തി; അർത്ഥശൂന്യമെന്ന് നടി !

എന്നും വിവാദങ്ങൾ കൂട്ടായിരുന്ന കങ്കണ റണാവത്ത് ഇപ്പോൾ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ നടി കങ്കണ റൗണൗട്ടിന് ഹൃത്വിക് റോഷനോട് അമിതലൈംഗികാസക്തിയുണ്ടെന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾ വൻ വിവാദമായിരുന്നു. എങ്കിലും കങ്കണ കടുത്ത പ്രതികരണത്തിനൊന്നും മുതിർന്നിരുന്നില്ല. ബി ജെ പി, ആർ എസ് എസ് സംഘടനകളുമായുളള ബന്ധം ഇല്ലാതാകുമോ എന്നപേടിയിലാണ് പ്രതികരിക്കാൻ മടിക്കുന്നതെന്നുവരെ ചിലർ പ്രചരിപ്പിച്ചു. ഒടുവിലാണ് ഇപ്പോൾ നടി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അർണബ് […]

സണ്ണി ലിയോണ്‍ ഇനി ഒരു മാസം കേരളത്തില്‍; തിരുവനന്തപുരത്തെത്തി

ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം നടി കേരളത്തിലുണ്ടാവുമെന്നാണ് വിവരം. 2017 ല്‍ കൊച്ചിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണി ലിയോണിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. നടിയെ കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയതു മൂലം കൊച്ചിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും നടിയെ […]

സംസാരിക്കുന്നതിനിടെ അയാൾ തന്റെ ലെെംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു!

സാജിദ്‌ ഖാനെതിരേ ഗുരുതര ആരോപണവുമായി അന്തരിച്ച ജിയ ഖാന്റെ സഹോദരി കഴിഞ്ഞ ദിവസമായിരുന്നു രംഗത്ത് എത്തിയത്. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് സഹോദരി കരീഷ്മ ഖാന്റെ വെളിപ്പെടുത്തല്‍. കരിഷ്മയുടെ തുറന്നു പറച്ചിലിന് പിന്നാലെ സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും ലെെംഗിക ആരോപണം.നടി ഷെര്‍ലിന്‍ ചോപ്രയാണ് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. 2005ലുണ്ടായ അനുഭവമാണ് ഷെര്‍ലിന്‍ ചോപ്ര തുറന്നു പറഞ്ഞിരിക്കുന്നത്. സാജിദുമായി സംസാരിക്കുന്നതിനിടെ അയാൾ തന്റെ ലെെംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഷെര്‍ലിന്‍ പറയുന്നു. […]

ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍; ക്ഷണം ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലേയ്ക്ക്

ബോളിവുഡില്‍ വീണ്ടും നായകനാകാന്‍ ഒരുങ്ങി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് സംവിധായകന്‍ ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്. വരുന്ന മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയും പൂര്‍ത്തിയായെന്നും ലോക്ക്ഡൗണ്‍ കാലത്തെ ആശയമാണ് സിനിമയിലേയ്‌ക്കെത്തിച്ചതെന്നും ബാല്‍ക്കി ബോളിവുഡ് മാധ്യമങ്ങളോട് പറഞ്ഞു. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്നാണ് ബാല്‍കിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ഖാന്‍ ചിത്രം ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് […]

വരുണ്‍ ധവാന്‍ വിവാഹിതനാവുന്നു! ഫാഷന്‍ ഡിസൈനറായ നടാഷ ദലാല്‍ ആണ് വധു

കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ഉയരെയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനാര്‍ക്കലി ആര്ദ്ധകരുമായി നിരന്തരം സംവദിക്കാറുണ്ട് ഇപ്പോൾ ഇതാ ചെറുപ്പത്തിൽ തനിക്കു നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഏഴാം ക്ലാസ്സിൽ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ജോഷ് ടോക്സ് എന്ന പരിപാടിയിൽ അനാർക്കലി തുറന്നു പറഞ്ഞത്. വിവാദമായ ഫോട്ടോഷൂട്ടിനെക്കുറിച്ചും സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചും താരം തുറന്നു പറച്ചിൽ നടത്തുന്നുണ്ട്. […]

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്; ഇക്കുറി ഒന്നിക്കുന്നത് ‘പാ’ സംവിധായകനൊപ്പം

ഒരു ത്രില്ലർ ചിത്രത്തിന് വേണ്ടിയായിരിക്കും ഇരുവരും ഒന്നിക്കുക. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞതായും ഏതാനം മാസങ്ങൾക്കുള്ളിൽ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. The post ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്; ഇക്കുറി ഒന്നിക്കുന്നത് ‘പാ’ സംവിധായകനൊപ്പം appeared first on Reporter Live.

സെയ്ഫ് അലി ഖാന്റെ വെബ് സീരീസിനെതിരെ ബിജെപി എം‌എൽ‌എ രാം കടം!

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അടുത്തിടെയായി വിവാദങ്ങളുടെ കടലിൽ മുങ്ങി താഴുകയാണല്ലോയെന്നാണ് ആരാധകർ വിഷമത്തോടെ ചോദിക്കുന്നത്. നിലവിൽ സെയ്ഫ് അലി ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിനെതിരെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഒരു ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുകയാണ്. സെയ്ഫിന്റെ സീരിസിൽ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുവെന്നാണ് ബിജെപി നേതാവ് രാം കദമിന്റെ പ്രധാന ആരോപണം. മാപ്പ് പറയാതെ സെയ്ഫ് അലി ഖാനെ വെറുതെ വിടില്ലെന്നാണ് രാംകദം പറയുന്നത്.ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണ് സീരീസെന്നും […]