Posts in category: Brazil
ബ്രസീല്‍ ടീമിനെ ‘കൈകാര്യം’ ചെയ്ത് അര്‍ജന്റീന; താരങ്ങളടക്കം എട്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

ലാറ്റിനമേരിക്കന്‍ ക്ലബ് ഫുട്‌ബോളിന്റെ അഭിമാനകിരീടമായ കോപ്പാ ലിബര്‍ട്ടഡോറസിനു വേണ്ടിയുള്ളള പോരാട്ടത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് എതിര്‍ ടീമിനെ കൈകാര്യം ചെയ്ത അര്‍ജന്റീന്‍ ക്ലബ് ബൊക്കാ ജൂനിയേഴ്‌സിന്റെ താരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നു പുലര്‍ച്ചെ ബൊലെ ഹൊറിസോണ്‍ഡോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബായ അത്‌ലറ്റിക്കോ മിനെയ്‌റോയോടാണ് ബൊക്ക തോല്‍വി രുചിച്ചത്. നിശ്ചലത സമയത്ത് ഗോള്‍രഹിതമായി അവസാനിച്ച മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറിനായിരുന്നു അത്‌ലറ്റിക്കോയുടെ ജയം. തോല്‍വിക്കു പിന്നാലെ ബൊക്കാ താരങ്ങളും ഒഫീഷ്യലുകളും ബ്രസീലിയന്‍ […]

കോപ്പയിലെ വിജയഗോള്‍ യാദൃശ്ചികമല്ല; എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തു നടപ്പാക്കിയതെന്ന് അര്‍ജന്റീനയുടെ ‘മാലാഖ’

28 വര്‍ഷത്തെ കാത്തിരുപ്പിന് അറുതി വരുത്തി ബദ്ധവൈരികളായ ബ്രസീലിനെ തോല്‍പിച്ച് അര്‍ജന്റീന കോപ്പാ അമേരിക്ക കിരീടം നേടിയിട്ട് ഇന്ന് ഒരാഴ്ച പൂര്‍ത്തിയായി. വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. കളിയുടെ ഒഴുക്കിനു വിപരീതമായി മത്സരത്തിന്റെ 22-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് വിജയഗോള്‍ നേടിയത്. ബ്രസീല്‍ പ്രതിരോധ നിരയെ ഒട്ടാകെ അമ്പരപ്പിച്ചു മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസായിരുന്നു ഗോളില്‍ കലാശിച്ചത്. ഫൈനല്‍ വിജയത്തിന് ശേഷം ഫുട്‌ബോള്‍ ആരാധകര്‍ ഏറെ […]

മാറക്കാന അവര്‍ എങ്ങനെ മറക്കും.. ഒന്നും വിട്ടുകൊടുത്തില്ല; എല്ലാം തൂത്തുവാരി അര്‍ജന്റീന

ഫുട്‌ബോള്‍ ശ്വസിക്കുന്ന രാജ്യമാണ് ബ്രസീലെങ്കില്‍ അവരുടെ വിഖ്യാതമായ കളിമുറ്റമാണ് മാറക്കാന. അവിടെ തങ്ങളുടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ചയ്്ക്ക് അറുതി വരുത്തി അര്‍ജന്റീന കോപ്പാ അമേരിക്ക ചാമ്പ്യന്മാരായത് ഇന്നു പുലര്‍ച്ചെയാണ്. ഏകപക്ഷീയമായ ഒരു ഗോളിനു മാത്രമാണ് അവര്‍ കിരീടം നേടിയതെന്ന് ബ്രസീല്‍ ഫാന്‍സും മറ്റ് വിമര്‍ശകരും ഒളിഞ്ഞും പരിഹസിക്കുമ്പോള്‍ അവര്‍ കാണാതെ പോകുന്ന ചിലതുണ്ട്. കണക്കുകളും കളികളും പ്രകടനങ്ങളും പരിശോധിച്ചാല്‍ ഈ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് അര്‍ജന്റീനയുടേത് മാത്രമാണ്. കളിയുടെ ഏതു മേഖലയെടുത്തു നോക്കിയാലും അവിടെ ഒന്നാമനായി ഒരു […]

‘കീറിയ ഡ്രെസ് പണ്ടേ അയ്യനിഷ്ടമല്ലല്ലോ’… നെയ്മറിന്റെ അഭിനയം ‘രാഷ്ട്രീയമായി’ ആഘോഷിച്ച് ട്രോളന്മാര്‍

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ജയിച്ചാലോ ബ്രസീല്‍ ജയിച്ചാലോ സംസ്ഥാന ബി.ജെ.പി. ഘടകത്തിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല. എന്നാല്‍ ദോഷമോ അത് അങ്ങേയറ്റം കുത്തിനോവിക്കുന്നതാകും താനും… ഇത്തരമൊരു അവസ്ഥയിലായിരിക്കും ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ കൈയിലെങ്ങാനും ഇപ്പോള്‍ ബ്രസീല്‍ നായകന്‍ നെയ്മറിനെ കിട്ടിയാല്‍ എന്താകും അവസ്ഥ എന്നു ചിന്തിക്കാനേ കഴിയുന്നില്ല!!!! ഇന്നു രാവിലെ നടന്ന കോപ്പാ അമേരിക്ക ഫൈനലിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സുരേന്ദ്രനെക്കൂടി ‘എയറില്‍’ കയറ്റുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു […]

ബ്രസീല്‍ തോറ്റു; മകനെ ‘കസേര കൊണ്ട് തല്ലാനോങ്ങി’ പിതാവ്, വീടിനുള്ളിലെ ഫാന്‍ ഫൈറ്റ്

കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയതിന് പിന്നാലെ വൈറലായി പിതാവും മകനും. അര്‍ജന്റീന ആരാധകനായ മകന്‍ വീടിനുള്ളില്‍ ആഹ്‌ളാദ പ്രകടനം നടത്തിയത് ബ്രസീല്‍ ആരാധകനായ പിതാവിന് ഇഷ്ടമായില്ല. ആഹ്‌ളാദ പ്രകടനം പ്രകോപിപ്പിക്കലായി പരിണമിച്ചതിന് പിന്നാലെ കുപിതനായ പിതാവ് മകനെ തല്ലാനോങ്ങി. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 12th Man സിനിമയുടെ തിരക്കഥകൃത്തായ കൃഷ്ണകുമാര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ വീട്ടിലെ അതേ സ്ഥിതി. അപ്പന്‍ ബ്രസീല്‍. മോന്‍ അര്‍ജന്റീന’ എന്നാണ് വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ […]

കിരീടം വയ്ക്കാത്ത രാജാവല്ല; ലയണല്‍ മെസി ഇനി കിരീടമുള്ള രാജാവ്

ആറു ബാലണ്‍ ഡിയോര്‍, ആറു ഗോള്‍ഡണ്‍ ഷൂ, ഒരു ലോകകപ്പ് ഗോള്‍ഡണ്‍ ബോള്‍… തുടങ്ങി ഒട്ടനവധി വ്യക്തിഗത നേട്ടങ്ങള്‍… ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ലയണല്‍ മെസി എന്ന ഇതിഹാസത്തിന് ലോകത്തിലെ ഏറ്റവും മികച്ചവന്‍ എന്ന വിശേഷണത്തിന് ഇതില്‍ക്കൂടതല്‍ ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ ലോകത്ത് പരമ്പരാഗത വൈര്യം എന്നതിലുപരി അതിനേക്കാള്‍ ഒരുപടി മുന്നില്‍ ഇന്നു ‘ഫാന്‍ ഫൈറ്റ്’ നിലനില്‍ക്കുന്ന കാലത്ത് മെസിക്ക് ഇത്ര നേട്ടം ഒന്നും പോരായിരുന്നു. വിമര്‍ശകര്‍ എപ്പോഴും ഉയര്‍ത്തിയിരുന്നു ചോദ്യം മെസിക്ക് ഒരു […]

കാത്തിരുപ്പിന് അവസാനം; രണ്ടര പതിറ്റാണ്ടിനു ശേഷം ആ കിരീടം അര്‍ജന്റീനയിലേക്ക്, മാറക്കാനയില്‍ ഒടുവില്‍ മെസിയുടെ വിജയസ്മിതം

റൊസാരിയോയിലെ മുത്തശിമാര്‍ക്ക് ഇനി പഴങ്കഥ പാടേണ്ടതില്ല, മാറക്കാനയില്‍ നിന്ന് ഒരിക്കല്‍ക്കൂടി കണ്ണീരുമായി ഫുട്‌ബോളിന്റെ മിശിഹയ്ക്കു മടങ്ങേണ്ടി വന്നില്ല, മനുഷ്യനില്‍ ദൈവത്തിന്റെ കരങ്ങള്‍ തുന്നിപ്പിടിപ്പിച്ചവന്‍ ആകാശത്തു നിന്നു അനുഗ്രഹങ്ങള്‍ ചൊരിച്ചപ്പോള്‍ ലയണല്‍ ആന്ദ്രെ മെസി ലാറ്റിനമേരിക്കയുടെ കിരീടമുയര്‍ത്തി. 1993 മുതലുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ലയണല്‍ സ്‌കലോണിയുടെ പരിശീലനത്തില്‍, ലയണല്‍ മെസിയുടെ നായകത്വത്തില്‍ അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ കിരീടം ചൂടി. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ അവരുടെ മണ്ണില്‍, അവരുടെ വിഖ്യാതമായ കളിമുറ്റത്ത് ഏകപക്ഷീയമായ ഒരു […]

മാലാഖയായി ഡി മരിയ; അര്‍ജന്റീനയ്ക്ക് കോപ്പാ അമേരിക്ക കിരീടം

റൊസാരിയോ തെരുവുകള്‍ക്ക് ഇനി പഴങ്കഥ പാടേണ്ടതില്ല, ഫുട്‌ബോളിന്റെ മിശിഹയ്ക്ക് ഇനി തലകുനിച്ചു മടങ്ങേണ്ട, അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ ഒരു ഗോളിനു തോല്‍പിച്ച് അര്‍ജന്റീന തങ്ങളുടെ കിരീട ദാരിദ്ര്യമവസാനിപ്പിച്ച് അര്‍ജന്റീന കോപ്പാ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടു. ഇന്നു റിയോ ഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീമായ ഒരു ഗോളിന് ബ്രസീലിനെ തോല്‍പിച്ചാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. 22-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ എയ്ഞചല്‍ ഡി മരിയ നേടിയ ഗോളാണ് അവര്‍ക്ക് ജയമൊരുക്കിയത്. The post […]

കോപ്പ നിറയ്ക്കാന്‍ അര്‍ജന്റീനയും ബ്രസീലും; സ്വപ്‌ന ഫൈനല്‍ നാളെ പുലര്‍ച്ചെ 5:30-ന്, കന്നിക്കിരീടം തേടി മെസിയും നെയ്മറും

ലോകത്തിന്റെ മുഴുവന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടായി നാളെ പുലര്‍ച്ചെ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയം മാറും. ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കാം ആവേശത്തിലാഴ്ത്തി ലാറ്റിനമേരിക്കന്‍ വന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും കോപ്പാ അമേരിക്ക കിരീടത്തിനായി കൊമ്പുകോര്‍ക്കുമ്പോള്‍ ലോകത്തിന്റെ കണ്ണും കാതുമെല്ലാം മാറക്കാനയിലെ മാനെ ഗാരിഞ്ച സ്‌റ്റേഡിയത്തിലേക്കായിരിക്കും. നാളെ പുലര്‍ച്ചെ 5:30-നാണ് മത്സരം. സെമിഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോല്‍പിച്ചാണ് ബ്രസീലിന്റെ വരവെങ്കില്‍ ഷൂട്ടൗട്ടോളം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ കൊളംബിയയെ പിന്തള്ളിയായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം. രാജ്യാന്തര […]

മെസി – നെയ്മര്‍; ക്ലാസിക് പോരാട്ടങ്ങളില്‍ ബ്രസീല്‍ താരത്തെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ അര്‍ജന്റീനയുടെ മിശിഹ

ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ആവേശപ്പോരാട്ടത്തിനാണ് ഇത്തവണത്തെ കോപ്പാ അമേരിക്ക ഫൈനല്‍ വേദി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും ഇരുടീമിലെയെന്നല്ല ഈ ഭൂമിയിലെ തന്നെ നിലവിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലുള്ള രണ്ടു പേരുടെ ബൂട്ടുകളിലേക്കാണ്… സാക്ഷാല്‍ ലയണല്‍ മെസിയുടെയും നെയ്മറിന്റെയും. 34-കാരനായ മെസി തന്റെ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യം തേടിയാണ് മാറക്കാനയില്‍ ഇറങ്ങുന്നത്; അര്‍ജന്റീന ദേശീയ കുപ്പായത്തില്‍ ഒരു രാജ്യാന്തര കിരീടം. ഏഴു വര്‍ഷം […]