Posts in category: Brazil
അവന്‍ നല്ല കുട്ടിയായതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്, പക്ഷേ ഫൈനലില്‍ ജയിക്കാനാണ് എല്ലാവരും ശ്രമിക്കുക; നെയ്മറിനു മറുപടിയുമായി മെസി

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ സ്വപ്‌ന ഫൈനലിന് കളമൊരുങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അര്‍ജന്റീന-ബ്രസീല്‍ ഫാന്‍ ഫൈറ്റ് തുടങ്ങിക്കഴിഞ്ഞു. ആരു വാഴും ആരു വീഴുമെന്നത് കണ്ടറിയാന്‍ രണ്ടു ദിവസം കൂടി ശേഷിക്കെ ലയണല്‍ മെസിയുടെയും നെയ്മറിന്റെയും വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങാകുന്നത്. പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍ ഇടംപിടിച്ചതിനു പിന്നാലെ നെയ്മര്‍ നടത്തിയ പരാമര്‍ശമാണ് എല്ലാത്തിന്റെയും തുടക്കം. അര്‍ജന്റീന-കൊളംബിയ സെമിയില്‍ അര്‍ജന്റീന ജയിക്കണമെന്നും ഫൈനലില്‍ അര്‍ജന്റീനയെ കിട്ടണമെന്നും ഫൈനല്‍ ജയിക്കുമെന്നുമാണ് നെയ്മര്‍ പറഞ്ഞത്. ”എനിക്ക് ഫൈനലില്‍ അര്‍ജന്റീനയെ വേണം. എനിക്ക് […]

കോപ്പയില്‍ നാളെ രണ്ടാം സെമി; അര്‍ജന്റീനയും കൊളംബിയയും ഇറങ്ങും, ഫൈനലില്‍ അര്‍ജന്റീനയെ കിട്ടണമെന്ന് നെയ്മര്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ സ്വപ്‌ന ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന ഇറങ്ങും. നാളെ രാവിലെ 6.30ന് തുടങ്ങുന്ന മത്സരത്തില്‍ കൊളംബിയ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. വിജയികളെ ഫൈനലില്‍ കാത്തിരിക്കുന്നത് നിലവിലെ ജേതാക്കളായ ബ്രസീലാണ്. ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന അര്‍ജന്റീനയ്ക്ക് തന്നെയാണ് സാധ്യത കല്‍പിക്കുന്നത്. എന്നാല്‍ അവസാനം നേരിട്ട മൂന്നു മത്സരങ്ങളിലും അര്‍ജന്റീനയ്‌ക്കെതിരേ കൊളംബിയ തോല്‍വി വഴങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നായകന്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയുടെ തുറുപ്പ് ചീട്ട്. ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന നേടിയ പത്തില്‍ എട്ടു […]

കോപ്പാ അമേരിക്കയിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ പുലര്‍ച്ചെ അറിയാം; ബ്രസീല്‍ പെറുവിനെതിരേ

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളെ നാളെ പുലര്‍ച്ചെ അറിയാം. പുലര്‍ച്ചെ 4:30-ന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീല്‍ പെറുവിനെ നേരിടും. ക്വാര്‍ട്ടറില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ബ്രസീല്‍ സെമിയില്‍ എത്തിയത്. അതേസമയം ആവേശകരമായ മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വായെ മറികടന്നാണ് പെറുവിന്റെ വരവ്. ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലും പെറും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. അലക്സ് സാന്ദ്രോ, നെയ്മര്‍, എവര്‍ട്ടന്‍ റിബെയ്റോ, […]

സെമിഫൈനല്‍ വേദി മാറ്റണം; കോപ്പയില്‍ വീണ്ടും വിമര്‍ശന സ്വരമുയര്‍ത്തി ബ്രസീല്‍ പരിശീലകന്‍

കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിനെതിരേ വീണ്ടും വിമര്‍ശനമുയര്‍ത്തി ബ്രസീല്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ടിറ്റെ. മത്സരങ്ങള്‍ നടത്തുന്നത് നിലവാരമില്ലാത്ത സ്‌റ്റേഡിയങ്ങളിലാണെന്നും ബ്രസീലിന്റെ സെമിഫൈനല്‍ വേദി മാറ്റണമെന്നുമാണ് ടിറ്റെ പ്രതികരിച്ചത്. റിയോ ഡി ജനീറോയിലെ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്റെ മത്സരങ്ങള്‍ നടക്കുന്നത്. സ്‌റ്റേഡിയത്തിലെ പിച്ച് ഒട്ടും നിലവാരമില്ലെന്നും താരങ്ങള്‍ക്ക് പരുക്ക് ഭീഷണിയുണ്ടെന്നും ടിറ്റെ പറഞ്ഞു. നേരത്തെയും ഇതേ വിമര്‍ശനവുമായി ടിറ്റെ രംഗത്തു വന്നിരുനന്നു. എന്നാല്‍ അന്ന്് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ബ്രസീല്‍ കോച്ചിന് 5000 ഡോളര്‍ പിഴ […]

കൊവാക്‌സിന്‍ കരാര്‍ ക്രമക്കേട് ; ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്‌ക്കെതിരെ അന്വേഷണം

കൊവാക്‌സിന്‍ കരാറിലെ അഴിമതി ആരോപണത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയ്‌ക്കെതിരെ അന്വേഷണം. ബ്രസീല്‍ സുപ്രീംകോടതി ജഡ്ജി റോസ വെബ്‌നറാണ് കൊവാകിസ്ന്‍ കരാറിലെ അഴിമതിയില്‍ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കുമായുള്ള കൊവാക്‌സിന്‍ കരാര്‍ ബ്രസീല്‍ റദ്ദാക്കിയത്. തുടര്‍ന്നാണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിടുന്നത്. ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ സംഭരണത്തിന് വേണ്ടി വാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 316 […]

”റഫറി വെറും കോമാളി, ടീമിനെ തോല്‍പിച്ചത് അയാള്‍!” കോപ്പയില്‍ നിന്നു പുറത്തായതിനു പിന്നാലെ പൊട്ടിത്തെറിച്ച് ചിലി സൂപ്പര്‍ താരം

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ ബ്രസീലിനോടു തോറ്റു പുറത്തായതിനു പിന്നാലെ റഫറിക്കെതിരേ പൊട്ടിത്തെറിച്ചു ചിലി സൂപ്പര്‍ താരം അര്‍ട്യൂറോ വിദാല്‍. ടീമിന്റെ തോല്‍വിക്ക് മുഖ്യ ഉത്തരവാദി റഫറിയാണെന്നും അയാള്‍ വെറും കോമാളിയാണെന്നുമാണ് വിദാലിന്റെ വിമര്‍ശനം. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒരൊറ്റ ഗോളിനാണ് ബ്രസീല്‍ ചിലിയെ കീഴടക്കിയത്. അര്‍ജന്റീന്‍ റഫറിയായ പട്രീഷ്യോ ആയിരുന്നു മത്സരം നിയന്ത്രിച്ചത്. ചിലിയുടെ തോല്‍വിക്ക് പിന്നില്‍ റഫറിയുടെ തീരുമാനങ്ങളുണ്ടെന്നാണ് വിദാലിന്റെ ആരോപണം. ”താരങ്ങളെ കളിക്കാന്‍ അനുവദിക്കാത്ത ഒരു റഫറിയാണ് മത്സരം നിയന്ത്രിക്കുന്നതെങ്കില്‍ […]

ഒരൊറ്റ ഗോളില്‍ ചിലിയെ വീഴ്ത്തി ബ്രസീല്‍; ആറു ഗോളുകള്‍ക്കും രണ്ടു ചുവപ്പ് കാര്‍ഡുകള്‍ക്കുമൊടുവില്‍ പെറുവും കോപ്പാ സെമിയില്‍

കോപ അമേരിക്ക ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ ബ്രസീലും പെറുവും ഏറ്റുമുട്ടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ബ്രസീല്‍ ചിലിയെ തോല്‍പിച്ചപ്പോള്‍ പരാഗ്വായെ വീഴ്ത്തി പെറുവും അവസാന നാലില്‍ ഇടംപിടിച്ചു. രണ്ടാം പകുതിയില്‍ 10 പേരായി ചുരുങ്ങിയിട്ടും എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ തോല്‍പ്പിച്ചാണ് ബ്രസീലിന്റെ മുന്നേറ്റം. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍ ആയ ബ്രസീല്‍ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായ ചിലിക്കെതിരേ ഏറെ വിയര്‍പ്പൊഴുക്കിയാണ്‌ള ജയം നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ റോബര്‍ട്ടോ […]

സന്നാഹങ്ങള്‍ എല്ലാമൊരുക്കി ബ്രസീലും ചിലിയും; നെയ്മറും സാഞ്ചസും തിരിച്ചെത്തും

യൂറോ കപ്പ് ആരവങ്ങള്‍ക്കിടെ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലേക്ക്. ലാറ്റിനമേരിക്കന്‍ വന്‍കരയുടെ ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ പുലര്‍ച്ചെ കിക്കോഫാാകുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് എതിരാളികള്‍ മുന്‍ ചാമ്പ്യന്മാരായ ചിലി. പുലര്‍ച്ചെ 5:30-നാണ് ഈ സൂപ്പര്‍ പോരാട്ടം. അതിനു മുമ്പേ ആദ്യ മത്സരത്തില്‍ പുലര്‍ച്ചെ 2:30-ന് പെറുവും പരാഗ്വായും െകാമ്പുകോര്‍ക്കും. ചിലിയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ തിരിച്ചു വരവിന് കൂടിയാകും മത്സരം സാക്ഷ്യം വഹിക്കുക. അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ച നെയ്മറും, പരുക്കുമൂലം […]

അഴിമതി ആരോപണം; ഇരുപത് മില്ല്യണ്‍ കൊവാക്‌സിന്‍ വാങ്ങാനുള്ള കരാര്‍ നിര്‍ത്തിവെച്ച് ബ്രസീല്‍

ഇരുപത് മില്ല്യണ്‍ കൊവാക്‌സിന്‍ വാങ്ങാനുള്ള കരാര്‍ നിര്‍ത്തിവെച്ച് ബ്രസീല്‍. ഭാരത് ബയോടെക്കിന്റെ കൊവിഡ് 19 വാക്‌സിന്‍ കൊവാക്‌സിന്റെ 20 മില്ല്യണ്‍ ഡോസ് വാങ്ങാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ കരാറാണ് താല്ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ടത്. കരാറില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൊവാക്‌സിന്‍ വാങ്ങുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് ബ്രസീല്‍ പിന്‍വാങ്ങിയത്. കൊവാക്‌സിന്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നത് ബ്രസീലില്‍ വന്‍ വിവാദം ഉര്‍ത്തിയിരുന്നു. തുടര്‍ന്ന് ബ്രസീല്‍ അറ്റോര്‍ണി ജനറല്‍ കരാറുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് […]

എല്ലാം ശരിയായാല്‍ കോപ്പയില്‍ സ്വപ്‌ന ഫൈനല്‍; പിന്നെ യൂറോ ഒക്കെയെന്ത്?

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. ലോക ഫുട്‌ബോളിനെ മയക്കുന്ന സ്വപ്‌ന ഫൈനലിന് കളമൊരുക്കുന്ന തരത്തിലാണ് ഇക്കുറി കാര്യങ്ങള്‍. ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ ബ്രസീല്‍ മുന്‍ ചാമ്പ്യന്മാരായ ചിലിയെ നേരിടുമ്പോള്‍ ഏറ്റവും കൂടുതല്‍ കോപ്പ നേടിയ അര്‍ജന്റീനയ്ക്ക് ഇക്വഡോറാണ് എതിരാളികള്‍. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പിച്ചാണ് അര്‍ജന്റീന ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ഒരു ഗോള്‍ നേടിയും രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കിയും നായകന്‍ ലയണല്‍ മെസിയാണ് ടീമിന്റെ വിജയശില്‍പിയായത്. ക്വാര്‍ട്ടറില്‍ ഇക്വഡോറാണ് […]