Posts in category: Budget 2021
കേരള ചരിത്രത്തിലെ മികച്ച ബജറ്റുകളിലൊന്നാണെന്ന് ശ്രേയാംസ് കുമാര്‍; ‘കര്‍ഷകരെയും പ്രവാസികളെയും മറന്നില്ല’

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ മുഖവും വികസനാത്മക സമീപനവും സമന്വയിച്ച ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എംപി. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്നു എന്നതാണ് തോമസ് ഐസക് അവതരിപ്പിച്ച ഈ ബജറ്റിന്റെ സവിശേഷത. കേരളത്തിന്റെ വികസനക്കുതിപ്പിന് ഇത് ആക്കം കൂട്ടും. കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ബജറ്റുകളിലൊന്നായി ഇതു വിലയിരുത്തപ്പെടുമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. പ്രധാനമായും യുവജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് ഈ ബജറ്റ്. വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങള്‍ […]

‘ഭരണ കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ ധനമന്ത്രിയുടെ ബജറ്റ് രാഷ്ട്രീയ അധാര്‍മികത’, മുല്ലപ്പള്ളി രാമചന്ദ്രന്‍

അഞ്ച് വര്‍ഷം കൊണ്ട് സമസ്തമേഖലകളും ഇടത് സര്‍ക്കാര്‍ തകര്‍ത്തതെന്നും, നിറംപിടിപ്പിച്ച നുണകള്‍ നിരത്തി എല്‍ഡിഎഫിന്റെ പ്രകടനപത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി സഭയില്‍ ചെയ്തതെന്നും ആണ് മുല്ലപ്പള്ളി വിമര്‍ശിച്ചത്. The post ‘ഭരണ കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ ധനമന്ത്രിയുടെ ബജറ്റ് രാഷ്ട്രീയ അധാര്‍മികത’, മുല്ലപ്പള്ളി രാമചന്ദ്രന്‍ appeared first on Reporter Live.

കവിതകള്‍ മാത്രമല്ല, ബജറ്റ് 2021 ചിത്രങ്ങളും വിദ്യാര്‍ഥികളുടേത്; ആ മിടുക്കന്‍മാര്‍ ഇവര്‍

ബജറ്റ് പ്രസംഗത്തിന്റെ ചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൃഷ്ടികളാണെന്ന് മന്ത്രി തോമസ് ഐസക്ക്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി ജീവന്‍, കുടയത്തൂര്‍ ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശ്രീനന്ദന, കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരന്‍ ജഹാന്‍ ജോബി, വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍പിഎസിലെ അമന്‍ ഷസിയ അജയ്, തൃശൂര്‍ എടക്കഴിയൂര്‍ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മര്‍വ, യുഎഇ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീര്‍ എന്നിവരുടെ […]

‘കവിത പിറന്നത് ഈ ഹൈടെക്ക് സ്‌കൂളില്‍’; സര്‍ക്കാരിന് പരിഹാസവുമായി ആര്യാടന്‍ ഷൗക്കത്ത്

മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ ചൊല്ലിയ കവിത എഴുതിയ സ്‌നേഹ പഠിക്കുന്ന കുഴല്‍മന്ദം സ്‌കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് ആര്യാടന്‍ ഷൗക്കത്ത്. ഷീറ്റ് വച്ച് മറച്ച കുഴല്‍മന്ദം ജിഎച്ച്എസ് സ്‌കൂളിന്റെ ഒരു ഭാഗത്തെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷൗക്കത്ത് സര്‍ക്കാരിന്റെ ‘ഹൈടെക് സ്‌കൂള്‍ പദ്ധതി’യെ പരിഹസിക്കുന്നത്. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന കുഴല്‍മന്ദം സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. സ്‌കൂളിനു വേണ്ടി സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. സ്‌കൂളിന് ഒരു സ്ഥിരം കെട്ടിടമാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്. കവിത […]

ആരാണ് ഐസകിന്റെ ബജറ്റ് കവിത എഴുതിയ സ്‌നേഹ; എട്ടാംക്ലാസുകാരിക്ക് പറയാനുള്ളത് ഇത്രമാത്രം

‘എന്നും ഇരുട്ടു മാത്രമാവണമെന്നില്ല, നേരം പുലരുകയുംസൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയുംകനിവാര്‍ന്ന പൂക്കള്‍ വിരിയുകയുംവെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.നമ്മള്‍ കൊറോണയ്‌ക്കെതിരെ പോരാടിവിജയിക്കുകയുംആനന്ദം നിറഞ്ഞ പുലരിയെ തിരികെഎത്തിക്കുകയും ചെയ്യും.’…… പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. എട്ടാംക്ലാസുകാരി സ്‌നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ ഈ കൊച്ചുമിടുക്കിയെ തിരയുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ചെറുപ്പം മുതല്‍ തന്നെ കവിതയിലും കഥയിലുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സ്‌നേഹ സ്‌കൂളില്‍ കോവിഡ് കാലത്ത് കുട്ടികളുടെ […]

സ്തീകൾക്കെതിരായ അക്രമങ്ങൾ തടയാൻ പുതിയ കാമ്പയിൻ പ്രഖ്യാപിച്ചു ധനമന്ത്രി തോമസ് ഐസക്

സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ 25 ശതമാനത്തോളം കുറവ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കാമ്പയിനുള്ളത്. The post സ്തീകൾക്കെതിരായ അക്രമങ്ങൾ തടയാൻ പുതിയ കാമ്പയിൻ പ്രഖ്യാപിച്ചു ധനമന്ത്രി തോമസ് ഐസക് appeared first on Reporter Live.

ആശാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്; അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവ്

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ തുച്ഛമായ അലവന്‍സില്‍ പ്രവര്‍ത്തിച്ച ആശാ പ്രവര്‍ത്തകര്‍ക്ക് 1000 രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. The post ആശാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്; അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവ് appeared first on Reporter Live.

കെഎം മാണിയെ കടത്തി വെട്ടി തോമസ് ഐസക്; 3 മണിക്കൂര്‍ പിന്നിട്ട് റെക്കോര്‍ഡ് ബജറ്റ് അവതരണം

ബജറ്റ് അവതരണത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി തോമസ് ഐസക്. 2 മണിക്കൂര്‍ 55 മിനിറ്റായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണമെങ്കില്‍ തോമസ് ഐസകിന്റെ ബജറ്റ് 3 മണിക്കൂര്‍ പിന്നിട്ടു. കേരള ചരിത്രത്തിലെ തന്നെ ഏറ്റഴും നീളമുള്ള ബജറ്റ് പ്രസംഗമാണ് തോമസ് ഐസകിന്റേത്. ഇന്ന് രാവിലെ 9 നാണ് സംസ്ഥാന ബജറ്റ് അവതരണം തുടങ്ങിയത്. ഈ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കുന്നത്. പാലക്കാട് കുഴല്‍മന്ദം […]

വനിതാ- പട്ടിക ജാതി സംവിധായകർക്കും നാടക കലാകാരന്മാർക്കും പ്രോത്സാഹനമായി ധനസഹായം; കൊച്ചി കടവന്തറയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ കേന്ദ്രം ആരംഭിക്കും

കൊച്ചി കടവന്തറയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ കേന്ദ്രം ആരംഭിക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു. The post വനിതാ- പട്ടിക ജാതി സംവിധായകർക്കും നാടക കലാകാരന്മാർക്കും പ്രോത്സാഹനമായി ധനസഹായം; കൊച്ചി കടവന്തറയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ കേന്ദ്രം ആരംഭിക്കും appeared first on Reporter Live.

റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ; ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍

ആരോഗ്യമേഖലയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി കേരള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലൂടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം സര്‍ക്കാര്‍ നല്‍കും. കഴിഞ്ഞ 2 വര്‍ഷം 16.2 ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ പരിരക്ഷ നല്‍കി. 941 കോടി രൂപ ചെലവഴിച്ച് 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയതിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് […]