Posts in category: Cinema Theatre
വിജയ്‌യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ്

നീണ്ട ഇടവേള കഴിഞ്ഞു ഏതാണ്ട് 309 ദിവസങ്ങൾക്കുശേഷം. കേരളത്തിലെ തിയേറ്ററുകൾ നാളെ ജനുവരി 13ന് തുറക്കുന്നു. ആദ്യ സിനിമയായി വിജയ് യുടെ മാസ്റ്റർ എത്തുമ്പോൾ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ 2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാം. പുതിയ ദൃശ്യാനുഭവത്തെ കുറിച്ച് തിയേറ്റർ ഉടമ ലിന്റോ ഡേവിസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. The post വിജയ്‌യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ് appeared […]

‘തീയറ്ററിൽ എന്തിന് ഗ്യാപ്പിൽ ഇരിക്കണം’; സർക്കാർ തീരുമാനത്തെ സംശയിച്ച് കുറിപ്പ്; എല്ലാം പ്രഹസനമെന്ന് കമന്റ്‌

കേരളത്തിലെ സിനിമ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയായിരുന്നു തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തീയറ്ററുകൾ തുറക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുളള ചില ചോദ്യങ്ങൾ ബി എൻ ഷജീർ ഷാ ഉന്നയിക്കുന്നത്. കുറിപ്പ് വായിക്കാംസിനിമാ തിയറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തുറക്കുവാൻ സർക്കാർ തീരുമാനം ആയി…എന്നാൽ ഒരു ചെറിയ […]

മാസ്റ്റർ റിലീസ് 13 ന്; ‘സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് 6 കോടിക്ക്’: ലിസ്റ്റിൻ സ്റ്റീഫൻ

വിജയ് ചിത്രം മാസ്റ്റർ പതിമൂന്നിന് തന്നെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നു. അതെ സമയം കേരളത്തിലെ തീയറ്ററുകയിൽ ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രാൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തീയറ്ററുകയിൽ നിന്നും നാല് കോടിയ്ക്ക് […]

മമ്മൂട്ടിയുടെ ‘വൺ’ ഫെബ്രുവരിയിൽ; റിലീസിന് ഒരുങ്ങി 11 സിനിമകൾ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗിതത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എൺപതോളം സിനിമകളായിരുന്നു ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറായത് . പതിനൊന്ന്സിനിമകളുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. ഇവയിൽ ചെറിയ സിനിമകളും ഉൾപ്പെടുന്നു. അതെ സമയം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി […]

‘തീയറ്ററുകളില്‍ വീണ്ടും കാഴ്ചവസന്തം വിടരട്ടെ’; മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് മോഹന്‍ലാലും മഞ്ജുവും പൃഥ്വിയും

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മുഖ്യമന്ത്രിയ്ക്ക് സ്നേഹാദരങ്ങൾ അറിയിച്ചത്. The post ‘തീയറ്ററുകളില്‍ വീണ്ടും കാഴ്ചവസന്തം വിടരട്ടെ’; മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് മോഹന്‍ലാലും മഞ്ജുവും പൃഥ്വിയും appeared first on Reporter Live.

സംസ്ഥാനത്ത് തീയറ്റര്‍ തുറക്കില്ല; തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറക്കുന്നത് ശരിയല്ലെന്ന് ദിലീപ്

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കില്ല. ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര […]

ഉപാധികള്‍ അംഗീകരിക്കാതെ സിനിമ നല്‍കില്ല; തീരുമാനത്തില്‍ ഉറച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും

സര്‍ക്കാരിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് നിര്‍മ്മാതാക്കളും, വിതരണക്കാരും. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം എടുത്തത്. നാളെ ഫിലിം ചേംബര്‍ വിളിച്ച സംയുക്ത യോഗത്തില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കും. പതിമൂന്നാം തീയതി വിജയ് സിനിമ ‘മാസ്റ്റര്‍’ റിലീസ് ചെയ്യാനാണ് തീയറ്റര്‍ ഉടമകളുടെ ഒരു വിഭാഗത്തിന് തീരുമാനമെന്നും സൂചനയുണ്ട്. ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക […]

പ്രണവിന്റെ ‘ഹൃദയം’ തീയറ്ററില്‍ തന്നെ, ഒടിടിയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം

മാര്‍ഗനിര്‍ദ്ദേശങ്ങളോടെ സംസ്ഥാനത്ത്‌ തീയറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ നിരവധി ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നാകനാവുന്ന ‘ഹൃദയത്തിന്’ നിരവധി ഒടിടി ഓഫറുകള്‍ വന്നെങ്കിലും തന്റെ സിനിമകള്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറയുന്നത്. ഹൃദയത്തിന് പുറമെ അജു വര്‍ഗ്ഗീസ് നായകനായ ‘സാജന്‍ ബേക്കറിയും’ വിശാഖാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം, അജു വര്‍ഗീസ് നായകനാകുന്ന സാജന്‍ ബേക്കറി എന്നിങ്ങനെ എന്റെ രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം ഷൂട്ടിങ് […]

സര്‍ക്കാര്‍ അനുമതി; തമിഴ്‌നാട് തിയറ്ററുകളില്‍ ഇനി പൂര്‍ണ്ണ പ്രവേശനം

കൊവിഡ് മാനദണ്ഡങ്ങൾ പ്രമാണിച്ചായിരുന്നു തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. തിയറ്ററുകളിൽ 50 ശതമാനം മാത്രമായിരുന്നു പ്രവേശനാനുമതി. The post സര്‍ക്കാര്‍ അനുമതി; തമിഴ്‌നാട് തിയറ്ററുകളില്‍ ഇനി പൂര്‍ണ്ണ പ്രവേശനം appeared first on Reporter Live.

തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍, തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

കൊച്ചി: തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് പ്രതിസന്ധി തുടരുന്നെന്ന് റിപ്പോര്‍ട്ട്. തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ ന്ിലപാട്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച് ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കര്‍ പറഞ്ഞു. ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് […]