Posts in category: CM Pinarayi Vijayan
‘സര്‍ക്കാര്‍ തീരുമാനം ബിജെപിയുമായുള്ള ചങ്ങാത്തത്തില്‍’; ഉമ്മന്‍ ചാണ്ടി; ‘ഇത്രയും നാള്‍ നിങ്ങളുടെ കൈക്ക് ആര് പിടിച്ചു?’

സോളാര്‍ സംരംഭകയുടെ പീഡനപരാതി സംസ്ഥാന സര്‍ക്കാരിന് വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഭരിക്കുന്ന കക്ഷിയുമായുണ്ടാക്കിയ ചങ്ങാത്തത്തിന്റെ ഭാഗമാണ്. അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തിയത്. ഹൈക്കോടതിക്കെതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീലുപോയില്ല? ഈ സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചു. എന്തുകൊണ്ട് ജാമ്യമില്ലാ വ്യവസ്ഥ വെച്ചുകൊണ്ടുള്ള കേസെടുത്തിട്ട് ഒരു നിയമനടപടിക്കും പോകാതിരുന്നൂ ഞങ്ങള്‍. സര്‍ക്കാരിന്‍ പൂര്‍ണ […]

‘ലാവ്‌ലിന്‍ കേസില്‍ പിണറായി ജുഡീഷ്യറിയെ അട്ടിമറിച്ചു’; ജോസഫ് വാഴയ്ക്കന്‍

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ നീതി ന്യായവ്യവസ്ഥയെ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത രീതിയിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നതെന്ന് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു. ലാവ്‌ലിന്‍ കമ്പനിയേയും വൈസ് പ്രസിഡന്റിനേയും മാറ്റി നിര്‍ത്തി കേസ് വിഭജിച്ചതോടെ കേസ് മുന്നോട്ടുപോകാത്ത അവസ്ഥയായി. പിണറായി വിജയനെ ആ കേസില്‍ സഹായിച്ച പ്രധാനപ്പെട്ട വ്യക്തികളെല്ലാം കേരളത്തിലെ അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി ഇങ്ങനെ ഒരുപാട് പോസ്റ്റുകളില്‍ ഇരിപ്പുണ്ട്. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റാന്‍ ഉടക്ക് […]

‘അഞ്ച് വര്‍ഷം ഇരുന്നിട്ട് ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ?’; സര്‍ക്കാര്‍ നീക്കത്തെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഢനക്കേസ് സിബിഐ വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ അഞ്ച് വര്‍ഷമുണ്ടായിട്ടും നടപടി എടുത്തില്ല. എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ബാക്കി മറുപടികള്‍ താന്‍ നാളെ പറയുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. അഞ്ച് കൊല്ലം അവര് അധികാരത്തിലിരുന്ന സമയത്ത് നടപടിയെടുക്കാന്‍ സാധിക്കാത്തതാണ്. അഞ്ച് വര്‍ഷം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? […]

‘പ്രവാസി പ്രശ്നങ്ങള്‍ പരിഹരിക്കും’; ഏകജാലക സംവിധാനം പരിഗണനയിലെന്ന് മുഖ്യമന്ത്രി

പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികളുമായി മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ആശയവിനിമയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി നാട്ടിലെ പദ്ധതികളില്‍ പ്രവാസികള്‍ക്ക് സഹകരിക്കാന്‍ കഴിയും. നാടും പ്രവാസികളുമായുള്ള ബന്ധം ഇതിലൂടെ ശക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ക്ക് 15 ഏക്കര്‍ എന്ന സ്ഥലപരിധി തടസ്സമായി വരില്ല. ഇക്കാര്യത്തില്‍ ആവശ്യമായ ഇളവിന്റെ കാര്യം […]

‘ഇടതുഭരണം അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം’; ചെന്നിത്തല

ഇടതു ഭരണം അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേയുള്ളെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ജനപക്ഷത്തു നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് ഈ അഞ്ചുവര്‍ഷവും ഞങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. പിന്തുണയ്‌ക്കേണ്ടതിനെ പിന്തുണച്ചു. സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കുകയോ എല്ലാത്തിനെയും കണ്ണുമടച്ച് എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഭരണ പക്ഷത്തിന്റെ ചെയ്തികള്‍ക്കു നേരെ 24 മണിക്കൂറും തുറന്നു വച്ച കണ്ണുകളായിട്ടാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സൂക്ഷമായി പിന്തുടര്‍ന്നിരുന്നതിനാലാണ് ചരിത്രത്തിലുണ്ടാകാത്ത വിധം […]

സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഗെലോട്ടിന്റെ പ്രസംഗം; വെള്ളം ചേര്‍ക്കാതെ പരിഭാഷപ്പെടുത്തി ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയും ഇഡിയും ഉള്‍പ്പെടെയുള്ള ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും ആരോപണങ്ങളെ നേരിട്ടത്. കേരളത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ആയുധമാക്കുന്ന നിലപാടാണ് യുഡിഎഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ ചുമതലയുമായെത്തിയ എഐസിസി നിരീക്ഷകനും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് നടത്തിയ പ്രസ്താവന പ്രതിപക്ഷ നേതാവിന് തിരിച്ചടിയായിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് […]

തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ ഉമ്മന്‍ ചാണ്ടി മോഡല്‍ ജനസമ്പര്‍ക്കം; ‘സാന്ത്വനസ്പര്‍ശ’വുമായി മന്ത്രിമാര്‍ ജില്ലകളിലേക്ക്; ‘പെട്ടെന്ന് പരിഹാരം’

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ മന്ത്രിമാരെ അണി നിരത്തി സംസ്ഥാന സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണുന്നുണ്ട്. […]

മനോരമ ലേഖകന്‍ ‘ഇടപെട്ടു’; ഷാഫി കത്തുനല്‍കി; ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ 50-ാം വാര്‍ഷികത്തിന് നിയമസഭയുടെ ആദരം

നിയമസഭാ സാമാജികത്വത്തില്‍ അമ്പത് വര്‍ഷം തികയ്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അനുമോദനം നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെന്നും വൈകിയെന്നും വിമര്‍ശനം. അവസാന ദിവസം പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്തുനല്‍കിയതിന് ശേഷമാണ് അനുമോദനമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ ലേഖകന്‍ സുജിത്ത് നായര്‍ രംഗത്തെത്തി. 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിനമാണ് വെള്ളിയാഴ്ച്ചയെന്നും ബോധപൂര്‍വമല്ലാതെ വിട്ടു പോയതാണ് എങ്കില്‍ ഈ ഒരു ദിവസം കൂടിയേ അതിനുള്ളൂവെന്നും വ്യക്തമാക്കി മനോരമ ലേഖകന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ […]

‘ജനങ്ങളുടെ അംഗീകാരം നേടി കര്‍മ്മനിരതനായി’; ഉമ്മന്‍ ചാണ്ടിയുടെ നേട്ടം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അപൂര്‍വ്വമെന്ന് മുഖ്യമന്ത്രി

നിയമസഭാ സാമാജികത്വത്തില്‍ അര നൂറ്റാണ്ട് തികച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് ആദരമര്‍പ്പിച്ച് നിയമസഭ. ജനങ്ങള്‍ക്കിടയില്‍ സവിശേഷവും അപൂര്‍വ്വവുമായ ഒരു ലഹരിയോടെ ജീവിക്കുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി ഒരു പാഠപുസ്തകം പോലെ പഠനാര്‍ഹമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനപ്രാതിനിധ്യത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും മടുപ്പില്ലാതെ പൊതുജീവിതത്തില്‍ വിസ്മയം തീര്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് സഭയുടെ അഭിവാദനങ്ങള്‍, അനുമോദനങ്ങള്‍ അറിയിക്കുന്നു. പി ശ്രീരാമകൃഷ്ണന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ അപൂര്‍വ്വ നേട്ടമാണ് ഉമ്മന്‍ ചാണ്ടി സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. […]

‘ഷെഫീക്കിന്റെ ചികിത്സ വൈകിപ്പിച്ച ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണം’; സംഭവങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയെന്ന് നിപുണ്‍ ചെറിയാന്‍

റിമാന്‍ഡ് പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍. ഷഫീഖ് ‘ഫിക്‌സ്’ പോലെയുള്ള ലക്ഷണങ്ങള്‍ കാണിച്ച് തല തല്ലി നിലത്തുവീണതിന് ആ സമയത്ത് കാക്കനാട് ബോര്‍സ്റ്റല്‍ ജയിലിലുണ്ടായിരുന്ന താന്‍ ദൃക്‌സാക്ഷിയാണെന്ന് നിപുണ്‍ ചെറിയാന്‍ പറഞ്ഞു. പ്രഥമ ശുശ്രൂഷ നല്‍കിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളായിരുന്നു. ജയില്‍ അധികൃതര്‍ സെല്ലിലേക്ക് എത്തിയിട്ടും, ഷഫീഖിന്റെ കൈയില്‍ ‘താക്കോല്‍’ വെയ്ക്കുന്ന രീതികള്‍ ആണ് ചെയ്തതെന്നും നിപുണ്‍ ചെറിയാന്‍ ചൂണ്ടിക്കാട്ടി. […]