വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്റിന്റെ പച്ചക്കൊടി. The post ‘ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും’; എ കെ ആന്റണി പ്രചാരണത്തില്‍ സജീവമാകുമെന്ന് ഹൈക്കമാന്‍ഡ് appeared first on Reporter Live.
കോണ്‍ഗ്രസില്‍ നേതൃപ്രശ്നമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ക്ലോസ് എന്‍കൗണ്ടറിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നോ എന്ന ചോദ്യത്തിന് യുഡിഎഫ് അധികാരത്തില്‍ വരിക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഞാന്‍ രണ്ട് വര്‍ഷം മുഖ്യമന്ത്രിയായ ആളാണ്. എനിക്ക് 50 വര്‍ഷം എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം തന്നിട്ടുള്ളതാണ്. ഈ അവസരത്തില്‍ ഒരു പരിപാടിയും പദ്ധതിയോടെയല്ല. ഒരു കാര്യം ഞാന്‍ പറയാം, കേരളത്തില്‍ നേതൃപ്രശ്നം സംബന്ധിച്ച് ഒരു […]
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനവ്യൂഹം തടഞ്ഞ് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരിച്ച് കൈകാര്യം ചെയ്യുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. എംഎല്‍എയുടെ പി എ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് രാത്രി ചവറ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഷിബുവിന്റെ പ്രതികരണം. എന്‍കെ പ്രേമചന്ദ്രന് എംപി, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, […]
പാറ്റ്ന: ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വലിയ സമ്മര്ദ്ദമനുഭവിക്കുന്നുവെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ വികസനത്തിന് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നതിന് നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങിവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഈ വിഷയത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് അജിത് ശര്‍മ്മയുടെ പ്രസ്താവന. ഈ രീതിയില്‍ പ്രതികരിക്കുന്നയാളായി അറിയപ്പെടുന്ന വ്യക്തിയല്ല നിതീഷ് കുമാര്‍. അദ്ദേഹം എന്‍ഡിഎയില്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. […]
ഉത്തര്‍പ്രദേശിലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവേ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷ പാര്‍ട്ടികളും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ തങ്ങളെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രതിപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് സജീവ പ്രവര്‍ത്തനം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. കോണ്‍ഗ്രസും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മെഗാ പരിപാടികള്‍ക്കാണ് നീക്കങ്ങള്‍ ആരംഭിച്ചത്. ഇങ്ങനെയൊക്കെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും ഏത് പ്രതിപക്ഷ പാര്‍ട്ടിക്കായിരിക്കും ബിജെപി […]
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുന്ന ജയപരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്തിനാണെന്നും വടകര സീറ്റ് ആര്‍എംപിക്ക് നല്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. The post ‘വടകരയില്‍ ആര്‍എംപിയാണെന്ന് ഉറപ്പിച്ചിട്ടില്ല’; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബന്ധം ഗുണം ചെയ്തു: കെ മുരളീധരന് appeared first on Reporter Live.
മലപ്പുറം: മന്ത്രി കെടി ജലീല്‍ പ്രതിനീധികരിക്കുന്ന തവനൂര്‍ മണ്ഡലത്തില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ആലോചനകള്‍ സജീവം. ജലീലിനെതിരെ ഷൗക്കത്തിനെ പോലൊരു നേതാവ് മത്സരത്തിനിറങ്ങിയാല്‍ അന്തരീക്ഷം മാറുമെന്ന വിലയിരുത്തലിലാണ് ഇത്. ഷൗക്കത്ത് അല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി മത്സരിക്കും. നിലമ്പൂരില്‍ ഡിസിസി അദ്ധ്യക്ഷന്‍ അഡ്വ വിവി പ്രകാശ് മത്സരിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചിലും യുഡിഎഫ് ആണ് വിജയിച്ചത്. എന്നാല്‍ നിലമ്പൂര്‍ നഗരസഭയാണ് കൈവിട്ടത്. നഗരസഭയില്‍ മികച്ച […]
ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന പ്രസ്താവനയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയ്ക്ക് വക്കീല്‍ നോട്ടീസ്. ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും പീറ കടലാസിന്റെ വില പോലും നോട്ടീസിന് കല്പിക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പ്രതികരിച്ചു. ‘ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണ്’ എന്ന വാചകം റിജില്‍ ആവര്‍ത്തിച്ചു. “ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീല്‍ […]
വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലി. പ്രക്ഷോഭ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചത് കമല്‍നാഥ് തന്നെയായിരുന്നു. ചിന്ദ്വാര ഭാഗത്ത് നടന്ന പ്രക്ഷോഭത്തിലായിരുന്നു കമല്‍നാഥ് പങ്കെടുത്തത്. ദിഗ്വിജയ് സിംഗും മറ്റൊരു ഭാഗത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. റാലിയില്‍ കമല്‍നാഥ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കാര്‍ഷിക നിയമം നടപ്പിലാക്കിയതിന് പിന്നാലെ കര്‍ഷകരുടെ വിപണി സാധ്യതകള്‍ ഇല്ലാതായെന്നും മിനിമം താങ്ങുവില ലഭിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇതിനകം നിരവധി […]
കോണ്‍ഗ്രസ്: കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരുക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആദ്യ ടേമില്‍ ഉമ്മന്‍ ചാണ്ടിക്കും രണ്ടാം ടേമില്‍ ചെന്നിത്തലയ്ക്കും വീതംവെച്ച് നല്കുന്ന കാര്യമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുള്ളത്. എന്നാല്‍, ഇതിനോട് ഹൈക്കമാന്‍ഡ് […]