Posts in category: Copa America
മഹാസമുദ്രങ്ങള്‍ക്കപ്പുറം നിന്ന് കേരളത്തിന്റെ ഫുട്‌ബോള്‍ ഭ്രമത്തില്‍ ‘ഇഷ്ടം കൂടി’ അര്‍ജന്റീന

കളര്‍ ടി.വി. വന്ന ശേഷം കേരളം കണ്ട ആദ്യ ലോകകപ്പ് 1986-ലെ ആണെന്നും അന്ന് നേടിയ ലോകകപ്പ് കിരീടമാണ് അര്‍ജന്റീന ആരാധകര്‍ക്ക് ഇന്നും ആഘോഷിക്കാനുള്ളതെന്നും ഒരാഴ്ച മുമ്പ് വരെ മറ്റു ടീമുകളുടെ ആരാധകര്‍ പരിഹസിച്ചിരുന്നതാണ്. എന്നാല്‍ ആ പരിഹാസങ്ങള്‍ക്കു മറുപടിയെന്നോണം ഇക്കുറി കോപ്പാ അമേരിക്ക കിരീടം അര്‍ജന്റീന നേടിയപ്പോള്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു കേരളത്തിലെ അര്‍ജന്റീന ആരാധകര്‍. 28 വര്‍ഷത്തിനു ശേഷം ഒരു രാജ്യാന്തര കിരീടം സ്വന്തം മണ്ണിലേക്ക് എത്തിയപ്പോള്‍ ബ്യൂണേഴ്‌സ് ഐറിസിലെയും റൊസാരിയോ തെരുവിലെയും ആരാധകര്‍ നടത്തിയ […]

‘ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ മറ്റാരും കൊതിക്കേണ്ട’; ഏഴാം തവണയും മെസി അത് നേടുമെന്ന് കോമാന്‍

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി തന്നെ സ്വന്തമാക്കുമെന്നു ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തെ മികച്ച പ്രകടനം നോക്കിയാണ് പുരസ്‌കാരം നല്‍കുന്നതെങ്കില്‍ മെസിക്കു മുകളില്‍ നില്‍ക്കാന്‍ മറ്റാരുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”ഇക്കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്നു മെസി. പലപ്പോഴും ലോകത്തെ മികച്ച താരം താന്‍ തന്നെയാണെന്നു തെളിയിക്കുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായി. കോപ്പാ അമേരിക്ക കിരീടവും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടിയതോടെ ബാലണ്‍ ഡി […]

കോപ്പയിലെ വിജയഗോള്‍ യാദൃശ്ചികമല്ല; എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തു നടപ്പാക്കിയതെന്ന് അര്‍ജന്റീനയുടെ ‘മാലാഖ’

28 വര്‍ഷത്തെ കാത്തിരുപ്പിന് അറുതി വരുത്തി ബദ്ധവൈരികളായ ബ്രസീലിനെ തോല്‍പിച്ച് അര്‍ജന്റീന കോപ്പാ അമേരിക്ക കിരീടം നേടിയിട്ട് ഇന്ന് ഒരാഴ്ച പൂര്‍ത്തിയായി. വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. കളിയുടെ ഒഴുക്കിനു വിപരീതമായി മത്സരത്തിന്റെ 22-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് വിജയഗോള്‍ നേടിയത്. ബ്രസീല്‍ പ്രതിരോധ നിരയെ ഒട്ടാകെ അമ്പരപ്പിച്ചു മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസായിരുന്നു ഗോളില്‍ കലാശിച്ചത്. ഫൈനല്‍ വിജയത്തിന് ശേഷം ഫുട്‌ബോള്‍ ആരാധകര്‍ ഏറെ […]

മെസിയുടെ കോപ്പാ അമേരിക്ക ചിത്രത്തിന് രണ്ടു കോടി ലൈക്ക്; സോഷ്യല്‍ മീഡിയ റെക്കോഡും സ്വന്തമാക്കി അര്‍ജന്റീന്‍ ഇതിഹാസം

രണ്ടു തവണ വഴുതിപ്പോയ കോപ്പാ അമേരിക്ക കിരീടം ഇതിഹാസ താരം ലയണല്‍ മെസി കൈപ്പിടിയിലൊതുക്കിയിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ മറ്റൊരു റെക്കോഡ് കൂടി തകര്‍ത്തിരിക്കുകയാണ് താരം. ഇത്തവണ പക്ഷേ നേട്ടം ഫുട്‌ബോള്‍ കളത്തിനു പുറത്തുനിന്നാണ് അദ്ദേഹത്തെ തേടിയെത്തിയത്. കോപ്പാ അമേരിക്ക കിരീടവുമായി നില്‍ക്കുന്ന തന്റെ ഇന്‍സ്റ്റാഗ്രാം ചിത്രമാണ് മെസിക്ക് നേട്ടം സമ്മാനിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്‌പോര്‍ട്‌സ് താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിക്കുന്ന റെക്കോഡ് ലൈക്കുകളാണ് മെസിയുടെ ചിത്രത്തിന് ലഭിച്ചത്. ഇതുവരെ 20,034,807 പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിലും മെസി […]

ആരാണ് കേമന്മാര്‍ എന്നറിയണം; അര്‍ജന്റീനയും ഇറ്റലിയും സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടിയേക്കും

യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും ഫുട്‌ബോള്‍ രാജാക്കന്മാരില്‍ ആരാണ് കേമന്മാര്‍ എന്നറിയാന്‍ മത്സരം ഒരുങ്ങുന്നു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെയും കോപ്പാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയെയും പങ്കെടുപ്പിച്ച് സൂപ്പര്‍ കപ്പ് നടത്തണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മിബോള്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ യുവേഫയ്ക്ക് കത്തയച്ചു. 2022 ഖത്തര്‍ ലോകകപ്പിനു മുന്നോടിയായി സൂപ്പര്‍ കപ്പ് നടത്താനാണ് തീരുമാനം. ക്ലബ്ബ് ഫുട്ബോള്‍ ഷെഡ്യൂളിനെ ബാധിക്കാതെയും കോവിഡ് സാഹചര്യം പരിഗണിച്ചുമൊക്കെയായിരിക്കും സമയം നിശ്ചയിക്കുക. നേരത്തെ ഓരോ ഭൂഖണ്ഡത്തിലെയും ഫുട്‌ബോള്‍ ചാമ്പ്യന്മാരെ […]

റൊണാള്‍ഡോയും എംബാപ്പെയും ‘ഓട്ടം മതിയാക്കി’, മെസിക്ക് എതിരാളികളേയില്ല; ഏഴാമതും ബാലണ്‍ ഡി ഓര്‍ തേടിയെത്തിയേക്കും

ഒടുവില്‍ അര്‍ജന്റീന ജഴ്‌സിയില്‍ ലയണല്‍ മെസി ഒരു കിരീടം നേടി. രാജ്യത്തിന്റെ 28 വര്‍ഷത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച് ബ്രസീലിയന്‍ മണ്ണില്‍ ആതിഥേയരെ തോല്‍പിച്ച് കോപ്പാ അമേരിക്ക കിരീടം മെസിയും സംഘവും നേടി. ഇതോടെ രാജ്യത്തിനായി ഒരു കപ്പ് ഉണ്ടോ എന്ന വിമര്‍ശകരുടെ വിലാപത്തിനും മെസി മറുപടി നല്‍കിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന വിമര്‍ശകര്‍ക്കായി മെസി നല്‍കാന്‍ തയാറെടുക്കുന്നത് ഏഴാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള താരമാണ് മെസി, […]

ഒരു മുഴം മുമ്പേ എറിഞ്ഞ് സിമിയോണി; കോപ്പയിലെ അര്‍ജന്റീനയുടെ ഹീറോ ഇനി അത്‌ലറ്റിക്കോ മാഡ്രിഡില്‍

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ 28 വര്‍ഷം നീണ്ട കാത്തിരുപ്പ് അവസാനിപ്പിച്ച് അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ആ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു മധ്യനിരയില്‍ അധ്വാനിച്ചു കളിച്ച റോഡ്രിഗോ ഡി പോള്‍. സ്വന്തം ഹാഫില്‍ നിന്ന് ബ്രസീല്‍ പ്രതിരോധത്തെ അമ്പരപ്പിച്ചു ഡി പോള്‍ നല്‍കിയ ലോങ് ഡയഗണല്‍ ക്രോസാണ് വിജയഗോള്‍ നേടാന്‍ എയഞ്ചല്‍ ഡി മരിയയെ സഹായിച്ചത്. മത്സരത്തില്‍ മിന്നുന്ന ഫോമിലായിരുന്ന ഡി പോള്‍ അവസാന മിനിറ്റുകളില്‍ നായകന്‍ ലയണല്‍ മെസിക്കും ഗോളവസരമൊരുക്കിയിരുന്നു. എന്നാല്‍ മെസിയുടെ ഫസ്റ്റ് […]

ലയണൽ സെബാസ്റ്റ്യൻ സ്കലോണി അഥവാ ഐന്ദ്രജാലികൻ

2018 ലെ റഷ്യൻ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്താകുമ്പോൾ അർജന്റൈൻ ഫുട്ബോൾ വലിയൊരു പ്രതിസന്ധിയിൽപ്പെട്ടു. കോച്ച് യോർഹെ സാംപോളിയെ മാനേജ്മെന്റ് പുറത്താക്കി. മസ്കരാനോയെ പോലുള്ള ഒരു കൂട്ടം വെറ്ററൻ താരങ്ങൾ കളമൊഴിഞ്ഞു, ആരാധകർക്ക് ടീമിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, അങ്ങനെ അർജന്റൈൻ ഫുട്ബോൾ ആസന്ന മൃതയിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ ഫുട്ബോൾ സംഘടന (AFA) അവസരത്തിനൊത്തുയർന്നു. പുതിയ പരിശീലകനെ കണ്ടെത്തുകയായിരുന്നു ആദ്യ പടി. അധികൃതരുടെ കണ്ണുകൾ യോഗ്യരായ ഒരുപാട് പരിശീലകരിൽ ഉടക്കി. ഡിയേഗോ സിമിയോണി, മൗറിസിയോ പോച്ചെറ്റിനോ, മുൻ […]

”മെസി ഫൈനല്‍ കളിച്ചത് പരുക്കേറ്റ കാലുമായി, നിങ്ങള്‍ക്ക് അവനെ കൂടുതല്‍ സ്‌നേഹിക്കാതിരിക്കാനാകില്ല” വെളിപ്പെടുത്തലുമായി സ്‌കലോണി

28 വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ കോപ്പാ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കിയതിനു പിന്നാലെ ഇതിഹാസ താരം ലയണല്‍ മെസിയെ പുകഴ്ത്തി പരിശീലകന്‍ ലയണല്‍ സ്‌കലോണി രംഗത്ത്. പരുക്കേറ്റ കാലുകളുമായാണ് മെസി ബ്രസീലിനെതിരായ ഫൈനലിന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ”കോപ്പാ അമേരിക്കില്‍ മെസി കളിച്ചതെങ്ങനെയാണെന്നറിഞ്ഞാല്‍ നിങ്ങള്‍ക്കവനെ കൂടുതല്‍ സ്‌നേഹിക്കാതിരിക്കാനാകില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു താരമില്ലാതെ ഈ നേട്ടം കൈവരിക്കാനാകില്ല. ഫൈനലും അതിനു മുമ്പുള്ള മത്സരങ്ങളിലും പൂര്‍ണ ശാരീരിക ക്ഷമതയില്ലാതെയാണ് മെസി കളിച്ചത്”- സ്‌കലോണി പറഞ്ഞു. പരുക്കേറ്റ കാലുകള്‍ എന്നു കോച്ച് പറഞ്ഞെങ്കിലും […]

മാറക്കാന അവര്‍ എങ്ങനെ മറക്കും.. ഒന്നും വിട്ടുകൊടുത്തില്ല; എല്ലാം തൂത്തുവാരി അര്‍ജന്റീന

ഫുട്‌ബോള്‍ ശ്വസിക്കുന്ന രാജ്യമാണ് ബ്രസീലെങ്കില്‍ അവരുടെ വിഖ്യാതമായ കളിമുറ്റമാണ് മാറക്കാന. അവിടെ തങ്ങളുടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ചയ്്ക്ക് അറുതി വരുത്തി അര്‍ജന്റീന കോപ്പാ അമേരിക്ക ചാമ്പ്യന്മാരായത് ഇന്നു പുലര്‍ച്ചെയാണ്. ഏകപക്ഷീയമായ ഒരു ഗോളിനു മാത്രമാണ് അവര്‍ കിരീടം നേടിയതെന്ന് ബ്രസീല്‍ ഫാന്‍സും മറ്റ് വിമര്‍ശകരും ഒളിഞ്ഞും പരിഹസിക്കുമ്പോള്‍ അവര്‍ കാണാതെ പോകുന്ന ചിലതുണ്ട്. കണക്കുകളും കളികളും പ്രകടനങ്ങളും പരിശോധിച്ചാല്‍ ഈ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് അര്‍ജന്റീനയുടേത് മാത്രമാണ്. കളിയുടെ ഏതു മേഖലയെടുത്തു നോക്കിയാലും അവിടെ ഒന്നാമനായി ഒരു […]