Posts in category: corona virus
കൊറോണപ്പേടി; മുപ്പതുകാരന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് എയര്‍പോര്‍ട്ടില്‍ ഒളിച്ചിരുന്നത് മൂന്നു മാസം

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് ഒരാള്‍ വീട്ടില്‍ പോവാതെ എയര്‍പോര്‍ട്ടില്‍ ഒളിച്ചിരുന്നത് മൂന്ന് മാസം. കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദിത്യ ഉദയ് സംിഗ് എന്ന എന്ന 33 കാരനാണ് ചിക്കാഗോയിലെ ഒഹാരൊ എയര്‍പോര്‍ട്ട് അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്ന് മാസം എയര്‍പോര്‍ട്ടില്‍ കഴിച്ചുകൂട്ടിയത്. ഒടുവില്‍ കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസ് പിടയിലാവുകയായിരുന്നു. സെക്യൂരിറ്റി മേഖലകളില്‍ കടന്നു കയറിയെന്നാരോപിച്ചാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് ഇദ്ദേഹം എയര്‍പോര്‍ട്ടില്‍ എത്തിയത്. പിന്നീട് ഇവിടത്തെ സെക്യൂരിറ്റി സോണില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇദ്ദേഹം. എയര്‍പോര്‍ട്ടിലെ […]

രാജ്യത്തെ വാക്‌സിന്‍ വിതരണത്തിന് തുടക്കം; ആദ്യ ലോഡുകള്‍ പുറപ്പെട്ടു; 4.50 കോടി ഡോസ് വാക്‌സിന്‍ വാങ്ങും

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി ആദ്യ ലോഡുകള്‍ പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിന്‍ കൊണ്ട് പോകുന്നത്. നാല് പ്രധാന ഹബുകളിലാണ് ഇന്ന് വാക്‌സിന്‍ എത്തുക. ഈ മാസം ആദ്യമായിരുന്നു കൊവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിനും ഇന്ത്യാ ഡ്രഗ് കണ്‍ട്രോളിന്റെ അനുമതി ലഭിച്ചത്. ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട വാക്‌സിനേഷന്‍ തുടങ്ങുക. 5.60 കോടി ഡോസ് കൊവീഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒരു ഡോസിന് 200 രൂപ നിരക്കില്‍ ഏപ്രില്‍ മാസത്തിലായിരിക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ വാങ്ങുക. […]

‘തീയറ്ററിൽ എന്തിന് ഗ്യാപ്പിൽ ഇരിക്കണം’; സർക്കാർ തീരുമാനത്തെ സംശയിച്ച് കുറിപ്പ്; എല്ലാം പ്രഹസനമെന്ന് കമന്റ്‌

കേരളത്തിലെ സിനിമ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയായിരുന്നു തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തീയറ്ററുകൾ തുറക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുളള ചില ചോദ്യങ്ങൾ ബി എൻ ഷജീർ ഷാ ഉന്നയിക്കുന്നത്. കുറിപ്പ് വായിക്കാംസിനിമാ തിയറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തുറക്കുവാൻ സർക്കാർ തീരുമാനം ആയി…എന്നാൽ ഒരു ചെറിയ […]

അഹാന കൃഷ്ണകുമാറിന് കോവിഡ് നെഗറ്റിവ്‌; ചില മുന്നറിയിപ്പുകൾ പങ്കുവെച്ച് താരം

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അഹാന കൃഷ്ണ. അഹാനയെക്കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. നടിയെ കാണുവാനായി ഒരു അക്രമി വീട്ടിലേയ്ക്കു വന്നതൊക്കെ വലിയ വാർത്തയായിരുന്നു. താൻ കോവിഡ് പോസിറ്റിവ് ആയിരുന്ന വിവരം നേരത്തെ അഹാന സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചിരുന്നു. ഇരുപത് ദിവസത്തെ ക്വാറന്റൈന് ശേഷം താൻ നെഗറ്റീവ് ആയതായി താരം വെളിപ്പെടുത്തുകയാണ്. View this post on Instagram A post shared by Ahaana Krishna (@ahaana_krishna) ആരാധകർക്ക് കോവിഡ് […]

അസുഖമില്ലാത്ത അവസ്ഥയിലല്ലേ കലയ്ക്ക് പ്രസക്തിയെന്ന് പിഷാരടി; കൊവിഡായതിനാല്‍ ചിരിക്കാന്‍ പാടില്ലെന്നുണ്ടോയെന്ന് ധര്‍മജന്‍

കലാകാരന്മാർക്ക് ആശ്വാസം നൽകുന്നതാണ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്‍റെ ഭാഗമായ കലാപരിപാടികളും ആരംഭിയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം. ജനുവരി അഞ്ചുമുതല്‍ നിയന്ത്രണങ്ങളോടെ പരിപാടികൾ നടത്താനാണ് അനിവാദം നൽകിയിരിക്കുന്നത്. ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുക. സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് പ്രമുഖ താരങ്ങളായ രമേശ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും റിപ്പോർട്ടർ ലൈവിനോട് സംസാരിച്ചു. രമേശ് പിഷാരടിയുടെ വാക്കുകൾ ആളുകൾക്ക് അസുഖമില്ലാത്ത സമയത്താണ് കലയ്ക്കും കലാകാരന്മാർക്കും പ്രസക്തി ഉണ്ടാവുക. ആരും കാലാകാരന്മാരെ […]

കൊവിഡ്-19 നെകുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് തടവുശിക്ഷ; ചാങ് നിരാഹാര സമരത്തില്‍

ചൈനയിലെ വുഹാനില്‍ കൊവിഡ്-19 വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ. ചാങ് ചാന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കാണ് ശിക്ഷ.കൊവിഡ് വാര്‍ത്തകള്‍ പുറത്തുവിട്ടതിന് ചൈന ആദ്യമായി തടവിലാക്കിയ നാലുമാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ചാങ് ചാന്‍. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വുഹാന്‍ നഗരത്തില്‍ അജ്ഞാതമായ വൈറല്‍ ന്യുമോണിയ രോഗം പടര്‍ന്നു പിടിക്കുന്നതായി സിറ്റിസണ്‍ ജേണലിസ്റ്റായ ചാങ് ചാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ചാങിന്റെ തത്സമയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ആഗോള തലത്തില്‍ ശ്രദ്ധ […]

ആശങ്ക; ബ്രിട്ടണില്‍ നിന്നും കേരളത്തിലെത്തിയ 8 പേര്‍ക്ക് കൊവിഡ്; ജനിതകമാറ്റമുള്ള വൈറസോ എന്നറിയാന്‍ ഉടന്‍ പരിശോധന

കൊവിഡ് സ്ഥിരീകരിച്ച 9 രോഗികളേയും പ്രത്യേകം നിരീക്ഷിക്കുക്കുകയാണെന്നും വിമാനത്താവളത്തിൽ ജാഗ്രത വർധിപ്പിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. The post ആശങ്ക; ബ്രിട്ടണില്‍ നിന്നും കേരളത്തിലെത്തിയ 8 പേര്‍ക്ക് കൊവിഡ്; ജനിതകമാറ്റമുള്ള വൈറസോ എന്നറിയാന്‍ ഉടന്‍ പരിശോധന appeared first on Reporter Live.

കൊറോണ വൈറസ് ചോര്‍ന്നതാണോ ? വുഹാന്‍ ലാബിലേക്ക് ലോകാരോഗ്യ സംഘടന, സ്വാഗതം ചെയ്ത് ചൈനയുടെ ‘ബാറ്റ് വുമണ്‍’

ലോകത്ത് കൊവിഡ് വ്യാപനം തുടങ്ങി ഒരു വര്‍ഷം പിന്നിടവെ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ഇതുവരെയും ശാസ്ത്ര ലോകത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ചുള്ള പഠനം തുടര്‍ന്നു വരികയാണ്. ഇതിന്റെ ഭാഗമായി വിവാദങ്ങളിലകപ്പെട്ട വുഹാനിലെ ലാബില്‍ പരിശോധന നടത്താന്‍ പോവുകയാണ് ലോകാരോഗ്യ സംഘടന. ജനുവരി മാസമാണ് സന്ദര്‍ശനം. ഏതുതരത്തിലുള്ള സന്ദര്‍ശനത്തെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നാണ് ലാബിലെ മുഖ്യ ശാസ്ത്രജ്ഞയായ ഷി ഷെന്‍ഗ്‌ലി ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ടുള്ള പഠനത്തിലെ നിര്‍ണായകമായ സന്ദര്‍ശനമായിരിക്കുമിതെന്നാണ് […]

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ്

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ്. മേഘ്‌ന തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മേഘ്‌നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവ് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും ഇപ്പോൾ ചികിത്സയിലാണെന്നും അവർ ആരാധകരോടായി പറഞ്ഞു. The post നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് appeared first on Reporter Live.

ടെലിവിഷൻ താരം ദിവ്യ ഭട്നഗർ കോവിഡ് ബാധിച്ച് മരിച്ചു

ടെലിവിഷൻ താരം ദിവ്യ ഭട്നഗർ കോവിഡ് ബാധിച്ചു മരിച്ചു. 34 വയസ്സായിരുന്നു . മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നവംബർ 28നായിരുന്നു ദിവ്യയ്ക്ക് കോവിഡ‍് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിതയായിരുന്ന ദിവ്യ. കൊറോണ കൂടി വന്നതോടെ ആരോഗ്യ നില കൂടുതൽ വഷളായി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ പിടിച്ചുനിർത്തിയിരുന്നത് . The post ടെലിവിഷൻ താരം ദിവ്യ ഭട്നഗർ കോവിഡ് ബാധിച്ച് മരിച്ചു appeared first on Reporter Live.