Posts in category: covid 19
തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി കോവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത തബല വാദകന്‍ ആയ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി(54) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂലൈ 2-നാണ് കോവിഡിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ശുഭാങ്കര്‍ ബാനര്‍ജിയെ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകീട്ടോടെ നില അതീവ ഗുരുതരം ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു. പ്രശസ്ത സംഗീതജ്ഞ കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ […]

ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 12.31, മരണം 80

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

‘അതീവ ജാഗ്രതയില്ലെങ്കില്‍ അപകടം, മൂന്നാം തരംഗത്തിന് സാധ്യത’; അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന്‍ […]

പ്രതിമാസം ഒരു കോടി വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി; ‘കൂടുതല്‍ വാക്‌സിന് വേണ്ടി കേന്ദ്രത്തെ സമീപിക്കും’

പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. […]

ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വ്യാപാരികള്‍

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രിയമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തില്‍ അപാകതയുണ്ടെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രണ്ട് പ്രളയങ്ങളും, കൊവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ക്കായി അതിജീവനത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗബാധിതരെയും അവരുമായി സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ടാക്‌സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, […]

കൊവിഡ് വ്യാപനം; കോണ്‍ഗ്രസും ബിജെപിയും സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തുന്ന ഏഴ് സംശയങ്ങള്‍ക്ക് മറുപടി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് പ്രതിപക്ഷവും ബിജെപിയും നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്ക്. കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവന്‍ സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. കേരളത്തിലെ പ്രതിപക്ഷവും ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പമാണ്. അവര്‍ സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തിയേക്കാവുന്ന ചില സംശയങ്ങള്‍ക്ക് മറുപടി എന്ന തരത്തിലാണ് തോമസ് ഐസക്കിന്റെ മറുപടി. തോമസ് ഐസക്ക് പറഞ്ഞത്: കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവന്‍ സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികളാകുന്നവരില്‍ […]

ടിപിആർ ഉയരുന്നു; ഇന്ന് 20,772 പേര്‍ക്ക് കോവിഡ്, മലപ്പുറത്ത് വ്യാപനം രൂക്ഷം

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

പശുവിന് പുല്ലരിയാന്‍ പോയ കര്‍ഷകന് 2000 രൂപ പിഴ; പണമടച്ചത് ബന്ധുവിന്റെ സഹായത്താല്‍

സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോല്‍ ലംഘനമെന്ന പേരില്‍ പൊലീസിടുന്ന പിഴത്തുകയില്‍ വലഞ്ഞ് സാധാരണ ജനങ്ങള്‍. കാസര്‍കോട് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് പോയ കര്‍ഷകന് 2000 രൂപ പൊലീസ് പിഴയിട്ടു. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി നാരായണനായി സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പിഴ നല്‍കേണ്ടി വന്നത്. കൈയ്യില്‍ പണമില്ലാഞ്ഞത് മൂലം ഇദ്ദേഹത്തിന്റെ ബന്ധുവാണ് പണമടയ്ക്കാന്‍ സഹായിച്ചത്. കാസര്‍കോട് അമ്പലത്തറ പൊലീസാണ് ഈ കര്‍ഷകന്റെ വീട്ടിലെത്തി പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത്. പണമടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ലോക്ഡൗണ്‍ […]

കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. ആറംഗ സംഘമാണ് ഇന്ന് തിരുവനന്തപുരത് എത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും. ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സന്ദർശനം. ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുത്ത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും. പത്തനംതിട്ട, കോട്ടയം ജില്ലകൾ നാളെയാണ് സന്ദർശനം. മറ്റന്നാൾ തിരുവനന്തപുരത്താണ് അവലോകനയോഗം ചേരുന്നത്. ആരോഗ്യമന്ത്രിക്ക് പുറമേ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥർ അവലോകന […]

കൊവിഡ് പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി; ‘ജപ്തി നേരിടുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം’

കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസംഘടിത മേഖലയില്‍ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 2021 മേയ് മാസം പ്രഖ്യാപിച്ച പാക്കേജില്‍ മാര്‍ച്ച് 31 ന് എന്‍.പി.എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയില്‍ താഴെ വായ്പ എടുത്തിട്ടുള്ളവര്‍ക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഒന്നാം തരംഗത്താലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ […]